വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: പുതിയ റോള്‍ ആസ്വദിക്കുന്നു, ദ്രാവിഡിന്റെ വരവ് ഗുണം ചെയ്യുമെന്ന് രാഹുല്‍

ബുധനാഴ്ചയാണ് ആദ്യ ടി20

1

ജയ്പൂര്‍: പുതിയ കോച്ച് രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കു കീഴില്‍ കളിക്കാന്‍ പോവുന്നത് വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നു ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനായി ചുമതലയേറ്റെടുത്ത കെഎല്‍ രാഹുല്‍ വ്യക്തമാക്കി. ബുധനാഴ്ച ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ആദ്യ ടി20 മല്‍സരത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈസ് ക്യാപ്റ്റന്‍സിയെന്ന പുതിയ ചുമതല ഇത്തവണയുണ്ട്, പക്ഷെ ഇതു ഞാന്‍ ആസ്വദിക്കുന്ന കാര്യങ്ങളിലൊന്നാണ്. ഡ്രസിങ് റൂമില്‍ വളരെ ആഹ്ലാദകരമായ ഒരു അന്തരീഷം സൃഷ്ടിച്ചെടുക്കുകയെന്നതാണ് ഏറ്റവും പ്രധാനം. താരങ്ങള്‍ക്കു സന്തോഷത്തോടെയിരിക്കാനും സ്വയം പ്രകടിപ്പിക്കാനും സാധിക്കണം. രാഹുല്‍ ദ്രാവിഡും പുതുതായി ഞങ്ങള്‍ക്കൊപ്പം ചേരുകയാണ്. പുതിയ കോച്ചിങ് സ്റ്റാഫുമാര്‍ക്കു കീഴില്‍ വലിയ പ്രതീക്ഷയോടെയാണ് അടുത്ത രണ്ടാഴ്ചകള്‍ കാത്തിരിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

രാഹുല്‍ ദ്രാവിഡിനെ എനിക്കു ഏറെക്കാലമായി അറിയാം. യുവതാരമെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നും കൂടുതല്‍ പഠിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. കര്‍ണാടകയില്‍ ഞങ്ങള്‍ക്കെല്ലാം വളരെയധികം സഹായവും പിന്തുണയും നല്‍കിയിട്ടുള്ള വ്യക്തിയാണ് ദ്രാവിഡ്. രാജ്യത്തുടനീളം താരങ്ങളെ വളര്‍ത്തിക്കൊണ്ടു വരാന്‍ അദ്ദേഹം മുന്‍കൈയെടുത്തിട്ടുണ്ട്. ദ്രാവിഡ് ഇപ്പോള്‍ ദേശീയ ടീമിന്റെ മുഖ്യ കോച്ചായി വന്നത് പലതും പഠിക്കാന്‍ ഞങ്ങള്‍ക്കു ലഭിക്കുന്ന മികച്ച അവസരം കൂടിയാണെന്നും രാഹുല്‍ പറഞ്ഞു.

2

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ദ്രാവിഡ് എത്ര മാത്രം വലിയ പേരാണെന്നു നമുക്കെല്ലാമറിയാം. കൂടുതല്‍ മെച്ചപ്പെട്ട ക്രിക്കറ്റര്‍മാരായി മാറാനുള്ള അവസരം കൂടിയാണ് അദ്ദേഹം മുഖ്യ പരിശീലകനായി വന്നതോടെ ഞങ്ങള്‍ക്കെല്ലാം ലഭിച്ചിരിക്കുന്നത്. കോച്ചിങിലേക്കു വരികയാണെങ്കില്‍ ദ്രാവിഡിനു കീഴില്‍ ഇന്ത്യയുടെ എ ടീമിനു വേണ്ടി ഞാന്‍ കുറച്ചു മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഗെയിമിനെക്കുറിച്ച് മഹത്തായ ധാരണയുള്ള വ്യക്തിയാണ് ദ്രാവിഡ്. മാത്രമല്ല ടീമിനക്ക് എല്ലാവര്‍ക്കും അനുയോജ്യമായ നല്ലൊരു അന്തരീഷം സൃഷ്ടിച്ചെടിക്കാനും അദ്ദേഹത്തിനു സാധിക്കും. ദ്രാവിഡ് എല്ലായ്‌പ്പോഴും ഒരു ടീം മാനാണെന്നും രാഹുല്‍ വിലയിരുത്തി.

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ എന്തുകൊണ്ടാണ് ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന ചോദ്യത്തിന് അതേക്കുറിച്ച തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സത്യസന്ധമായി പറഞ്ഞാല്‍ ഹാര്‍ദിക് എന്തുകൊണ്ടാണ് ഒഴിവാക്കപ്പെട്ടതെന്നു എനിക്കറിയില്ല. താന്‍ എന്താണ് ചെയ്യേണ്ടതെന്നു കൃത്യമായി ധാരണയുള്ള വ്യക്തിയാണ് ഹാര്‍ദിക്. ടീം തന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും അവനറിയാം. അതു മനസ്സിലാക്കാനുള്ള മിടുക്ക് ഹാര്‍ദിക്കിനുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മല്‍സരം ബുധനാഴ്ച ജയ്പൂരിലാണ്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര. ടി20 ലോകകപ്പിലേറ്റ ക്ഷീണം ഈ പരമ്പരില്‍ തീര്‍ക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. മാത്രമല്ല സൂപ്പര്‍ 12ല്‍ കിവീസിനോടേറ്റ പരാജയത്തിനു കണക്കും തീര്‍ക്കാനുണ്ട്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കു ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ഹാര്‍ദിക്, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമില്‍ നിന്നൊഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

Story first published: Monday, November 15, 2021, 18:59 [IST]
Other articles published on Nov 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X