വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇവ സംഭവിച്ചത് ടെസ്റ്റ് ചരിത്രത്തിലാദ്യം!- ടെസ്റ്റ് പരമ്പരയിലെ അഞ്ച് അദ്ഭുതങ്ങള്‍

പരമ്പര ഇന്ത്യ 1-0നു സ്വന്തമാക്കിയിരുന്നു

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ സമാപിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പര പല കൗതുകള്‍ കൊണ്ടും ഇതിനകം ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു. രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-0നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മുംബൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ നാലു ദിവസം കൊണ്ടായിരുന്നു കിവികളെ ഇന്ത്യ കശാപ്പ് ചെയ്തത്. 372 റണ്‍സിന്റെ വന്‍ വിജയം ഇന്ത്യ നാലാംദിനം രാവിലെ തന്നെ സ്വന്തമാക്കുകയായിരുന്നു. റണ്‍ മാര്‍ജിനില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയായിരുന്നു ഇത്. നേരത്തേ കാണ്‍പൂരില്‍ നടന്ന ആവേശകരമായ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ വിജയത്തിനു തൊട്ടരികില്‍ വരെയെത്തിയിരുന്നു. പക്ഷെ അവസാന വിക്കറ്റ് വീഴ്ത്താനാവാതെ സമനില സമ്മതിക്കുകയായിരുന്നു.

ഈ പരമ്പരയിലേക്കു വരികയാണെങ്കില്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ചില അദ്ഭുതങ്ങള്‍ രണ്ടു ടെസ്റ്റുകളില്‍ നടന്നിട്ടുണ്ടെന്നു കാണാം. ഇവ എന്തൊക്കെയാണെന്നു അറിയാം.

 75ല്‍ റണ്‍സിനു താഴെ ഓള്‍ഔട്ട്

75ല്‍ റണ്‍സിനു താഴെ ഓള്‍ഔട്ട്

മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 325 റണ്‍സിനു മറുപടിയില്‍ ന്യൂസിലാന്‍ഡ് രണ്ടാംദിനം തന്നെ വെറും 62 റണ്‍സിനു ഓള്‍ഔട്ടായിരുന്നു. ഇന്ത്യയില്‍ ഇതുവരെ നടന്ന 88 വര്‍ഷങ്ങള്‍ നീണ്ട ടെസ്റ്റ് മല്‍സരങ്ങളുടെ ചരിത്രമെടുത്താല്‍ മുമ്പൊരിക്കലും ഒരു ടീമും ഇത്രയും ചെറിയ സ്‌കോറിനു പുറത്തായിട്ടില്ല.
1987ല്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസ് 75 റണ്‍സിനു പുറത്തായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ടെസ്റ്റിലെ നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയയാ കിവീസ് തിരുത്തിയത്. 2008ല്‍ അഹമ്മദാബാദില്‍ സൗത്താഫ്രിക്ക 76 റണ്‍സിനും 2015ല്‍ നാഗ്പൂരില്‍ സൗത്താഫ്രിക്ക തന്നെ 79 റണ്‍സിനും പുറത്തായതാണ് ഈ ലിസ്റ്റിലെ മറ്റു ചെറിയ സ്‌കോറുകള്‍.

ബൗളര്‍ 10 വിക്കറ്റ് നേടിയിട്ടും സ്വന്തം ടീം തോറ്റു

ബൗളര്‍ 10 വിക്കറ്റ് നേടിയിട്ടും സ്വന്തം ടീം തോറ്റു

ടെസ്റ്റില്‍ ഒരു ടീമിലെ ബൗളര്‍ ഇന്നിങ്‌സില്‍ 10 വിക്കറ്റുകള്‍ കൊയ്ത് ലോക റെക്കോര്‍ഡിനൊപ്പമെത്തിയിട്ടും സ്വന്തം ടീം പരാജയപ്പെട്ടതും ഈ പരമ്പരയില്‍ ആദ്യമായി സംഭവിച്ച കാര്യമാണ്. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേലായിരുന്നു മുംബൈയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ മുഴുവന്‍ താരങ്ങളും പുറത്താക്കി ഈ നേട്ടം കൈവരിച്ച ലോകത്തിലെ മൂന്നാമത്തെ മാത്രം ബൗളറായി മാറിയത്.
നേരത്തേ ഇംഗ്ലണ്ടിന്റെ ജെയിംസ് ലേക്കര്‍, ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ എന്നിവര്‍ക്കു മാത്രമേ ഈ റെക്കോര്‍ഡ് കുറിക്കാനായിട്ടുള്ളൂ. അന്നു ഇരുവരുടെയും മാജിക്കല്‍ പ്രകടനം സ്വന്തം ടീമുകള്‍ക്കു വിജയം സമ്മാനിച്ചിരുന്നു. പക്ഷെ ഇത്തവണ അജാസിനു സ്വന്തം ടീമിന്റെ ദയനീയ തോല്‍വി കണ്ടു നില്‍ക്കേണ്ടി വന്നു. രണ്ടിന്നിങ്‌സുകളിലായി 14 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.

