വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 'ലോകകപ്പ് തോല്‍വി മാനസികമായി ന്യൂസീലന്‍ഡിനെ തളര്‍ത്തും'- ദിനേഷ് കാര്‍ത്തിക്

മുംബൈ: ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഓസീസിന് മുന്നില്‍ തലകുനിച്ച് ന്യൂസീലന്‍ഡ്. ഫൈനലില്‍ എട്ട് വിക്കറ്റിനാണ് ന്യൂസീലന്‍ഡിനെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. അവസാന രണ്ട് നിശ്ചിത ഓവര്‍ ലോകകപ്പിലും ഫൈനല്‍ ടിക്കറ്റെടുക്കാന്‍ ന്യൂസീലന്‍ഡിനായെങ്കിലും കിരീടം നേടാന്‍ സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഫൈനലില്‍ പല രൂപത്തില്‍ ഭാഗ്യക്കേട് വേട്ടയാടുന്നു. 2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓവര്‍ത്രോ രൂപത്തിലാണ് ടീമിനെ ഭാഗ്യം കൈവിട്ടതെങ്കില്‍ ഇത്തവണയത് ടോസിന്റെ രൂപത്തിലാണ്.

T20 World Cup: മാര്‍ഷും ഹേസല്‍വുഡും ഇനി യുവരാജിനൊപ്പം! അപൂര്‍വ്വ റെക്കോര്‍ഡ്T20 World Cup: മാര്‍ഷും ഹേസല്‍വുഡും ഇനി യുവരാജിനൊപ്പം! അപൂര്‍വ്വ റെക്കോര്‍ഡ്

1

ലോകകപ്പിന് ശേഷം ന്യൂസീലന്‍ഡ് ഇന്ത്യയിലേക്കാണ് വണ്ടികയറുന്നത്. മൂന്ന് മത്സര ടി20 പരമ്പരയും രണ്ട് മത്സര ടെസ്റ്റ് പരമ്പരയുമാണ് രണ്ട് ടീമും തമ്മില്‍ കളിക്കുന്നത്. 17നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ഇപ്പോഴിതാ ലോകകപ്പിലെ തോല്‍വി ഇന്ത്യന്‍ പരമ്പരയില്‍ മാനസികമായി ന്യൂസീലന്‍ഡിനെ തളര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്.

Also Read: ഏകദിന ടീമും രോഹിത്തിലേക്ക്, കോലി ടെസ്റ്റിലേക്ക് ഒതുങ്ങും!- ദ്രാവിഡ് ഓക്കെ പറയണം

2

'തീര്‍ച്ചയായും ഫൈനലിലെ തോല്‍വി ന്യൂസീലന്‍ഡിനെ മാനസികമായി ബാധിക്കും. മികച്ചൊരു വര്‍ഷമായിരുന്നു ന്യൂസീലന്‍ഡിനിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും ടി20 ലോകകപ്പിന്റെ ഫൈനലിലും കളിച്ചു. അവര്‍ ജയിച്ചോ തോറ്റോ എന്നതിലല്ല കാര്യം. ഇന്ത്യക്കെതിരായ പരമ്പര അടുത്ത ടി20 ലോകകപ്പിനുള്ള മുന്നൊരുക്കമായാവും അവര്‍ കാണുക. ഇന്ത്യയില്‍ തിളങ്ങാന്‍ സാധ്യമായതെല്ലാം അവര്‍ ചെയ്‌തേക്കും'-ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

Also Read: IND vs NZ: ഇംഗ്ലണ്ട് ശൈലി പിന്തുടരാന്‍ ഇന്ത്യ, റൊട്ടേഷന്‍ പോളിസിക്ക് ടീം തയ്യാര്‍, ദ്രാവിഡിന്റെ പരിഷ്‌കാരം

3

ഇന്ത്യയെ സംബന്ധിച്ച് ന്യൂസീലന്‍ഡിനോട് പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരമാണിത്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഈ വര്‍ഷം നടന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ന്യൂസീലന്‍ഡിനോടാണ് ഇന്ത്യ തോറ്റത്. ടി20 ലോകകപ്പിലും ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയാണ് ഇന്ത്യയുടെ പുറത്താകലിന്റെ കാരണമെന്ന് പറയാം. ഇത്തരത്തില്‍ ഇന്ത്യക്ക് നിരവധി കടങ്ങള്‍ വീട്ടാനുള്ള സമയമാണ് വന്നിരിക്കുന്നത്.

