വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇഷാന്തിനെ പുറത്തിരുത്തൂ, സിറാജിന് അവസരം നല്‍കാം; ദീപ് ദാസ്ഗുപ്ത

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ രണ്ടാം ടെസ്റ്റിന് പ്രാധാന്യമേറുകയാണ്. മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിക്കുന്ന ടീമാവും പരമ്പര നേടുക. ഇന്ത്യയെ സംബന്ധിച്ച് തട്ടകത്തില്‍ പരമ്പര നേടുകയെന്നത് അഭിമാന പ്രശ്‌നമാണ്. 2013ന് ശേഷം തട്ടകത്തില്‍ പരമ്പര ഇന്ത്യ കൈവിട്ടിട്ടില്ല. രവി ശാസ്ത്രിക്ക് കീഴില്‍ ഉന്നതങ്ങളിലെത്തിയ ഇന്ത്യന്‍ ടെസ്റ്റ് ടീം രാഹുല്‍ ദ്രാവിഡിന് കീഴില്‍ നാട്ടില്‍ പരമ്പര സമനിലയായാല്‍പ്പോലും വലിയ നാണക്കേടായി മാറും.

IND vs NZ: പരിഭ്രമിച്ചത് ഒരിക്കല്‍ മാത്രം- കിവികളെ രക്ഷിച്ച 'ഇന്ത്യന്‍' താരം രചിന്‍ പറയുന്നുIND vs NZ: പരിഭ്രമിച്ചത് ഒരിക്കല്‍ മാത്രം- കിവികളെ രക്ഷിച്ച 'ഇന്ത്യന്‍' താരം രചിന്‍ പറയുന്നു

1

കാണ്‍പൂരില്‍ ഇന്ത്യ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ബാറ്റിങ്ങില്‍ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ പേസര്‍മാരും നിറം മങ്ങി. സ്പിന്നര്‍മാര്‍ തിളങ്ങിയെങ്കിലും പതിവ് ആധിപത്യം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ പല പ്രമുഖരും ഇന്ത്യന്‍ നിരയില്ലായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നുണ്ട്. ഇത് ഇന്ത്യക്ക് പുതു ഊര്‍ജം നല്‍കും.

Also Read: IND vs NZ: ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു എത്ര മാര്‍ക്ക് കൊടുക്കാം? ഇതാ പട്ടിക

2

കാണ്‍പൂരിലെ പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ടീമില്‍ അഴിച്ചുപണി നടത്തുമെന്നുറപ്പ്. വിരാട് കോലി വരുമ്പോള്‍ ആര് പുറത്തുപോകുമെന്നത് കണ്ടറിയണം. പേസ് നിരയിലും വിക്കറ്റ് കീപ്പറിലുമടക്കം ചില മാറ്റങ്ങള്‍ ടീമില്‍ വരുത്താന്‍ സാധ്യതയുണ്ട്. ഇപ്പോഴിതാ ഒന്നാം ടെസ്റ്റില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഇഷാന്ത് ശര്‍മയെ ഒഴിവാക്കി മുഹമ്മദ് സിറാജിന് അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത.

Also Read: IND vs SA T20: 'രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കോലി', ഇന്ത്യയുടെ സാധ്യതാ ടീം ഇതാ

3

'ആദ്യ മത്സരത്തിലെ ഇഷാന്തിന്റെ ബൗളിങ് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല. പരിക്ക് അവനെ പ്രയാസപ്പെടുത്തുന്നുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഫിറ്റാണെങ്കില്‍ സിറാജിനെ കളിപ്പിക്കണം. ഇഷാന്തിന് വിശ്രമം നല്‍കുകയും ചെയ്യാം. മധ്യനിരയില്‍ നിരവധി താരങ്ങള്‍ അവസരം തേടുന്നുണ്ട്. ശ്രേയസ് അയ്യര്‍,ശുഭ്മാന്‍ ഗില്‍ എന്നിവരെ മധ്യനിരയിലേക്ക് പരിഗണിക്കാവുന്നതാണ്. ഹനുമ വിഹാരിയും അവിടെയുണ്ട്. മറ്റൊരു സാധ്യത മൂന്നാം നമ്പറില്‍ മായങ്ക് അഗര്‍വാളിനെ കളിപ്പിക്കാം. അഞ്ചാം നമ്പറില്‍ റുതുരാജ് ഗെയ്ക് വാദിനെയും പരിഗണിക്കാം'-ദാസ്ഗുപ്ത പറഞ്ഞു.

