IND vs NZ: ടൂ ഇന്‍ വണ്‍ അല്ല, ഇതു ഫോര്‍ ഇന്‍ 2!- ഈ അദ്ഭുത ഫോട്ടോയ്ക്കു പിന്നില്‍ ആരെന്നറിയാം

മുംബൈ: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മുംബൈയിലെ വാംഖഡെയില്‍ സമാപിച്ചപ്പോള്‍ ഒരു രസകരമായ ഫോട്ടോയാണ് സോഷ്യല്‍ മീഡിയകളിലൂടെയെല്ലാം വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിനൊരു പ്രത്യകത കൂടിയുണ്ടായിരുന്നു. ഈ കാരണം കൊണ്ടു തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഫോട്ടോ ഏറ്റെടുക്കാന്‍ കാരണം.

ഇരുടീമുകളിലും പേരില്‍ സാമ്യതയുള്ള നാലു താരങ്ങളുണ്ടായിരുന്നു. ഇവര്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് കൗതുകരമായ ഈ ഫോട്ടോ. ഇന്ത്യയുടെ അക്ഷര്‍ പട്ടേലും ന്യൂസിലാന്‍ഡിന്റെ അജാസ് പട്ടേലും ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ന്യൂസിലാന്‍ഡിന്റെ രചിന്‍ രവീന്ദ്രയുമാണ് ഈ നാലു പേര്‍. ന്യൂസിലാന്‍ഡ് താരങ്ങളായ രണ്ടു പേരും ഇന്ത്യന്‍ വംശജര്‍ കൂടിയാണ്.

 നാലു പേര്‍ ഒറ്റ ഫ്രെയിമില്‍

നാലു പേര്‍ ഒറ്റ ഫ്രെയിമില്‍

പേരിലെ സാമ്യം കൊണ്ട് ഈ നാലു പേരും ഈ ടെസ്റ്റ് പരമ്പരയുടെ തുടക്കം മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അജാസും രചിനും ഇതാദ്യമായി സ്വന്തം നാട്ടില്‍ കളിച്ച ടെസ്റ്റ് പരമ്പര കൂടിയായിരുന്നു ഇത്. രചിന്റെ ടെസ്റ്റ് അരങ്ങേറ്റവും ഈ പരമ്പരയിലൂടെയായിരു്‌നു.

ഫോട്ടോയിലേക്കു വരികയാണെങ്കില്‍ അക്ഷറിനടുത്ത് അജാസും രചിനടുത്ത് ജഡേജയും നില്‍ക്കുന്നതാണ് ചിത്രം. പിറകില്‍ നിന്നും നാലു പേരുടെയും ജഴ്‌സികള്‍ നോക്കുമ്പോള്‍ അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നായിരിക്കും നമ്മള്‍ കാണുക. കാരണം അക്ഷറിന്റെ ജഴ്‌സിയില്‍ അക്ഷറെന്നും അജാസിന്റേതില്‍ പട്ടേലെന്നും രചിന്റേതില്‍ രവീന്ദ്രയെന്നും ജഡേജയുടേതില്‍ ജഡേജയെന്നുമാണ് കുറിച്ചിട്ടുള്ളത്. ഇതാണ് ഈ ഫോട്ടോ ക്ലിക്കാവാന്‍ കാരണം.

 ഫോട്ടോയ്ക്കു പിന്നില്‍ ആര്?

ഫോട്ടോയ്ക്കു പിന്നില്‍ ആര്?

രസകരമായ ഈ ഫോട്ടോ പുറത്തു വന്നതിനു പിന്നാലെ ഇങ്ങനെയൊരു ഐഡിയ ആരുടേത് ആയിരുന്നുവെന്നായിരുന്നു എല്ലാവരുടെയും സംശയം. ഇതിന്റെ ഉത്തരവും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇത്തരമൊരു ഐഡിയ മല്‍സരശേഷം നിര്‍ദേശിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