Also Read: T20 World Cup: ഫിഞ്ചും കെയ്‌നുമല്ല ഫൈനലിലെ ഹീറോ, അത് ടോസ്സാണ്!- കാരണമറിയാം

4

ന്യൂസീലന്‍ഡില്‍ അഞ്ച് മത്സര ടി20 പരമ്പര 5-0ന് തൂത്തുവാരാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇതിന് കണക്കുതീര്‍ക്കാനാവും ന്യൂസീലന്‍ഡ് ആഗ്രഹിക്കുക. മികച്ച ടീമുമായിത്തന്നെയാണ് ന്യൂസീലന്‍ഡ് എത്തുന്നത് അതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായേക്കില്ല. എന്നാല്‍ രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകനും രോഹിത് ശര്‍മയെന്ന പുതിയ ടി20 നായകനും ചേരുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. കോലിക്കും രവി ശാസ്ത്രിക്കും നേടിക്കൊടുക്കാന്‍ സാധിക്കാതിരുന്ന ഐസിസി കിരീടം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലൂടെ അലമാരയിലെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

Also Read: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ദാദ-ദ്രാവിഡ്-ലക്ഷ്മണ്‍ 'ഭരണം', ദ്രാവിഡിന്റെ കസേര ലക്ഷ്മണിന് തന്നെ

5

ന്യൂസീലന്‍ഡ് പരമ്പര നേടാന്‍ സാധ്യത കുറവാണെന്നും അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കമായിട്ടാവും അവര്‍ പരമ്പരയെ കാണുകയെന്നും മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനും അഭിപ്രായപ്പെട്ടു. 'ന്യൂസീലന്‍ഡ് കിരീടം നേടുക പ്രയാസമായിരിക്കും. ചാമ്പ്യന്മാരായി നില്‍ക്കുമ്പോള്‍ മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം മറ്റൊരു പരമ്പര കളിക്കുമ്പോള്‍ പ്രശ്‌നമില്ല. എന്നാല്‍ തോറ്റ് നില്‍ക്കുമ്പോള്‍ മൂന്ന് ദിവസത്തിന് ശേഷം മറ്റൊരു പരമ്പര കളിക്കുക എളുപ്പമല്ല. എന്നാല്‍ ന്യൂസീലന്‍ഡിന് മുന്നോട്ടുള്ള കുതിപ്പിന് ഇത് സഹായിക്കും'-സഹീര്‍ ഖാന്‍ പറഞ്ഞു.

Also Read: IND vs NZ: ഈ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണ്ണായകം, നിരാശപ്പെടുത്തിയാല്‍ ഇനിയൊരു മടങ്ങിവരവില്ല

6


ഇന്ത്യ ഇത്തവണ സെമി പോലും കാണാതെയാണ് ടി20 ലോകകപ്പില്‍ നിന്ന് പുറത്തായത്.ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു. സീനിയര്‍ താരങ്ങളില്‍ പലര്‍ക്കും വിശ്രമം നല്‍കിയാണ് ഇന്ത്യ കിവീസ് പരമ്പരക്കിറങ്ങുന്നത്.റുതുരാജ് ഗെയ്ക് വാദ്,വെങ്കടേഷ് അയ്യര്‍,ആവേഷ് ഖാന്‍,ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ നിരവധി യുവതാരങ്ങള്‍ക്ക് ഇന്ത്യ ടീമില്‍ അവസരം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളുടെ അമിത ജോലി ഭാരം നിയന്ത്രിക്കാന്‍ ഇംഗ്ലണ്ട് മാതൃകയില്‍ റൊട്ടേഷന്‍ പോളിസി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

Story first published: Monday, November 15, 2021, 11:55 [IST]
Other articles published on Nov 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X