അശ്വിന്റെ പ്രകടനം

അശ്വിന്റെ പ്രകടനം

മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ഒരു വമ്പന്‍ നേട്ടത്തിനു അവകാശിയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കിവികളെ ഇന്ത്യ വെറും 62 റണ്‍സിനു എറിഞ്ഞിട്ടപ്പോള്‍ അശ്വിനായിരുന്നു ബൗളിങിനു ചുക്കാന്‍ പിടിച്ചത്. വെറും എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു പേരെയാണ് അദ്ദേഹം പുറത്താക്കിയത്.
10 റണ്‍സില്‍ താഴെ റണ്‍സ് വഴങ്ങി ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ നാലു വിക്കറ്റുകളെടുത്ത ഇന്ത്യയുടെ ആദ്യ സ്പിന്നര്‍ കൂടിയാണ് അശ്വിന്‍. നേരത്തേ 2010ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഹര്‍ഭജന്‍ സിങ് 10 റണ്‍സിനു നാലു പേരെ പുറത്താക്കിയതായിരുന്നു ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് അശ്വിന്‍ പഴങ്കഥയാക്കിയത്.

 ശ്രേയസിന്റെ നേട്ടം

ശ്രേയസിന്റെ നേട്ടം

ഇന്ത്യക്കു വേണ്ടി യുവ ബാറ്റര്‍ ശ്രേയസ് അയ്യര്‍ ഈ ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റിലായിരുന്നു നായകന്‍ വിരാട് കോലിയുടെ അഭാവത്തില്‍ താരത്തിനു നറുക്കുവീണത്.
റെക്കോര്‍ഡ് പ്രകടനത്തോടെ ശ്രേയസ് ഇതു ഗംഭീരമാക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി വരവറിയിച്ച അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമടിച്ചിരുന്നു. ഇതോടെ കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ച ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ശ്രേയസ് തന്റെ പേരില്‍ കുറിച്ചു.

 സ്റ്റംപിങിലൂടെ ഭരതും ചരിത്രത്തില്‍

സ്റ്റംപിങിലൂടെ ഭരതും ചരിത്രത്തില്‍

കാണ്‍പൂരിലെ ആദ്യ ടെസ്റ്റില്‍ വൃധിമാന്‍ സാഹയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. പക്ഷെ പരിക്കു കാരണം രണ്ടിന്നിങ്‌സുകളിലും അദ്ദേഹത്തിനു വിക്കറ്റ് കാക്കാനായില്ല. പകരക്കാരനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്ത കെഎസ് ഭരതായിരുന്നു ഈ റോള്‍ ഏറ്റെടുത്തത്. ഉജ്ജ്വല വിക്കറ്റ് കീപ്പിങിലൂടെ അദ്ദേഹം പ്രശംസിക്കപ്പെടുകയും ചെയ്തു.
ഈ മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ടോം ലാതമിനെ ഭരത് സ്റ്റംപിങിലൂടെ പുറത്താക്കായിരുന്നു. ക്രീസിനു പുറത്തേക്ക് ഇറങ്ങി ഷോട്ടിനു ശ്രമിച്ച ലാതമിനെ ഭരത് അതിവേഗ സ്റ്റംപിങിലൂടെ മടക്കുകയായിരുന്നു. ഇതോടെ ടെസ്റ്റ് ചരിത്രത്തില്‍ സ്റ്റംപിങ് നടത്തിയ ആദ്യത്തെ ഇന്ത്യന്‍ സബ്സ്റ്റിറ്റിയൂട്ട് വിക്കറ്റ് കീപ്പറായി ഭരത് മാറുകയും ചെയ്തു.

Story first published: Tuesday, December 7, 2021, 17:00 [IST]
Other articles published on Dec 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X