കളിക്കളത്തിന് അകത്തു മാത്രമല്ല പുറത്തും വളരെ സജീവമായ ക്രിക്കറ്ററാണ് അശ്വിന്‍. സ്വന്തമായി യൂട്യൂബ് ചാനലടക്കമുള്ള അദ്ദേഹം സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. പലപ്പോഴും ടീമംഗങ്ങളുമായും കോച്ചിങ് സംഘത്തിലുള്ളവരുമായുമെല്ലാം അഭിമുഖം നടത്തുകയും അവ പങ്കുവയ്ക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് അശ്വിന്‍. അതുകൊണ്ടു തന്നെ മുംബൈ ടെസ്റ്റിനു ശേഷം ഇത്തരം കൗതുകമുണര്‍ത്തുന്ന ഒരു ഫോട്ടോയ്ക്കു വേണ്ടി അദ്ദേഹം മുന്‍കൈയെടുത്തതില്‍ ആര്‍ക്കും അദ്ഭുതവുമില്ല.

 റെക്കോര്‍ഡിട്ട് അജാസ്, ജഡേജ കളിച്ചില്ല

റെക്കോര്‍ഡിട്ട് അജാസ്, ജഡേജ കളിച്ചില്ല

മുംബൈ ടെസ്റ്റിലേക്കു വരികയാണെങ്കില്‍ ഈ നാലു പേരില്‍ ഒരാള്‍ കളിച്ചിരുന്നില്ല. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജായിരുന്നു മല്‍സരത്തില്‍ പുറത്തിരുന്നത്. കാണ്‍പൂരില്‍ സമനിലയില്‍ കലാശിച്ച ആദ്യ ടെസ്റ്റിനിടെയേറ്റ പരിക്ക് കാരമാണ് ജഡ്ഡുവിന് മുംബൈയില്‍ വിശ്രമം അനുവദിക്കപ്പെട്ടത്.

അതേസമയം, താന്‍ ജനിക്കുകയും കുട്ടിക്കാലം ചെലവഴിക്കുകയും ചെയ്ത മുംബൈയില്‍ ലോക റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനമാണ് ഇടംകൈയന്‍ സ്പിന്നറായ അജാസ് പട്ടേല്‍ കാഴ്ചവച്ചത്. ആദ്യ ഇന്നിങ്‌സില്‍ 10 വിക്കറ്റുകളും കൊയ്തായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍, ഇന്ത്യയുടെ മുന്‍ ഇതിഹാസം അനില്‍ കുംബ്ലെ എന്നിവര്‍ക്കു ശേഷം ഒരിന്നിങ്‌സിലെ മുഴുവന്‍ വിക്കറ്റുകളുമെടുത്ത മൂന്നാമത്തെ താരമായി അജാസ് മാറുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലായി 14 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

ഇനി അക്ഷര്‍ പട്ടേല്‍, രചിന്‍ രവീന്ദ്ര എന്നിവരിലേക്കു വരികയാണെങ്കില്‍ രണ്ടു പേരും മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. ബൗളിങിനേക്കാല്‍ ബാറ്റിങിലാണ് അക്ഷര്‍ മിന്നിയത്. ആദ്യ ഇന്നിങ്‌സില്‍ 52ഉം രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 41ഉം റണ്‍സ് അദ്ദേഹം നേടി. കൂടാതെ മൂന്നു വിക്കറ്റുകളും അക്ഷറിനു രണ്ടിന്നിങ്‌സിലായി ലഭിച്ചു. ടെസ്റ്റിലെ കന്നി ഫിഫ്റ്റിയാണ് താരം മുംബൈയില്‍ കുറിച്ചത്. രചിനാവട്ടെ ടെസ്റ്റിലെ കന്നി വിക്കറ്റും ഇവിടെ വീഴ്ത്തി. രണ്ടാമിന്നിങ്‌സിലായിരുന്നു ഇത്. മൂന്ന് വിക്കറ്റുകള്‍ രചിന്‍ രണ്ടാമിന്നിങ്‌സില്‍ നേടുകയും ചെയ്തു. ബാറ്റിങില്‍ 4, 18 എന്നിങ്ങനെയായിരുന്നു രചിന്റെ പ്രകടനം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, December 6, 2021, 13:55 [IST]
Other articles published on Dec 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X