വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കോലിയുടെ റോള്‍ ഇനിയെന്തെന്ന് രോഹിത് പറയുന്നു, മൂന്നു ലോകകപ്പും പ്രധാനമെന്ന് ദ്രാവിഡ്

ബുധനാഴ്ചയാണ് ആദ്യത്തെ ടി20

ജയ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലി- രവി ശാസ്ത്രി യുഗത്തിനു ശേഷം രോഹിത് ശര്‍മ- രാഹുല്‍ ദ്രാവിഡ് പുതുയുഗത്തിനു തുടക്കമാവുകയാണ്. പുതിയ ടി20 ക്യാപ്റ്റന്‍ രോഹിത്തിനും കോച്ചായി ചുമതലയേറ്റ ദ്രാവിഡിനും കീഴില്‍ ബുധനാഴ്ച ഇന്ത്യ ആദ്യത്തെ പോരാട്ടത്തിനിറങ്ങും. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരമാണ് ബുധനാഴ്ച വൈകീട്ട് ജയ്പൂരില്‍ നടക്കുന്നത്.

ഏതെങ്കിലുമൊരു ഫോര്‍മാറ്റിനു മുന്‍തൂക്കം നല്‍കുന്നില്ലെന്നും എല്ലാം ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും കോച്ചായ ശേഷമുള്ള ആദ്യത്തെ വാര്‍ത്താസമ്മേളനത്തില്‍ ദ്രാവിഡ് വ്യക്തമാക്കി. മുന്‍ നായകന്‍ വിരാട് കോലിയുടെ പ്രാധാന്യമുള്‍പ്പെടെ പല ചോദ്യങ്ങള്‍ക്കും രോഹിത്തും മറുപടി നല്‍കി.

 മൂന്നു ലോകകപ്പും പ്രധാനം

മൂന്നു ലോകകപ്പും പ്രധാനം

ഏതെങ്കിലുമൊരു ഫോര്‍മാറ്റിനു മുന്‍തൂക്കം നല്‍കുന്നില്ലെന്നു ദ്രാവിഡ് അറിയിച്ചു. വരാനിരക്കുന്ന ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയെല്ലാം ഒരുപോലെ പ്രധാനമാണെന്നു അദ്ദേഹം വ്യക്തമാക്കി.
ടി20 ലോകകപ്പിനു ശേഷം രോഹിത്, വിരാട് കോലി എന്നിവരടക്കം ഇന്ത്യന്‍ ടീമിലെ മറ്റു കളിക്കാരുമായെല്ലാം ഞാന്‍ സംസാരിച്ചിരുന്നു. കൂടാതെ വീഡിയോ കോള്‍ മുഖേനയും താരങ്ങളുമായി സംവദിക്കാനുള്ള അവസരവും ലഭിച്ചുവെന്നും ദ്രാവിഡ് പറഞ്ഞു.

 കോലിയുടെ റോള്‍

കോലിയുടെ റോള്‍

വിരാട് കോലിയുടെ റോള്‍ ഇനി ടീമില്‍ എന്തായിരിക്കുമെന്ന ചോദ്യത്തിനു മുമ്പ് വഹിച്ചിരുന്ന അതേ റോള്‍ തന്നെ തുടരുമെന്നായിരുന്നു രോഹിത് ശര്‍മയുടെ മറുപടി. വിരാട് ടീമിലെ വളരെ പ്രധാനപ്പെട്ട അംഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി മാത്രമല്ല വെങ്കടേഷ് അയ്യരെ വളര്‍ത്തിക്കൊണ്ടു വരുന്നത്. ടീമിനു കൂടുതല്‍ ആഴമുണ്ടാവുകയെന്നതാണ് പ്രധാനം. സീം ബൗളിങ് ഓള്‍ൗറൗണ്ടര്‍മാര്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

