വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: മൂന്നു വര്‍ഷത്തെ ഗ്യാപ്പോ? ആ ചോദ്യങ്ങള്‍ രോഹിത്തിനു പിടിച്ചില്ല, കലികയറി!

മൂന്നാം ഏകദിനത്തിനു ശേഷമായിരുന്നു സംഭവം

ROHIT

2020നു ശേഷം ഏകദിന ഫോര്‍മാറ്റിലെ ആദ്യത്തെ സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മൂന്നാം ഏകദിനത്തില്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും ഹിറ്റ്മാന്റെ പേരില്‍ ഇല്ലായിരുന്നു. പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം അദ്ദേഹത്തെ അലട്ടുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഈ വര്‍ഷം രോഹിത്തിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായിരുന്നു. നാട്ടില്‍ ഈ വര്‍ഷം ഏകദിന ലോകകപ്പും നടക്കാനിരിക്കുന്നതിനാല്‍ രോഹിത് വലിയൊരു ഇന്നിങ്‌സ് കളിച്ച് ഫോമിലേക്കു മടങ്ങിയെത്തേണ്ടത് ആവശ്യമായിരുന്നു.

ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ വിമര്‍ശകരുടെ വായടപ്പിച്ചാണ് രോഹിത് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 85 ബോളുകള്‍ നേരിട്ട അദ്ദേഹം ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുമടിച്ചിരുന്നു. രോഹിത്തിനെ സംബന്ധിച്ച് ഈ ഇന്നിങ്‌സ് വളരെ പ്രധാനപ്പെട്ടതാണ്. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഇനിയും ഇതുപോലെയുള്ള വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഈ പ്രകടനം അദ്ദേഹത്തെ സഹായിക്കും.

Also Read: IND vs NZ: സൂര്യയും ഇഷാനും വേണ്ട! പകരം ശ്രേയസും സഞ്ജുവും മതി, 'സ്‌കൈ'ക്കെതിരേ ഫാന്‍സ്Also Read: IND vs NZ: സൂര്യയും ഇഷാനും വേണ്ട! പകരം ശ്രേയസും സഞ്ജുവും മതി, 'സ്‌കൈ'ക്കെതിരേ ഫാന്‍സ്

അതിനിടെ തന്റെ സെഞ്ച്വറി വരള്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തോടു മല്‍സരശേഷം രോഹിത് കുപിതനായിരിക്കുകയാണ്. ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെയും അദ്ദേഹം ആഞ്ഞടിച്ചു. ശരിയായ കാര്യങ്ങള്‍ കൂടി അവര്‍ കാണിക്കേണ്ടതുണ്ടെന്നു രോഹിത് രോഷത്തോടെ പറഞ്ഞു. മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് ഇന്ത്യന്‍ നായകനെ ക്ഷുഭിതനാക്കിയത്. കൂടുതല്‍ വായിക്കാം.

മൂന്നു വര്‍ഷത്തെ ഗ്യാപ്പ്

മൂന്നു വര്‍ഷത്തെ ഗ്യാപ്പ്

ഏകദിനത്തില്‍ 29ാമത്തെയും 30ാമത്തെയും സെഞ്ച്വറികള്‍ക്കിടയില്‍ മൂന്നു വര്‍ഷത്തെ ഗ്യാപ്പ് വരാനുള്ള കാരണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു രോഹിത് ശര്‍മയുടെ നിയന്ത്രണം വിട്ടത്. 2020ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ഏകദിന സെഞ്ച്വറി.

എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്നു നിങ്ങള്‍ മനസ്സിലാക്കണം. ബ്രോഡ്കാസ്റ്റിലായിരിക്കാം ഇതു കാണിച്ചതെന്നു (സെഞ്ച്വറികള്‍ക്കിടയിലെഗ്യാപ്പ്) കാണിച്ചതെന്നു എനിക്കറിയാം. ചില സമയങ്ങളില്‍ നിങ്ങള്‍ (ബ്രോഡ്കാസ്റ്റര്‍മാര്‍) ശരിയായ കാര്യങ്ങള്‍ കൂടി കാണിക്കണമെന്നും രോഹിത് രോഷത്തോടെ പറഞ്ഞു.

