വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: ഉമ്രാന് എന്തുകൊണ്ട് ഒരോവര്‍ മാത്രം നല്‍കി? വെളിപ്പെടുത്തി ഹാര്‍ദിക്

ഒരോവറില്‍ 14 റണ്‍സ് താരം വഴങ്ങിയിരുന്നു

അയര്‍ലാന്‍ഡുമായുള്ള ടി20യില്‍ അരങ്ങേറ്റക്കാരനായ ഉമ്രാന്‍ മാലിക്കിന് ഒരോവര്‍ മാത്രം നല്‍കിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഐഎല്ലില്‍ തീപ്പൊരി ബൗളിങിലൂടെ സെന്‍സേഷനായി മാറിയ ഉമ്രാന്‍ കൂടുതല്‍ ഓവറുകള്‍ അര്‍ഹിച്ചിരുന്നുവെന്നണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

1

ഞായറാഴ്ച രാത്രി നടന്ന കളിയില്‍ ആറാമത്തെ ഓവറിലാണ് ഉമ്രാനെക്കൊണ്ട് ഹാര്‍ദിക് ആദ്യ ഓവര്‍ എറിയിച്ചത്. ഓരോ സിക്‌സറും ബൗണ്ടറിയുമടക്കം 14 റണ്‍സ് വിട്ടുകൊടുത്തിരുന്നു. മഴ കാരണം 12 ഓവറാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ പിന്നീടൊരു ഓവര്‍ ബൗള്‍ ചെയ്യാനുള്ള അവസരം ഉമ്രാനു ലഭിച്ചില്ല. എന്തുകൊണ്ടായിരുന്നു ഉമ്രാന് ഒരോവര്‍ മാത്രം നല്‍കിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഹാര്‍ദിക്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

ഉമ്രാന്‍ മാലിക്ക് ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിക്കു വേണ്ടി നടത്തിയത് ഗംഭീര പ്രകടനമായിരുന്നു. ഞാന്‍ അവനുമായി സംസാരിച്ചിരുന്നു. പഴയ ബോള്‍ കൊണ്ട് പന്തെറിയുന്നതിലാവും ഉമ്രാന്‍ കുറച്ചുകൂടി നന്നാവുകയെന്നു എനിക്കു തോന്നി.
അയര്‍ലാന്‍ഡ് വളരെ നന്നായി തന്നെ ബാറ് ചെയ്തു. എനിക്കു പ്രധാന ബൗളര്‍മാരിലേക്കു തന്നെ പോവേണ്ടിവന്നു. ഒരുപക്ഷെ അടുത്ത മല്‍സരത്തില്‍ ഉമ്രാന് മുഴുവന്‍ അവസരവും ലഭിച്ചേക്കുമെന്നും ഹാര്‍ദിക് പാണ്ഡ്യ വിശദമാക്കി.

ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍

3

ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറായിരുന്നു. മൂന്നോവറില്‍ 16 റണ്‍സിനു അദ്ദേഹം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. യുസ്വേന്ദ്ര ചഹലും മികച്ച ബൗളിങായിരുന്നു കാഴ്ചവച്ചത്. മൂന്നോവറില്‍ 11 റണ്‍സിന് ഒരു വിക്കറ്റ് താരം നേടി.

4

തണുപ്പേറിയ ഇവിടുത്തെ സാഹചര്യത്തില്‍ ബൗള്‍ ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്ന് യുസ്വേന്ദ്ര ചാഹല്‍ വ്യക്തമാക്കി. ഫിംഗര്‍ സ്പിന്നറെപ്പോലെയാണ് എനിക്കു ഇന്നു സ്വയം തോന്നിയത്. ചില സമയങ്ങളില്‍ കാര്യങ്ങള്‍ വളരെ കടുപ്പമായിരിക്കും, പക്ഷെ ഏതു തരത്തിലുള്ള സാഹചര്യവുമായും നിങ്ങള്‍ പൊരുത്തപ്പെടേണ്ടതുണ്ട്. എന്തും ബൗള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ഹാര്‍ദിക് തനിക്കു നല്‍കിയിരുന്നെന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

ഭാര്യയും കോഫിയും വിട്ടൊരു കളിയില്ല!- രോഹിത്തിന്റെ അന്ധവിശ്വാസങ്ങളറിയാമോ?

5

ഏഴു വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് ആദ്യ ടി20യില്‍ ഇന്ത്യ നേടിയത്. മഴ മൂലം 12 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് നല്‍കിയത്. നാലു വിക്കറ്റിനു 108 റണ്‍സ് അവര്‍ അടിച്ചെടുത്തു. ഹാരി ടെക്കറുടെ (64*) അപാജിത ഫിഫ്റ്റിയാണ് അവരെ മികച്ച സ്‌കോറിലെത്തിച്ചത്. 33 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറും താരം നേടി.

മറുപടിയില്‍ 9.2 ഓവറില്‍ മൂന്നു വിക്കറ്റിനു ഇന്ത്യ വിജയത്തിലേക്കു കുതിച്ചെത്തി. ഓപ്പണര്‍ ദീപക് ഹൂഡയാണ് (47*) റണ്‍ചേസിനു നേതൃത്വം നല്‍കിയത്. 29 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്.

6

ഏഴോവറില്‍ ഇന്ത്യ വാരിക്കൂട്ടിയത് 78 റണ്‍സാണ്. നാലാം വിക്കറ്റില്‍ ഹൂഡയും നായകന്‍ ഹാര്‍ദിക്കും ചേര്‍ന്നെടുത്ത 64 റണ്‍സ് ഇന്ത്യന്‍ വിജയം എളുപ്പമാക്കുകയായിരുന്നു. ഹാര്‍ദിക് 12 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 24 റണ്‍സ് നേടിയത്. ഓപ്പണര്‍ ഇഷാന്‍ കിഷനാണ് (26) മറ്റൊരു പ്രധാന സ്‌കോറര്‍. വെറും 11 ബോളിലാണ് മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം ഇഷാന്‍ 26 റണ്‍സെടുത്തത്. സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടു. ഹൂഡയും ദിനേശ് കാരകാര്‍ത്തികും (5*) ചേര്‍ന്ന് ഇന്ത്യയുടെ വിജയറണ്‍സ് കുറിക്കുകയായിരുന്നു.

Story first published: Monday, June 27, 2022, 11:52 [IST]
Other articles published on Jun 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X