IND vs NZ: എന്തുകൊണ്ട് ഇന്ത്യ ഫോളോഓണ്‍ വിളിച്ചില്ല? ഇതാവാം കാരണം

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാമത്തയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. 400ന് മുകളില്‍ റണ്‍സിന്റെ ലീഡ് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. 263 റണ്‍സിന്റെ വമ്പന്‍ ഒന്നാമിന്നിങ്‌സ് ലീഡ് നേരത്തേ ആതിഥേയര്‍ക്കുണ്ടായിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 325 റണ്‍സിനു മറുപടിയില്‍ കിവീസ് രണ്ടാംദിനം തന്നെ വെറും 62 റണ്‍സിനു ഓള്‍ഔട്ടായിരുന്നു. 28.1 ഓവര്‍ മാത്രമേ ഇന്ത്യന്‍ ബൗളിങിനെതിരേ ന്യൂസിലാന്‍ഡിനു പിടിച്ചുനില്‍ക്കാനായുള്ളൂ.

ഫോളോഓണ്‍ ചെയ്യിക്കാമായിരുന്നിട്ടും ഇന്ത്യ അതിനു ശ്രമിക്കാതെ വീണ്ടും ബാറ്റിങിന് ഇറങ്ങുകയായിരുന്നു. റണ്‍ചേസില്‍ 200ന് മുകളില്‍ റണ്‍സിന്റെ ലീഡുണ്ടെങ്കില്‍ എതിര്‍ ടീമിനെക്കൊണ്ട് ഫോളോ ഓണ്‍ ചെയ്യിക്കാന്‍ ഒരു ടീമിനു സാധിക്കും. നായകന്‍ വിരാട് കോലിയുടെ ഈ തീരുമാനത്തിനെതിരേ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നത്. ഈ തീരുമാനത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം പലരും രംഗത്തു വന്നിരുന്നു. ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്ററിയില്‍ സജീവവുമായ ദിനേശ് കാര്‍ത്തിക്.

 ബാറ്റിങ് ഇനിയും ദുഷ്‌കരമാവും

ബാറ്റിങ് ഇനിയും ദുഷ്‌കരമാവും

സൗത്താഫ്രിക്കന്‍ പര്യടനമാണ് ഇന്ത്യക്കു അടുത്തതായുള്ളത്. ഈ ടെസ്റ്റ് മല്‍സരത്തില്‍ മൂന്നോ നാലോ ദിവസം കൊണ്ട് ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്കു അധികം പോയിന്റ് ലഭിക്കാന്‍ പോവുന്നില്ല. കൂടുതല്‍ ബാറ്റ് ചെയ്യുന്തോറും വിക്കറ്റ് കൂടുതല്‍ മോശമായി മാറുമെന്നാണ് ഞാന്‍ കുരുതുന്നത്. അതുകൊണ്ടു തന്നെ രണ്ടാമിന്നിങ്‌സില്‍ ന്യൂസിലാന്‍ഡിനെ അനായാസം ചുരട്ടിക്കെട്ടാന്‍ ഇന്ത്യക്കു സാധിക്കുമെന്നും കാര്‍ത്തിക് നിരീക്ഷിച്ചു.

 ഇന്ത്യ ഏറെ മുന്നില്‍

ഇന്ത്യ ഏറെ മുന്നില്‍

ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യുകയാണ്. മല്‍സരത്തില്‍ ആതിഥേയര്‍ ഏറെ മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. ആവശ്യത്തിലധികം റണ്‍സ് ഇപ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടിലുണ്ട്. എങ്കിലും ഇന്ത്യ അത് ഇനിയും മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയും തങ്ങള്‍ കവര്‍ ചെയ്തിട്ടുണ്ടെന്നു ഉറപ്പ് വരുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

 ബാംഗര്‍ പറയുന്നു

ബാംഗര്‍ പറയുന്നു

ന്യൂസിലാന്‍ഡിനെക്കൊണ്ട് ഇന്ത്യ ഫോളോഓണ്‍ ചെയ്യിക്കാതിരുന്നതിന്റെ കാരണത്തെക്കുറിച്ച് മുന്‍ താരവും കമന്റേറ്ററും ആര്‍സിബിയുടെ മുഖ്യ കോച്ചുമായ സഞ്ജയ് ബാംഗറും വിശദീകരിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വിശദീകരിച്ചു.

മുംബൈ ടെസ്റ്റിനു ശേഷം കടുപ്പമേറിയ സൗത്താഫ്രിക്കന്‍ പര്യടനമാണ് ഇന്ത്യക്കു മുന്നിലുള്ളത്. മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ അവിടെ ആദ്യം കളിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നായകന്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര എന്നിവരടക്കമുള്ളവര്‍ ാബാറ്റിങില്‍ ഫോം വീണ്ടെടുക്കേണ്ടതും കുറച്ച് റണ്‍സ് നേടേണ്ടതും ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. എങ്കില്‍ മാത്രമേ സൗത്താഫ്രിക്കയില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ ഇവര്‍ക്കു സാധിക്കുകയുള്ളൂ. ഈ കാരണത്താലാവാം ഇന്ത്യ ഫോളോ ഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റിങിന് ഇറങ്ങിയതെന്നും ബാംഗര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യക്കു വമ്പന്‍ ലീഡ്

ഇന്ത്യക്കു വമ്പന്‍ ലീഡ്

മുംബൈ ടെസ്റ്റില്‍ വമ്പന്‍ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 263 റണ്‍സിന്റെ ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മൂന്നാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. 405 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ഇപ്പോള്‍ ഇന്ത്യക്കുണ്ട്. നായകന്‍ വിരാട് കോലിയും (11*) ശുഭ്മാന്‍ ഗില്ലുമാണ് (17*) ക്രീസില്‍. മായങ്ക് അഗര്‍വാള്‍ (62), ചേതേശ്വര്‍ പുജാര എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. ആദ്യ വിക്കറ്റില്‍ മായങ്ക്- പുജാര ജോടി 107 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. 108 ബോളില്‍ ഒമ്പതു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 62 റണ്‍സെടുത്ത മായങ്കിനെയാണ് ഇന്ത്യക്കു ആദ്യം നഷ്ടമായത്. ഫിഫ്റ്റിക്ക് മൂന്നു റണ്‍സകലെ പുജാരയും പുറത്തായി. അജാസ് പട്ടേലിന്റെ ബൗളിങില്‍ അദ്ദേഹത്തെ സ്ലിപ്പില്‍ റോസ് ടെയ്‌ലര്‍ പിടികൂടുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, December 5, 2021, 11:57 [IST]
Other articles published on Dec 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X