വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: വിറപ്പിച്ച് ഐറിഷ് പട, ഇന്ത്യ രക്ഷപ്പെട്ടു- ത്രില്ലിങ് ജയത്തോടെ പരമ്പര

നാലു റണ്‍സിനാണ് ഇന്ത്യന്‍ വിജയം

hooda 1

ഡബ്ലിന്‍: അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ ഇന്ത്യ വിറച്ചുജയിച്ചു. 400ന് മുകളില്‍ റണ്‍സ് പിറന്ന ത്രില്ലറില്‍ നാലു റണ്‍സിന്റെ നേരിയ വിജയമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-0നു കൈക്കലാക്കുകയും ചെയ്തു. 226 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു അയര്‍ലാന്‍ഡിനു മുന്നില്‍ ഇന്ത്യ വച്ചത്. ഈ സ്‌കോര്‍ ഐറിഷ് പടയ്ക്കു അസാധ്യമായിരിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു അയര്‍ലാന്‍ഡിന്റേത് വിജയത്തിനു തൊട്ടിരികില്‍ വരെയെത്തിയ അവര്‍ കീഴടങ്ങുകയായിരുന്നു. അഞ്ചു വിക്കറ്റിനു 221 റണ്‍സാണ് അയര്‍ലാന്‍ഡിനു നേടാനായത്.

ഉമ്രാന്‍ മാലിക്കെറിഞ്ഞ അവസാനത്തെ ബോളില്‍ സിക്‌സറായിരുന്നു അയര്‍ലാന്‍ഡിനു വിജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ ഒരു റണ്‍സ് നേടാനേ അവര്‍ക്കായുള്ളൂ. 60 റണ്‍സെടുത്ത ക്യാപ്റ്റനും ഓപ്പണറുമായ ആന്‍ഡ്രു ബാല്‍ബിര്‍ണിയായിരുന്നു അയര്‍ലാന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. 37 ബോളില്‍ ഏഴു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കമായിരുന്നു ഇത്. പോള്‍ സ്റ്റിര്‍ലിങ് 40 (18 ബോള്‍, 5 ഫോര്‍, 3 സിക്‌സ്), ഹാരി ടെക്റ്റര്‍ 39 (28 ബോള്‍, 5 ഫോര്‍), ജോര്‍ജ് ഡോക്രെല്‍ 34* (16 ബോള്‍, 3 ഫോര്‍, 3 സിക്‌സ്), മാര്‍ക്ക് അഡയര്‍ 23* (12 ബോള്‍, 3 ഫോര്‍, 1 സിക്‌സ്) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്്‌നോയ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടത്തു.

sanju

നേരത്തേ ഇന്ത്യന്‍ ബാറ്റിങ് കരുത്തിനു മുന്നില്‍ അയര്‍ലാന്‍ഡ് നിസ്സഹായരാവുകയായിരുന്നു. ദീപക് ഹൂഡയുടെ കന്നി സെഞ്ച്വറിയും സഞ്ജു സാംസണിന്റെ കന്നി ഫിഫ്റ്റിയും പറന്ന രണ്ടാം ടി20യില്‍ ഇന്ത്യയുടെ റണ്‍മഴ. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴു വിക്കറ്റിനു 225 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഹൂഡയുടെയും (104) സഞ്ജുവിന്റെയും (77) ഗംഭീര ഇന്നിങ്‌സുകളാണ് ഇന്ത്യയെ വന്‍ ടോട്ടലിലെത്തിച്ചത്. മറ്റാരും തന്നെ കാര്യമായ സംഭാവന നല്‍കിയില്ല.

മൂന്നാം നമ്പറില്‍ ഇറങ്ങിയ ഹൂഡ വെറും 57 ബോളിലാണ് 104 റണ്‍സ് വാരിക്കൂട്ടിയത്. ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുമടക്കമായിരുന്നു ഇത്. സഞ്ജു 42 ബോളാണ് 77 റണ്‍സിലെത്തിയത്. 42 ബോളുകള്‍ കളിച്ച താരം ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറും പറത്തി. നേരത്തേ 39 റണ്‍സായിരുന്നു ടി20യില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതാണ് തിരുത്തപ്പെട്ടത്.

