വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvs NZ: ഇന്ത്യന്‍ ടെസ്റ്റ് ടീമും റെഡി- രണ്ടു ടെസ്റ്റ്, രണ്ടു നായകര്‍; ശ്രേയസ്, ഭരത് ടീമില്‍

രോഹിത് ശര്‍മയ്ക്കു വിശ്രമം നല്‍കി

ദില്ലി: ന്യൂസിലാന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാച്ചു. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ അജിങ്ക്യ രഹാനെ ക്യാപ്റ്റനാവുമ്പോള്‍ രണ്ടാം ടെസ്റ്റിലെ നായകന്‍ വിരാട് കോലിയണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ പരമ്പര കൂടിയാണിത്.

India’s Test squad for NZ series announced, Ajinkya Rahane to lead | Oneindia Malayalam

ചില സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം അനുവദിച്ചാണ് ടെസ്റ്റ് സംഘത്തെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിവു കീഴില്‍ ഇന്ത്യ ആദ്യമായി കളിക്കുന്ന ടെസ്റ്റ് പരമ്പരയെന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്. ഈ മാസം 25 മുതല്‍ കാണ്‍പൂരിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ മൂന്നു മുതല്‍ മുംബൈയിലാണ്.

 രോഹിത് ശര്‍മയ്ക്കു വിശ്രമം

രോഹിത് ശര്‍മയ്ക്കു വിശ്രമം

പുതിയ ടി20 ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഈ മാസം 17ന് തുടങ്ങുന്ന കിവീസിനെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. എന്നാല്‍ തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം അദ്ദേഹത്തിനു ടെസ്റ്റില്‍ വിശ്രമം അനുവദിക്കുകയായിരുന്നു.
ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട പേസ് ജോടികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കു ടെസ്റ്റ് പരമ്പരയിലും വിശ്രമം നല്‍കിയിട്ടുണ്ട്. ടി20 ടീമിലുള്ള വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ടെസ്റ്റില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്.

 കോലി ആദ്യ ടെസ്റ്റിന് ഇല്ല

കോലി ആദ്യ ടെസ്റ്റിന് ഇല്ല

ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട വിരാട് കോലിക്കു ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലും വിശ്രമം നല്‍കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് സെലക്ഷന്‍ കമ്മിറ്റി ഈ തീരുമാനമെടുത്തത്.
കോലി ആദ്യ ടെസ്റ്റില്‍ ഇല്ലാത്തതിനാലാണ് രഹാനെയ്ക്കു നായകനായി നറുക്കുവീണത്. നിലവില്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും അദ്ദേഹം തന്നെയാണ്. ഒന്നാം ടെസ്റ്റില്‍ രഹാനെ ടീമിനെ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ മറ്റൊരു പരിചയസമ്പന്നനായ ചേതേശ്വര്‍ പുജാരയാണ്. ടി20യില്‍ പുതിയ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട കെഎല്‍ രാഹുല്‍ ടെസ്റ്റ് ടീമിലുമുണ്ടെങ്കിലും അദ്ദേഹത്തിനു പ്രത്യേക റോളൊന്നും ലഭിച്ചിട്ടില്ല.

 പുതുമുഖങ്ങള്‍

പുതുമുഖങ്ങള്‍

ടി20 ടീമിനു സമാനമായി ഒരു പിടി പുതുമുഖങ്ങള്‍ക്കു ടെസ്റ്റ് ടീമിലും ഇന്ത്യ അവസരം നല്‍കിയിട്ടുണ്ട്. യുവ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് എന്നിവര്‍ക്കാണ് ആദ്യമായി ടെസ്റ്റ് ടീമിലേക്കു വിളി വന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ശ്രേയസിന് അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടിയാണ് ടെസ്റ്റ് ടീമിലേക്കുള്ള ക്ഷണം.
എന്നാല്‍ റിഷഭിനു വിശ്രമം അനുവദിച്ചതിനാലാണ് റിസര്‍വ് വിക്കറ്റ് കീപ്പറായി ഭരത് ടീമിലെത്തിയത്. റിഷഭിന്റെ അഭാവത്തില്‍ വെറ്ററന്‍ താരം വൃധിമാന്‍ സാഹ വീണ്ടും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറും. ഓള്‍റൗണ്ടര്‍ ജയന്ത് യാദവ് വലിയൊരു ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതെന്നതാണ് ടെസ്റ്റ് സ്‌ക്വാഡിലെ മറ്റൊരു സര്‍പ്രൈസ്.

 ഇന്ത്യന്‍ ടെസ്റ്റ് ടീം

ഇന്ത്യന്‍ ടെസ്റ്റ് ടീം

അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര (വൈസ് ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), ശ്രേയസ് അയ്യര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Friday, November 12, 2021, 12:51 [IST]
Other articles published on Nov 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X