വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: കമോണ്‍ ഡ്രാ ഉമ്രാനെ..., പേസ് എക്‌സ്പ്രസിന് അരങ്ങേറ്റം, ആരാധകരും ഹാപ്പി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തിളങ്ങിയ പേസര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല

1

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20ക്കുള്ള ഇന്ത്യയുടെ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും സര്‍പ്രൈസായത് ഉമ്രാന്‍ മാലിക്കിന്റെ അരങ്ങേറ്റമാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തിളങ്ങിയ പേസര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

എന്നാല്‍ അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ത്തന്നെ ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് ഉമ്രാനെത്തുകയായിരുന്നു. ഇതോടെ ആരാധകരും ഹാപ്പി. ഉമ്രാനായാണ് ഇന്ന് കളി കാണുന്നതെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടത്. നെറ്റ്‌സ് പരിശീലനത്തിനിടെ 167 വേഗം കുറിച്ച് ഞെട്ടിച്ച ഉമ്രാന് അതേ മികവ് ദേശീയ ടീമിനൊപ്പം കാട്ടാനാവുമോയെന്നാണ് അറിയേണ്ടത്.

വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ലവരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

1

ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് ഉമ്രാന്‍. ഓസ്‌ട്രേലിയയിലെ വേഗ പിച്ചില്‍ ഉമ്രാനെപ്പോലെയുള്ള അതിവേഗക്കാരെ ഇന്ത്യക്ക് ആവിശ്യമാണ്. എന്നാല്‍ ഐപിഎല്ലിലെ മികവിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിലേക്ക് പരിഗണിക്കാനാവില്ല. പ്രതിഭാശാലിയാണെങ്കിലും നന്നായി റണ്‍സ് വഴങ്ങുന്ന താരങ്ങളിലൊരാളാണ് ഉമ്രാന്‍. അതുകൊണ്ട് തന്നെ അയര്‍ലന്‍ഡ് പരമ്പരയിലെ പ്രകടനം താരത്തിന് നിര്‍ണ്ണായകമാവും.

2

ജമ്മു കാശ്മീരില്‍ നിന്നെത്തുന്ന ഉമ്രാന്‍ വലിയ ദുരിതങ്ങള്‍ താണ്ടിയാണ് ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വളര്‍ച്ച ക്രിക്കറ്റ് ആരാധകരേയും സന്തോഷിപ്പിക്കുന്നു. ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. സ്വാഭാവികമായി മികച്ച പേസുള്ള ഉമ്രാന് മികച്ച പരിശീലനം കൂടി ലഭിച്ചാല്‍ ഷുഹൈബ് അക്തറിന്റെ വേഗ റെക്കോഡ് പോലും ചിലപ്പോള്‍ തകര്‍ക്കപ്പെട്ടേക്കും.

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

3

അതിനുള്ള പ്രതിഭ ഉമ്രാനുണ്ട്. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. അനുഭവസമ്പത്തിലൂടെ പക്വതയിലേക്കെത്താനുണ്ട്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയും ഇന്ത്യ പരമ്പര കളിക്കാനുണ്ട്. അയര്‍ലന്‍ഡ് പരമ്പരയില്‍ തിളങ്ങിയാല്‍ മാത്രമെ മുന്നോട്ടുള്ള പരമ്പരകളില്‍ ഉമ്രാനെ പരിഗണിക്കാന്‍ സാധ്യതയുള്ളു. അതുകൊണ്ട് തന്നെ അയര്‍ലന്‍ഡ് പരമ്പര അദ്ദേഹത്തിന് കരിയറിലെ ടേണിങ് പോയിന്റാണ്.

4

അതേ സമയം സഞ്ജു സാംസണിനെ ഇന്ത്യ പ്ലേയിങ് 11 ലേക്ക് പരിഗണിച്ചിട്ടില്ല. പ്രതിഭാശാലിയായ സഞ്ജുവിനെ തഴഞ്ഞതില്‍ ആരാധകരും നിരാശരാണ്. ഇന്ത്യന്‍ ടീമില്‍ അദ്ദേഹം കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകരുടെ വാദം. എന്നാല്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിന് വലിയ പിന്തുണ നിലവില്‍ നല്‍കുന്നില്ല. അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20ക്കുള്ള പ്ലേയിങ് 11 നിന്ന് തഴഞ്ഞതോടെ സഞ്ജു ടി20 ലോകകപ്പിനുണ്ടാവില്ലെന്നും ഉറപ്പായിരിക്കുകയാണ്.

ചങ്കിടിക്കുന്ന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി, നേട്ടം ആറ് പേര്‍ക്ക് മാത്രം, ഒറ്റ ഇന്ത്യക്കാരനില്ല

5

ആദ്യ മത്സരം മഴമൂലം തടസപ്പെടുകയാണ്. ടോസ് ലഭിച്ച ഇന്ത്യ ആദ്യ പന്തെറിയാന്‍ തീരുമാനിച്ചെങ്കിലും ഒരു പന്ത് പോലും എറിയാനായിട്ടില്ല. 12 ഓവറാക്കി ചുരിക്കി മത്സരം നടത്താനുള്ള ആലോചനയിലാണുള്ളത്. എന്നാല്‍ വീണ്ടും മഴ വില്ലനാവാനുള്ള സാധ്യതകളുണ്ട്.

Story first published: Sunday, June 26, 2022, 23:06 [IST]
Other articles published on Jun 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X