ഇഷാന്‍ കിഷന്‍ (3), സൂര്യകുമാര്‍ യാദവ് (15), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (15*), ദിനേശ് കാര്‍ത്തിക് (0), അക്ഷര്‍ പട്ടേല്‍ (0), ഹര്‍ഷല്‍ പട്ടേല്‍ (0), ഭുവനേശ്വര്‍ കുമാര്‍ (1*) എന്നിങ്ങനെയാണ് ബാറ്റിങ് നിരയില്‍ മറ്റുള്ളവരുടെ പ്രകടനം. അയര്‍ലാന്‍ഡിനായി മാര്‍ക്ക് അഡയര്‍ മൂന്നും ജോഷ്വ ലിറ്റില്‍, ക്രെയ്ഗ് യങ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വിക്കറ്റുകളെടുത്തു.

3

ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ 13ല്‍ വച്ച് തന്നെ ഇഷാന്‍ ക്രീസ് വിട്ടിരുന്നു. തുടര്‍ന്നായിരുന്നു സഞ്ജു-ഹൂഡ കിടിലന്‍ കൂട്ടുകെട്ട്. ആദ്യ ടി20യില്‍ നിര്‍ത്തിയ ഇടത്തു നിന്നും ഹൂഡ തുടങ്ങുകയായിരുന്നു. സഞ്ജുവും ഉജ്ജ്വല ഫോമിലായിരുന്നു. മികച്ച ടൈമിങോടെ ഒഴുക്കുള്ള ഷോട്ടുകളാണ് താരം കളിച്ചത്. രണ്ടാം വിക്കറ്റില്‍ സഞ്ജു- ഹൂഡ സഖ്യം 176 റണ്‍സ് അടിച്ചുകൂട്ടി. ടി20യില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് കൂടിയാണിത്.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണിനെ ടീമിലുള്‍പ്പെടുത്തിയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ മല്‍സരത്തില്‍ മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ കളിച്ചത്. പരിക്കേറ്റ് പിന്‍മാറിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനു പകരമാണ് സഞ്ജു ടീമിലേക്കു വന്നത്. ആവേശ് ഖാനു പകരം ഹര്‍ഷല്‍ പട്ടേലും യുസ്വേന്ദ്ര ചാഹലിനു പകരം രവി ബിഷ്‌നോയിയും കളിച്ചു. എന്നാല്‍ അര്‍ഷ്ദീപ് സിങ്, രാഹുല്‍ ത്രിപാഠി എന്നിവര്‍ക്കു അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചില്ല. മറുഭാഗത്തു അയര്‍ലാന്‍ഡ് ആദ്യ കളിയിലെ അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണംഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

ആദ്യ ടി20യില്‍ ഹാര്‍ദിക്കിനായിരുന്നു ടോസ്. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12 ഓവറില്‍ നാലു വിക്കറ്റിനു 108 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്താന്‍ അയര്‍ലാന്‍ഡിനു സാധിച്ചു. പുറത്താവാതെ 64 റണ്‍സെടുത്ത ഹാരി ടെക്റ്ററാണ് ഐറിഷ് പടയെ മികച്ച ടോട്ടലിലെത്തിച്ചത്. 33 ബോളില്‍ താരം ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടിച്ചു. മറുപടിയില്‍ ഇഷാന്‍ കിഷന്‍ നല്‍കിയ സ്‌ഫോടനാത്മക തുടക്കം ഇന്ത്യക്കു റണ്‍ചേസ് എളുപ്പമാക്കി തീര്‍ത്തു. വെറും 9.2 ഓവറില്‍ മൂന്നു വിക്കറ്റിനു ഇന്ത്യ വിജയത്തിലേക്കു കുതിച്ചെത്തുകയായിരുന്നു. പുറത്താനാവാതെ 47 റണ്‍സടുത്ത ദീപക് ഹൂഡയാണ് ടോപ്‌സ്‌കോററായത്. 29 ബോളില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സറും താരം നേടി. ഹാര്‍ദിക് 12 ബോളില്‍ 24 റണ്‍സെടുത്ത് പുറത്തായി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഉമ്രാന്‍ മാലിക്ക്.

അയര്‍ലാന്‍ഡ്- പോള്‍ സ്റ്റിര്‍ലിങ്, ആന്‍ഡ്രു ബാല്‍ബിര്‍ണി (ക്യാപ്റ്റന്‍), ഗരെത് ഡെലാനി, ഹാരി ടെക്റ്റര്‍, ലോര്‍കാന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ജോര്‍ജ് ഡോക്രെല്‍, മാര്‍ക്ക് അഡയര്‍, ആന്‍ഡി മക്ബ്രയന്‍, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റില്‍, കോണര്‍ ഓല്‍ഫേര്‍ട്ട്.

Story first published: Wednesday, June 29, 2022, 0:54 [IST]
Other articles published on Jun 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X