വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: സെഞ്ച്വറി മിസ്സായതില്‍ നിരാശനോ? തുറന്നുപറഞ്ഞ് സഞ്ജു

77 റണ്‍സാണ് താരം നേടിയത്

ഇന്ത്യന്‍ കുപ്പായത്തില്‍ നേരത്തേ ലഭിച്ച അവസരങ്ങളെല്ലാം പാഴാക്കിയ സഞ്ജു സാംസണ്‍ ഇതിന്റെ ക്ഷീണം ഒടുവില്‍ തീര്‍ത്തിരിക്കുകയാണ്. അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയോടെയാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കിയത്. പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്ന റുതുരാജ് ഗെയ്ക്വാദിനു പകരം ഓപ്പണിങില്‍ ലഭിച്ച അവസരം സഞ്ജു ശരിക്കും മുതലെടുക്കുകയായിരുന്നു.

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണംഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

1

42 ബോളില്‍ 77 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജുവിന്റെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഇത്. നേരത്തേ 39 റണ്‍സായിരുന്നു താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതാണ് സഞ്ജു 77 ആക്കി മെച്ചപ്പെടുത്തിയത്. ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

2

ഇന്ത്യക്കു ഇഷാന്‍ കിഷനെ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സഞ്ജുവും ദീപക് ഹൂഡയും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്കു നയിക്കുകയായിരുന്നു. 176 റണ്‍സാണ് സഞ്ജു-ഹൂഡ സഖ്യം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ടി20യില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് കൂടിയായിരുന്നു ഇത്.ഇതിനിടെ ഹൂഡ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യക്കു വേണ്ടി ടി20യില്‍ സെഞ്ച്വറി കുറിച്ച നാലാമത്തെ താരമായും അദ്ദേഹം മാറിയിരുന്നു.

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

3

സഞ്ജുവിനും ഈ കളിയില്‍ സെഞ്ച്വറി നേടാനുള്ള അവസരമുണ്ടായിരുന്നു. പക്ഷെ 77ല്‍ നില്‍ക്കെ മാര്‍ക്ക് അഡെയറുടെ ബൗളിങില്‍ താരം ബൗള്‍ഡാവുകയായിരുന്നു. സെഞ്ച്വറി നഷ്ടമായതില്‍ നിരാശയുണ്ടോയെന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു. മല്‍സരഷേഷം സംസാരിക്കുകയായിരുന്നു താരം.

4

ദീപക് ഹൂഡ എനിക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി മാറ്റിയെന്നാണ് കരുതുന്നത്. ആദ്യത്തെ ബോള്‍ മുതല്‍ ആഞ്ഞടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം ക്രീസിലേക്കു വന്നത്. അതുകൊണ്ടു തന്നെ എനിക്കു കാര്യങ്ങള്‍ എളുപ്പമായി മാറി. ബാറ്റിങിനിടെ ഞങ്ങള്‍ കാര്യങ്ങള്‍ നന്നായി ആശയവിനിമയം നടത്തിയിരുന്നു. ഹൂഡ മുന്നേറിക്കൊണ്ടിരിക്കെ അദ്ദേഹത്തിനു സ്‌ട്രൈക്ക് മാറാന്‍ ഞാന്‍ സന്തോഷവാനായിരുന്നു. ഞാന്‍ വമ്പന്‍ ഷോട്ടുക കളിക്കവെ ഹൂഡയും അതു തന്നെയാണ് ചെയ്തതെന്നും സഞ്ജു സാംസണ്‍ വിശദമാക്കി.

IPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണി കിട്ടി!- ടീമുടമ പറയുന്നു

5

ദീപക് ഹൂഡ നേടിയതു പോലെയൊരു സ്‌കോര്‍ നേടാന്‍ എനിക്കും ഇഷ്ടമായിരുന്നു. പക്ഷെ ബാറ്റ് ചെയ്ത രീതിയില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. റോള്‍ മനസ്സിലാക്കുകയന്നതും ഏതു തീവ്രതയിലാണ് ഞാന്‍ ബാറ്റ് ചെയ്യേണ്ടത് എന്നതിലുമാണ് കാര്യം. ഓപ്പണറായതിനാല്‍ തന്നെ എനിക്കു കുറച്ച് സമയമെടുത്ത് കഠിനമായ ഗെയിം കളിക്കാം. പക്ഷെ നാല്- അഞ്ച് നമ്പറുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ കരുത്താണ് ആവശ്യം. ടീമിലെ എന്റെ റോള്‍ മനസിലാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയുമാണ് വേണ്ടതെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

6

അതേസമയം, സഞ്ജുവിനെ ഇംഗ്ലണ്ടുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ കാണാനാവുമോയെന്ന കാര്യം ഉറപ്പില്ല. കാരണം ആ പരമ്പരയില്‍ ഫുള്‍ ടീമിനെയായിരിക്കും ഇന്ത്യ പരീക്ഷിക്കുക. ടീമിനെ നയിക്കുക രോഹിത് ശര്‍മയായിരിക്കും. അയര്‍ലാന്‍ഡിനെതിരേ മുന്‍നിര താരങ്ങള്‍ ഇല്ലാത്തതു കാരണമായിരുന്നു സഞ്ജുവിനു നറുക്കുവീണത്. റിഷഭ് പന്ത് ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായതിനാല്‍ അദ്ദേഹം പകരക്കാരനായി ടീമിലെത്തുകയായിരുന്നു.

7

എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഈയാഴ്ച രണ്ടു ടി20കള്‍ കൂടി ഇന്ത്യന്‍ ടീം കളിക്കുന്നുണ്ട്. പരിശീലന ടി20 മല്‍സരങ്ങളിലാണിത്. ഇവയിലും സഞ്ജുവിനു അവസരം ലഭിക്കാനാണ് സാധ്യത. ഈ പരമ്പരയില്‍ തിളങ്ങിയാല്‍ ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലേക്കു അദ്ദേഹം പരിഗണിക്കപ്പെട്ടേക്കും.

Story first published: Wednesday, June 29, 2022, 16:43 [IST]
Other articles published on Jun 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X