 ന്യൂസിലാന്‍ഡ് കരുത്തര്‍

ന്യൂസിലാന്‍ഡ് കരുത്തര്‍

ന്യൂസിലാന്‍ഡ് വളരെ ശക്തരായ എതിരാളികളാണെന്നു രോഹിത് വ്യക്തമാക്കി. വളരെ കരുത്തരും ഒപ്പം ആഴവുമുള്ള ടീമാണ് ന്യൂസിലാന്‍ഡ്. വര്‍ഷങ്ങളായി ടീമെന്ന നിലയില്‍ വളരെ മികച്ച പ്രകടനമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കെയ്ന്‍ വില്ല്യംസണ്‍ ടി20 പരമ്പര കളിക്കുന്നില്ലെങ്കിലും തങ്ങളുടേതായ ദിവസം ആര്‍ക്കും മാച്ച വിന്നര്‍മാരാവാം. ലോകകപ്പില്‍ നിങ്ങള്‍ ഇതു കണ്ടതാണ്. വ്യത്യസ്ത താരങ്ങളായിരുന്നു ന്യൂസിലാന്‍ഡിനെ കളി വിജയിപ്പിച്ചതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്ത ടീമുകളുണ്ടാവില്ല

വ്യത്യസ്ത ടീമുകളുണ്ടാവില്ല

വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ടീമുകളെ ഇന്ത്യ ഇറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നു ദ്രാവിഡ് പറഞ്ഞു. തീര്‍ച്ചയായും എല്ലാ താരങ്ങളും മുഴുവന്‍ ഫോര്‍മാറ്റുകളും കളിക്കാന്‍ കഴിയുന്നവരല്ല. ആവശ്യമായ ബ്രേക്ക് താരങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തും, ഇതിനായി കളിക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ഈ സമയത്ത് ഇക്കാര്യം വളരെ ഗൗരവമായി തന്നെ നമ്മള്‍ പരിഗണിക്കേണ്ടത് പ്രധാനമാണെന്നും ദ്രാവിഡ് വ്യക്തമാക്കി.
മികച്ചൊരു ടീമിനെ വാര്‍ത്തെക്കുന്നതുപോലെ പ്രധാനം തന്നെയാണ് എല്ലാ മല്‍സരങ്ങളും വിജയിക്കുന്നതും. രണ്ടും തമ്മില്‍ ഒരു ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. പക്ഷെ കളിക്കാരുടെ ക്ഷേമത്തേക്കാളും ആരോഗ്യത്തേക്കാളും വിജയത്തിനു ഞങ്ങള്‍ പ്രാധാന്യം നല്‍കില്ല. അതേക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. ഇത് എങ്ങനെയാണ് പ്രാവര്‍ത്തികമാക്കാന്‍ പോവുകയെന്നു പറയുക ബുദ്ധിമുട്ടാണ്, എങ്കിലും ഞങ്ങള്‍ തീര്‍ച്ചയായും അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും കോച്ച് അറിയിച്ചു.

പുതിയ തുടക്കത്തെക്കുറിച്ച്...

പുതിയ തുടക്കത്തെക്കുറിച്ച്...

സമയം പറക്കുകയാണ്, നമ്മള്‍ അതേക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. രോഹിത് ശര്‍മ വളരെ സ്‌പെഷ്യലായിട്ടുള്ള പ്രതിഭയാണെന്നു നമുക്കെല്ലാമറിയാം. ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്കു ഇങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നു ദ്രാവിഡ് സീനിയര്‍ ടീമിന്റെ കോച്ചായുള്ള തുടക്കത്തെക്കുറിച്ച് പറഞ്ഞു.
അതേസമയം, ബാംഗ്ലൂരില്‍ വച്ചായിരുന്നു രാഹുല്‍ ദ്രാവിഡുമായി താന്‍ ആദ്യമായി സംസാരിച്ചതെന്നു രോഹിത് വ്യക്തമാക്കി. ഞാന്‍ ഒരുപാട് സംസാരിക്കുന്നയാളല്ല, അയര്‍ലാന്‍ഡില്‍ വച്ച് അദ്ദേഹം എന്റയടുത്തേക്കു വരികയും നിങ്ങള്‍ കളിക്കുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നതായും രോഹിത് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 16, 2021, 18:53 [IST]
Other articles published on Nov 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X