Also Read: ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

ഏകദിനം കളിച്ചിട്ടില്ല

ഏകദിനം കളിച്ചിട്ടില്ല

കഴിഞ്ഞ വര്‍ഷമുടനീളം ഞങ്ങള്‍ ടി20 ഫോര്‍മാറ്റിലായിരുന്നു കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഏകദിന മല്‍സരങ്ങളില്‍ അധികം കളിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ആളുകള്‍ ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ വയ്‌ക്കേണ്ടത് ആവശ്യമാണ്. ബ്രോഡ്കാസ്റ്റര്‍മാര്‍ ശരിയായ കാര്യങ്ങള്‍ കാണിക്കേണ്ടതുണ്ടെന്നും രോഹിത് ശര്‍മ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 11 ഏകദിനങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിരുന്നുള്ളൂ. 2021ല്‍ മൂന്നും കഴിഞ്ഞ വര്‍ഷം എട്ടും ഏകദിനങ്ങളിലാണ് രോഹിത്തിനെ ഇന്ത്യന്‍ ടീമില്‍ കണ്ടത്. എന്നാല്‍ ഈ വര്‍ഷം ടീം ഇറങ്ങിയ ആറു മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. അവസാന കളിയില്‍ സെഞ്ച്വറിയെന്ന നേട്ടത്തിലേക്കു രോഹിത് എത്തുകയും ചെയ്തു.

Also Read: ബാബര്‍- ട്രാവിസ് ഓപ്പണിങ്, ഇതാ ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഏകദിന 11!

തിരിച്ചുവരവൊന്നുമല്ല

തിരിച്ചുവരവൊന്നുമല്ല

ഈ സെഞ്ച്വറി രോഹിത് ശര്‍മയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവാണോയെന്ന മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യവും അദ്ദേഹത്തിനു അത്ര രസിച്ചില്ല. എന്തു തിരിച്ചുവരവിനെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്? എനിക്കു അതു വ്യക്തമായില്ല. ഒാ, ചിലപ്പോള്‍ നിങ്ങളോടു ഇതു ആരെങ്കിലും പറഞ്ഞതായിരിക്കാം.

നോക്കൂ, കഴിഞ്ഞ മൂന്നു വര്‍ഷങ്ങളെടുത്താല്‍, 2020ലെ എട്ടു മാസത്തോളം എല്ലാവരും വീട്ടില്‍ തന്നെയായിരുന്നു. എവിടെയാണ് മല്‍സരങ്ങള്‍ നടന്നത്? കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ മാത്രമേ ഞങ്ങള്‍ കളിച്ചിട്ടുള്ളൂ. ടി20 ക്രിക്കറ്റെടുത്താല്‍ ഈയിടെയായി സൂര്യകുമാര്‍ യാദവിനേക്കാള്‍ നന്നായി ആരും ബാറ്റ് ചെയ്യുന്നില്ല. രണ്ടു സെഞ്ച്വറികള്‍ ടി20യില്‍ അവന്‍ നേടിക്കഴിഞ്ഞു.

ടെസ്റ്റിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം രണ്ടു ടെസ്റ്റുകളില്‍ മാത്രമേ ഞാന്‍ കളിച്ചിരുന്നുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇത്. അതിനിടെ എനിക്കു പരിക്കുകളും പറ്റിയിരുന്നു. അതുകൊണ്ടുതന്നെ വാര്‍ത്തകള്‍ ഉണ്ടാക്കുന്നതിനു മുമ്പ് നിങ്ങള്‍ ഈ കാര്യങ്ങളെല്ലാം കാണേണ്ടതുണ്ടെന്നും രോഹിത് ആവശ്യപ്പെട്ടു.

Story first published: Wednesday, January 25, 2023, 14:22 [IST]
Other articles published on Jan 25, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X