വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 'പുജാര എന്തിനാണ് ടീമില്‍', മോശം പ്രകടനത്തിനെതിരേ രൂക്ഷ വിമര്‍ശനം, രഹാനെക്കും പൊങ്കാല

കാണ്‍പൂര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാരയും സമീപകാലത്തെ മോശം പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യ വലിയ തകര്‍ച്ചയെയാണ് നേരിട്ടത്. ചേതേശ്വര്‍ പുജാര രണ്ട് ഇന്നിങ്‌സിലുമായി 26,22 എന്നിങ്ങനെ സ്‌കോറുകളാണ് നേടിയത്.അജിന്‍ക്യ രഹാനെ 35,4 എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്‌സുകളിലായി നേടിയത്.

IND vs NZ:ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച,അഞ്ച് വിക്കറ്റ് നഷ്ടമായി,പ്രതീക്ഷ നല്‍കി ശ്രേയസ് ക്രീസില്‍IND vs NZ:ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച,അഞ്ച് വിക്കറ്റ് നഷ്ടമായി,പ്രതീക്ഷ നല്‍കി ശ്രേയസ് ക്രീസില്‍

1

രണ്ട് താരങ്ങള്‍ക്കും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ലെന്ന് തന്നെ പറയാം. വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നിവരൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ രഹാനെയിലും പുജാരയിലുമായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ രണ്ട് പേരും തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. മോശം ഫോം തുടരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ഉയര്‍ത്തുന്നത്.

Also Read: IPL 2022: രാഹുലിനു താല്‍പ്പര്യമില്ല, എങ്കില്‍ ആരെയും വേണ്ടെന്നു പഞ്ചാബ്!- എല്ലാവരെയും ഒഴിവാക്കും?

2

രണ്ട് പേരെയും പുറത്താക്കണമെന്നാണ് ട്വിറ്ററിലൂടെ ആരാധകര്‍ പറയുന്നത്. ഇനിയും എന്തിനാണ് ഇവരെ ടീമില്‍ തുടരാന്‍ അനുവദിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സമീപകാലത്തൊന്നും സെഞ്ച്വറി പ്രകടനം നടത്താനാവാത്ത ഇരുവരും നിലവില്‍ ടീമിന് ബാധ്യതയാണ്. നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തുനില്‍ക്കെ രണ്ട് പേരെയും ടീമിന് പുറത്താക്കേണ്ട സമയം കഴിഞ്ഞുവെന്ന് തന്നെ പറയാം.

Also Read: WTC: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ എവേ വിക്കറ്റ്, ബുംറ തലപ്പത്ത്, പട്ടിക ഇതാ

3

2019 ജനുവരിയിലാണ് പുജാര തന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. ഏകദേശം 1070 ദിവസത്തിന് മുകളില്‍ പുജാര മൂന്നക്കം കണ്ടിട്ട്. എന്നിട്ടും മുന്‍ ചരിത്രത്തിന്റെ പേരില്‍ അദ്ദേഹം ടീമില്‍ തുടരുന്നു. പ്രായം 35 കഴിഞ്ഞതിനാല്‍ത്തന്നെ തലമുറമാറ്റം അനിവാര്യമായിരിക്കുകയാണ്. പുജാരയെ മാറ്റി ഹനുമ വിഹാരിയെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ആരാധന്‍മാര്‍ പറയുന്നത്.

Also Read: IND vs NZ: രവീന്ദ്ര ജഡേജയുടെ ബാറ്റിങ് സൂപ്പര്‍, എന്നാല്‍ ബൗളിങ് പോരാ- കപില്‍ ദേവ്

4


രഹാനെ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പ്രയാസപ്പെടുകയാണ്. പ്രകടനം മോശമാണെങ്കിലും സീനിയര്‍ താരമെന്ന നിലയില്‍ ഇപ്പോഴും അദ്ദേഹത്തെ ഇന്ത്യ പരിഗണിക്കുന്നു. ശ്രേയസ് അയ്യര്‍ മധ്യനിരയില്‍ മികവ് കാട്ടുന്നതിനാല്‍ ഇന്ത്യക്ക് രഹാനെയുടെ പകരക്കാരനെ നോക്കി അലയേണ്ടതില്ല. രണ്ടാം ടെസ്റ്റില്‍ വിരാട് കോലി തിരിച്ചെത്തുമ്പോള്‍ രഹാനെയെ പുറത്തിരുത്തി ശ്രേയസ് അയ്യരെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാനാണ് സാധ്യത.

Also Read: IND vs NZ: വെറും നാലു ടെസ്റ്റ്, അഞ്ചാമതും അഞ്ചു വിക്കറ്റ്! അക്ഷര്‍ ഷോ- എലൈറ്റ് ക്ലബ്ബില്‍

5

2021ലെ കണക്കുകളെടുത്താല്‍ 12 ടെസ്റ്റില്‍ നിന്ന് 20.35 മാത്രമാണ് രഹാനെയുടെ ശരാശരി. ഇതില്‍ കൂടുതലും വിദേശ മത്സരമായതിനാല്‍ ചില ഇളവുകള്‍ നല്‍കുമ്പോള്‍ ഇന്ത്യന്‍ പിച്ചില്‍ മികച്ച പ്രകടനം നടത്തി അദ്ദേഹം നീതിപുലര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ലെന്ന് പറയാം.ന്യൂസീലന്‍ഡ് പരമ്പര രഹാനെക്ക് നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ മുതലാക്കാനാവാതെ പോയതോടെ രഹാനെയുടെ സീറ്റ് തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Also Read: IPL 2022: ഗബ്ബാറിനെ ഡല്‍ഹി കൈവിട്ടു, ധവാന്റെ തിരിച്ചുവരവ് പഴയ തട്ടകത്തിലേക്കോ?

6

പുജാര 30.85 ശരാശരിയിലാണ് ഈ വര്‍ഷം ബാറ്റ് ചെയ്തിരിക്കുന്നത്. രഹാനെയെക്കാള്‍ ഭേദമെന്ന് പറയാമെങ്കില്‍ മൂന്നാം നമ്പറിന്റെ പെരുമക്കൊത്ത പ്രകടനമല്ല അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഓപ്പണര്‍മാരായി എത്തുമ്പോള്‍ ശുഭ്മാന്‍ ഗില്ലിനെ പുജാരക്ക് പകരക്കാരനായി ഇന്ത്യക്ക് കളിപ്പിക്കാവുന്നതാണ്. എന്തായാലും നിലവിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തി അടിമുടി മാറ്റം തന്നെ വരുത്തുമെന്നുറപ്പാണ്.

Also Read: IND vs NZ: അശ്വിനുണ്ടോ, വിവാദവുമുണ്ട്!- അംപയറുമായി വാക്‌പോര്, ഇതായിരുന്നു കാരണം

7

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 107 റണ്‍സിന് ആറ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിട്ടുണ്ട്. നിലവില്‍ 156 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. ഒന്നാം ഇന്നിങ്‌സില്‍ 49 റണ്‍സിന്റെ ലീഡ് ലഭിച്ചിട്ടും ഇന്ത്യക്കത് കൃത്യമായി മുതലാക്കാനായില്ലെന്ന് തന്നെ പറയാം. തട്ടകത്തില്‍ തോറ്റാല്‍ രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകനത് വലിയ നാണക്കേടാകുമെന്നുറപ്പ്.

Story first published: Sunday, November 28, 2021, 13:28 [IST]
Other articles published on Nov 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X