വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അജയ് ഭായ് സുഖമാണോ?, അജയ് ജഡേജയുമായി മലയാളത്തില്‍ സംസാരിച്ച് സഞ്ജു, വൈറല്‍

അവസാന ഓവര്‍ ത്രില്ലറിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. ഇന്ത്യക്കായി ദീപക് ഹൂഡ (104) സെഞ്ച്വറിയും സഞ്ജു സാംസണ്‍ (77) ഫിഫ്റ്റിയും നേടി തിളങ്ങി

1
അജയ് ഭായ് സുഖമാണോ..കമന്റേറ്ററോട് മലയാളം പറഞ്ഞ് സഞ്ജു | *Cricket

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ആവേശകരമായ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ നാല് റണ്‍സിനായിരിന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡ് 221 റണ്‍സുവരെ പൊരുതി. അവസാന ഓവര്‍ ത്രില്ലറിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. ഇന്ത്യക്കായി ദീപക് ഹൂഡ (104) സെഞ്ച്വറിയും സഞ്ജു സാംസണ്‍ (77) ഫിഫ്റ്റിയും നേടി തിളങ്ങി.

ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. വലിയ പിന്തുണ ഗ്യാലറയില്‍ നിന്ന് സഞ്ജുവിന് ലഭിച്ചു. 9 ഫോറും നാല് സിക്‌സുമായി ആരാധകരെ സംതൃപ്തിപ്പെടുത്താന്‍ സഞ്ജുവിനായി. മത്സര ശേഷം സഞ്ജു സോണി ചാനലിനോട് സംസാരിക്കവെ അവതാരകനായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയുണ്ടായിരുന്നു. മലയാളം അത്യാവശം വശമുള്ള അജയോട് മലയാളത്തില്‍ സഞ്ജു സംസാരിച്ചത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

50കാരനായ അച്ഛനും മകനും ചേര്‍ന്ന് പാക് പടയെ നാണംകെടുത്തി, ചരിത്ര തോല്‍വി, ഓര്‍മയുണ്ടോ?50കാരനായ അച്ഛനും മകനും ചേര്‍ന്ന് പാക് പടയെ നാണംകെടുത്തി, ചരിത്ര തോല്‍വി, ഓര്‍മയുണ്ടോ?

1

'ഇന്ത്യക്കായി തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ സഞ്ജുവിന് അഭിനന്ദനങ്ങള്‍, സെഞ്ച്വറി നേടാനാവാത്തതില്‍ നിരാശയുണ്ടോ' എന്നാണ് അജയ് സഞ്ജുവിനോട് ചോദിച്ചത്. ഇതിന് സഞ്ജുവിന്റെ ആദ്യ മറുപടി മലയാളത്തിലായിരുന്നു. 'അജയ് ഭായ് നമസ്‌കാരം, സുഖമാണോ?', എന്നായിരുന്നു മലയാളത്തില്‍ സഞ്ജു ചോദിച്ചത്. 'എനിക്ക് സുഖമാണ്. അവിടെ സുഖമാണോ?' എന്നാണ് അജയ് ചോദിച്ചത്. സുഖമാണെന്ന് മറുപടി നല്‍കിയ സഞ്ജു ഇനിയും മലയാളത്തില്‍ സംസാരിച്ചാല്‍ ആര്‍ക്കും പിടികിട്ടില്ലെന്ന് പറഞ്ഞ് ഇംഗ്ലീഷില്‍ മറുപടി നല്‍കുകയായിരുന്നു.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

2

എന്തായാലും ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. നേരത്തെ ടോസിടാന്‍ വന്ന ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയോട് ടീമിലെ മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ റുതുരാജിന് പകരം സഞ്ജു സാംസണ് ഉണ്ടെന്ന് ഹര്‍ദിക് പറഞ്ഞു. വലിയ ആരവത്തോടെയാണ് ഗ്യാലറി ഈ മാറ്റത്തെ വരവേറ്റത്. സഞ്ജുവിനെ ഇഷ്ടപ്പെടുന്നവര്‍ ഇവര്‍ ഏറെയുണ്ടെന്നാണ് കരുതുന്നതെന്നാണ് ഹര്‍ദിക് ഇതിനോട് പ്രതികരിച്ചത്.

3

ഇന്ത്യന്‍ താരങ്ങളയാകെ അത്ഭുതപ്പെടുത്തുന്ന പിന്തുണയാണ് സഞ്ജുവിന് ലഭിച്ചത്. സഞ്ജുവിന് പിന്തുണ നല്‍കിക്കൊണ്ടുള്ള ബോര്‍ഡുകളും ആര്‍പ്പുവിളികളുമായിരുന്നു ഗ്യാലറയിലുണ്ടായിരുന്നത്. ഇവരോടെല്ലം നീതി പുലര്‍ത്തി അദ്ദേഹം തന്റെ ആദ്യ അന്താരഷ്ട്ര ഫിഫ്റ്റിയും നേടിയതോടെ ആരാധകരും ഹാപ്പി. സഞ്ജുവിന്റെ വിക്കറ്റ് വീണപ്പോള്‍ ഗ്യാലറി ഒരു നിമിഷം നിശബ്ദമായെങ്കിലും കൈയടികളോടെയാണ് സഞ്ജുവിന് ആരാധകര്‍ പിന്തുണ അറിയിച്ചത്.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

4

എന്തായാലും സഞ്ജുവിന്റെ മിന്നും പ്രകടനം ആരാധകരെ ത്രില്ലടിപ്പിച്ചെന്നുറപ്പ്. സഞ്ജു വിരോധികളായുള്ള പല മുന്‍ താരങ്ങളുടെയും വായടപ്പിക്കാന്‍ അദ്ദേഹത്തിനായി. നേരത്തെയും സഞ്ജുവിന് പിന്തുണ നല്‍കിയിട്ടുള്ള ആളാണ് അജയ് ജഡേജ. സഞ്ജുവിന്റെ പ്രതിഭയെ ഇടക്കിടെ പ്രകീര്‍ത്തിക്കാറുള്ള അജയ് രണ്ടാം ടി20യിലെ സഞ്ജുവിന്റെ പ്രകടനത്തില്‍ സന്തോഷവാനുമായിരുന്നു.

5

എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഈ പ്രകടനം മതിയാവില്ല. സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനം പ്രതീക്ഷിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ല. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന വെസ്റ്റ് ഇന്‍ഡീസ്, ഓസീസ് പരമ്പരകളില്‍ സഞ്ജുവിന് ഇന്ത്യ അവസരം നല്‍കുമോയെന്നത് കാത്തിരുന്ന് കാണണം. എന്തായാലും നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ വലിയ ആരാധക പിന്തുണ ലഭിക്കുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് സഞ്ജുവെന്നതില്‍ സംശയമില്ല.

Story first published: Wednesday, June 29, 2022, 12:28 [IST]
Other articles published on Jun 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X