വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഭാജിയുടെ കസേര ഇനി അശ്വിന്! അടുത്തത് കപില്‍, പക്ഷെ കുംബ്ലെയെ തൊടാനാവില്ല

കൂടുതല്‍ വിക്കറ്റുകളെടുത്ത മൂന്നാമത്തെ താരമായി അശ്വിന്‍

1
R Ashwin become India's 3rd highest wicket-taker in Test | Oneindia Malayalam

കാണ്‍പൂര്‍: ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത മൂന്നാമത്തെ ബൗളറായി അദ്ദേഹം മാറിയിരിക്കുകയാണ്. മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെയാണ് അശ്വിന്‍ പിന്തള്ളിയത്. 417 വിക്കറ്റുകളുമായിട്ടാണ് നേരത്തേ ഭാജി മൂന്നാംസ്ഥനത്തുണ്ടായിരുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റുകളെടുത്തതോടെ അശ്വിന്‍ 418 വിക്കറ്റുകളുമായി മൂന്നാമത്തെുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തിരുന്നു.

അര്‍ധസെഞ്ച്വറിയുമായി ഇന്ത്യക്കു ഭീഷണിയുയര്‍ത്തിയ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ടോം ലാതമിനെ ബൗള്‍ഡാക്കിയാണ് അശ്വിന്‍ ഭാജിയുടെ സ്ഥാനം തട്ടിയെടുത്തത്. 146 ബോളില്‍ മൂന്നു ബൗണ്ടറികളോടെ 52 റണ്‍സെടുത്ത ലാതം ഇന്‍സൈഡ് എഡ്ജായി പുറത്താവുകയായിരുന്നു. വേഗം കൂടിയ, വൈഡായ ബോളായിരുന്നു അശ്വിന്‍ പരീക്ഷിച്ചത്. ലാതത്തെ ഇതു കട്ട് ഷോട്ടിനു പ്രലോഭിപ്പിക്കുകയും ചെയ്തു. പക്ഷെ താരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് അകത്തേക്കു കയറിയ ബോള്‍ വിക്കറ്റുകളില്‍ പതിക്കുകയായിരുന്നു. അല്‍പ്പസമയം അവിശ്വസനീയതോടെ നിന്ന ശേഷമാണ് ലാതം ക്രീസ് വിട്ടത്.

ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇനി അശ്വിന്റെ മുന്നിലുള്ളത് രണ്ടു പേര്‍ മാത്രമാണ്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവാണ് തൊട്ടുമുകളില്‍. 434 വിക്കറ്റുകളുമായാണ് കപില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. പക്ഷെ തലപ്പത്തുള്ളത് മറ്റൊരു ഇതിഹാസവും ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സ്പിന്നറുമായ അനില്‍ കുംബ്ലെയാണ്. കപിലിന്റെ റെക്കോര്‍ഡ് അശ്വിന്‍ വൈകാതെ തന്നെ മറികടക്കും. എന്നാല്‍ കുംബ്ലെയുടെ റെക്കോര്‍ഡ് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ്. 619 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

2

ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരെയെടുത്താല്‍ ആദ്യ പത്തില്‍ ഏറ്റവും മികച്ച ശരാശരിയുള്ളത് അശ്വിനാണ്. 24.53 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. വെറും 80 ടെസ്റ്റുകള്‍ മാത്രമേ 418 വിക്കറ്റുകള്‍ കൊയ്യാന്‍ അശ്വിനു വേണ്ടി വന്നുള്ളൂ. ഭാജിയാവട്ടെ 417 വിക്കറ്റുകളെടുത്തത് 103 ടെസ്റ്റുകളില്‍ നിന്നായിരുന്നു. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, ലങ്കയുടെ തന്നെ മുന്‍ സ്പിന്നര്‍ രംഗന ഹെരാത്ത് എന്നിവര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഫിംഗര്‍ സ്പിന്നര്‍ കൂടിയാണ് അശ്വിന്‍.

കൂടുതല്‍ വിക്കറ്റുകളെടുത്ത ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റെടുത്താല്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ അശ്വിനെക്കൂടാതെ നിലവില്‍ മല്‍സരരംഗത്തുള്ള രണ്ടു പേര്‍ കൂടിയുണ്ട്. വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ 311 വിക്കറ്റുകളുമായി ഹര്‍ഭജനു പിന്നില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുകയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 228 വിക്കറ്റുകളോടെ പത്താംസ്ഥാനത്തുമുണ്ട്. ഒമ്പതാം സ്ഥാനക്കാരനായ മുന്‍ ഇതിഹാസ പേസര്‍ ജവഗല്‍ ശ്രീനാഥിനെ മറികടക്കാന്‍ ജഡ്ഡുവിന് ഒമ്പത് വിക്കറ്റുകള്‍ കൂടി മതി.

ന്യൂസിലാന്‍ഡിനു 284 റണ്‍സ് വിജയലക്ഷ്യം

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 284 റണ്‍സിന്റെ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. നാലാം ദിനം ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ഏഴു വിക്കറ്റിന് 234 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അരങ്ങറ്റക്കാരന്‍ ശ്രേയസ് അയ്യര്‍ (65), വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ (61) എന്നിവരുടെ ഫിഫ്റ്റികളാണ് ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിനു 51 റണ്‍സിലേക്കു കൂപ്പുകുത്തിയ ഇന്ത്യയെ രക്ഷിച്ചത്. ആര്‍ അശ്വിന്‍ (32), അക്ഷര്‍ പട്ടേല്‍ (28*) എന്നിവരും ടീം സ്‌കോറിലേക്കു വിലപ്പെട്ട സംഭാവനകള്‍ നല്‍കി.

126 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ശ്രേയസ് ഇന്ത്യയുടെ അമരക്കാരനായി മാറിയത്. നേരത്തേ ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം തകര്‍പ്പന്‍ സെഞ്ച്വറിയുമടിച്ചിരുന്നു. 171 ബോളില്‍ 13 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 105 റണ്‍സായിരുന്നു ശ്രേയസ് നേടിയത്. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച 16ാമത്തെ താരമായും അദ്ദേഹം മാറിയിരുന്നു.

Story first published: Monday, November 29, 2021, 14:54 [IST]
Other articles published on Nov 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X