വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇന്ത്യയുടെ 'അന്തകന്‍' ഇനി ബോത്തമല്ല, റെക്കോര്‍ഡ് തിരുത്തി അജാസ്- വമ്പന്‍ നേട്ടം

14 വിക്കറ്റുകളാണ് രണ്ടിന്നിങ്‌സുകളിലായി വീഴ്ത്തിയത്

1

മുംബൈ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രം തിരുത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. ആദ്യ ഇന്നിങ്‌സില്‍ പത്തു വിക്കറ്റുകളും കൊയ്ത് ലോക റെക്കോര്‍ഡിനൊപ്പമെത്തിയ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റുകളും വീഴ്ത്തി. രണ്ടിന്നിങ്‌സുകളിലുമായി 14 വിക്കറ്റുകള്‍ കൊയ്തതോടെയാണ് അജാസ് വമ്പന്‍ റെക്കോര്‍ഡിന് അവകാശിയായത്.

ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഒരു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോര്‍ഡാണ് അജാസ് തന്റെ പേരിലാക്കിയത്. ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസം ഇയാന്‍ ബോത്തത്തിന്റെ ഓള്‍ടൈം റെക്കോര്‍ഡ് അദ്ദേഹം പഴങ്കഥയാക്കുകയായിരുന്നു. 1980ല്‍ നടന്ന ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 13 വിക്കറ്റുകള്‍ ബോത്തം വീഴ്ത്തിയതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് 41 വര്‍ഷങ്ങള്‍ക്കു ശേഷം അജാസ് തിരുത്തിയത്. ബോത്തം 106 റണ്‍സിനായിരുന്നു 13 വിക്കറ്റുകളെടുത്തതെങ്കില്‍ അജാസ് 225 റണ്‍സിനാണ് 14 പേരെ പുറത്താക്കിയത്.

മുംബൈയിലെ വാംഖഡെയില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് അജാസിന്റേത്. നേരത്തേ ഇവിടെ തന്നെയായിരുന്നു ബോത്തം 13 വിക്കറ്റുകളുമായി ഹീറോയത്. ഈ വേദിയിലെ മൂന്നാമത്തെ മികച്ച പ്രകടനം ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ പേരിലാണ്. 2016ല്‍ ഇംഗ്ലണ്ടിനെതിരേ അദ്ദേഹം 167 റണ്‍സിനു 12 വിക്കറ്റുകളെടുത്തിരുന്നു.

2

ഒരു ന്യൂസിലാന്‍ഡ് ബൗളറുടെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനം കൂടിയാണ് അജാസ് ഇന്ത്യക്കെതിരേ കാഴ്ചവച്ചത്. ഒരു വിക്കറ്റ് കൂടി നേടിയിരുന്നെങ്കില്‍ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തുമായിരുന്നു. 1985ല്‍ ഓസ്‌ട്രേലിയക്കെതിരേ മുന്‍ ഇതിഹാസ താരം റിച്ചാര്‍ഡ് ഹാഡ്‌ലി 123 റണ്‍സിനു 15 വിക്കറ്റുകള്‍ കൊയ്തതാണ് എക്കാലത്തെയും മികച്ച പ്രകടനം. മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായ ഡാനിയേല്‍ വെറ്റോറിയാണ് ഈ ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. 2000ത്തില്‍ ഓസ്‌ട്രേലിയക്കെതിരേ അദ്ദേഹം 149 റണ്‍സിനും 2004ല്‍ ബംഗ്ലാദേശിനെതിരേ 170 റണ്‍സിനും 12 വിക്കറ്റുകള്‍ കൊയ്തിരുന്നു.

ന്യൂസിലാന്‍ഡിന് 540 റണ്‍സ് വിജയലക്ഷ്യം

മുംബൈ ടെസ്റ്റില്‍ 540 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡിനു ഇന്ത്യ നല്‍കിയിരുക്കുന്നത്. 263 റണ്‍സിന്റെ മികച്ച ലീഡുമായി രണ്ടാമിന്നിങ്‌ലില്‍ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റിനു 276 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച മായങ്ക് അഗര്‍വാള്‍ രണ്ടാമിന്നിങ്‌സിലും 62 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 108 ബോളില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ചേതേശ്വര്‍ പുജാരയ്ക്കും ശുഭ്മാന്‍ ഗില്ലിനും മൂന്നു റണ്‍സകലെ ഫിഫ്റ്റി നഷ്ടമായി. ഇരുവരും 47 റണ്‍സ് വീതമെടുത്ത് പുറത്താവുകയായിരുന്നു. അക്ഷര്‍ പട്ടേല്‍ 41ഉം നായകന്‍ വിരാട് കോലി 36ഉംറണ്‍സെടുത്തു. തകര്‍ത്തുകളിച്ച അക്ഷര്‍ വെറും 26 ബോളിലാണ് നാലും സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം 41 റണ്‍സ് നേടിയത്.

Story first published: Sunday, December 5, 2021, 15:03 [IST]
Other articles published on Dec 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X