Also Read: IND vs NZ: കാണ്‍പൂരില്‍ നിന്ന് ഇന്ത്യ പഠിക്കണം, ശ്രദ്ധ നല്‍കേണ്ട നാല് കാര്യങ്ങളിതാ

4

ഇന്ത്യയുടെ ഓപ്പണിങ് ആദ്യ മത്സരത്തില്‍ ക്ലിക്കായിരുന്നില്ല. ശുഭ്മാന്‍ ഗില്‍-മായങ്ക് അഗര്‍വാള്‍ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ നിരാശപ്പെടുത്തി. ടോപ് ഓഡറില്‍ ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവര്‍ ഏറെ നാളുകളായി മോശം ഫോമിലാണ്. പുജാര 30 ശരാശരിയില്‍ കളിക്കുമ്പോള്‍ രഹാനെയുടെ ശരാശരി 20ല്‍ താഴെയാണ്. പ്രായം 35 കഴിഞ്ഞ ഇവര്‍ക്ക് പഴയ പ്രകടനം ആവര്‍ത്തിക്കാനാവുന്നില്ല.

Also Read: IND vs NZ: ഇന്ത്യയുടെ വലിയ മണ്ടത്തരം! കാണ്‍പൂരില്‍ വിജയം നഷ്ടപ്പെടാന്‍ പ്രധാന കാരണം ചോപ്ര പറയുന്നു

5

അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ മാറ്റം അനിവാര്യമായിരിക്കുകയാണ്. കോലി തിരിച്ചുവരുമ്പോള്‍ അജിന്‍ക്യ രഹാനെക്ക് പുറത്തിരിക്കേണ്ടി വരും. കോലിക്ക് പകരക്കാരനായി ആദ്യ മത്സരത്തിലെത്തിയ ശ്രേയസ് അയ്യര്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയതോടെ രണ്ടാം മത്സരത്തില്‍ നിന്ന് ഒഴിവാക്കാനാവില്ല. അതുകൊണ്ട് തന്നെ ശ്രേയസ് അയ്യരെ ഇന്ത്യക്ക് മാറ്റിനിര്‍ത്താനാവില്ല.

Also Read: 'അയാള്‍ കള്ളം പറയുകയാണ്', ബാലണ്‍ ഡിയോര്‍ തലവനെതിരേ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

6

വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് പരിക്ക് പ്രശ്‌നമാണ്. ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സാഹയ്ക്കായെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നമുണ്ട്. അതുകൊണ്ട് തന്നെ യുവതാരം കെ എസ് ഭരതിന് ഇന്ത്യ അവസരം നല്‍കിയേക്കും. ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങിയ താരമാണ് ഭരത്. ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട പ്രകടനം താരത്തിന് അവകാശപ്പെടാം. അതുകൊണ്ട് തന്നെ ഇന്ത്യക്കായി അരങ്ങേറാന്‍ അദ്ദേഹം യോഗ്യനാണ്. 37കാരനായ സാഹയുടെ കരിയര്‍ ഉടന്‍ അവസാനിക്കുമെന്നതിനാല്‍ പകരക്കാരനായി ഇന്ത്യക്ക് ഭരത്തിനെ പരിഗണിക്കാവുന്നതാണ്. എന്നാല്‍ അന്തിമ തീരുമാനം വിരാട് കോലിയുമായി ചേര്‍ന്നെടുക്കുമെന്നാണ് പരിശീലകന്‍ ദ്രാവിഡ് വ്യക്തമാക്കിയത്.

Story first published: Tuesday, November 30, 2021, 18:18 [IST]
Other articles published on Nov 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X