വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: സഞ്ജുവിനു പകരം ഹൂഡ കളിച്ചതിന് കാരണമുണ്ട്! നെഹ്‌റ പറയുന്നു

47 റണ്‍സുമായി ഹൂഡ ടോപ്‌സ്‌കോററായിരുന്നു

അയര്‍ലാന്‍ഡുമായുള്ള ആദ്യ ടി20 പോരാട്ടത്തില്‍ സഞ്ജു സാംസണിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തിയതിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. തീര്‍ച്ചയായും സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. വിരാട് കോലിയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ താരം കളിക്കുമെന്നും സൂചനകളുണ്ടായിരുന്നു.

സഞ്ജുവിന് പകരം ഹൂഡയെ കളിപ്പിക്കാന്‍ കാരണം | *Cricket

IND vs ENG: രോഹിത്തില്ലെങ്കില്‍ ഇന്ത്യയെ കോലി നയിക്കണം! ഇതാ കാരണങ്ങള്‍IND vs ENG: രോഹിത്തില്ലെങ്കില്‍ ഇന്ത്യയെ കോലി നയിക്കണം! ഇതാ കാരണങ്ങള്‍

1

പക്ഷെ സഞ്ജുവിനു പകരം ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് പ്ലെയിങ് ഇലവനിലേക്കു വന്നത്. മാത്രമല്ല ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലും മാറ്റങ്ങളുണ്ടായിരുന്നു. റുതുരാജ് ഗെയ്ക്വാദിനു പകരം ഓപ്പണറുടെ റോളായിരുന്നു ഹൂഡയ്ക്ക്. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങുകയും ചെയ്തു. എന്തുകൊണ്ടായിരിക്കാം സഞ്ജുവിനു പകരം ഇന്ത്യ ഹൂഡയെ കളിപ്പിച്ചുവെന്നതിന്റെ കാരണം ചൂണ്ടിക്കാണി്ച്ചിരിക്കുകയാണ് ആശിഷ് നെഹ്‌റ.

2

സഞ്ജു സാംസണിനു പകരം ദീപക് ഹൂഡയെന്നത് ഒരു കടുപ്പമേറിയ കോളല്ല. റിഷഭ് പന്ത്, ശ്രേയസ്് അയ്യര്‍ എന്നിവര്‍ക്കു പകരമാണ് സഞ്ജുവും രാഹുല്‍ ത്രിപാഠിയും ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഹൂഡ നേരത്തേ തന്നെ സ്‌ക്വാഡിലുള്ള താരമാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ വെങ്കടേഷ് അയ്യര്‍ക്കു പോലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല.
ഐപിഎല്ലില്‍ വളരെ മികച്ച പ്രകടനമായിരുന്നു ഹൂഡയുടേത്. രഞ്ജി ട്രോഫിയില്‍ രാജസ്ഥാനു വേണ്ടിയും താരം കളിച്ചിരുന്നു. സീസണ്‍ മുഴുവന്‍ ഹൂഡ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഐപിഎല്ലിലും താരം ഇതാവര്‍ത്തിച്ചതായി ആശിഷ് നെഹ്‌റ വിലയിരുത്തി.

രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

3

കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി തുടക്കത്തില്‍ അഞ്ച്- ആറ് പൊസിഷനുകളിലായിരുന്നു ദീപക് ഹൂഡ ഇറങ്ങിയത്. അതിനു ശേഷം മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെടുകയും ചെയ്തു. അവിടെയും നന്നായി പെര്‍ഫോം ചെയ്യാന്‍ താരത്തിനായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഹൂഡയുടെ ആത്മവിശ്വാസം ഏറെ ഉയരത്തിലായിരിക്കുമെന്നും ആശിഷ് നെഹ്‌റ ചൂണ്ടിക്കാട്ടി.

4

ലഖ്‌നൗവിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരം കൂടിയാണ് ഹൂഡ. 15 മല്‍സരങ്ങളില്‍ നിന്നും 32.21 ശരാശരിയില്‍ 136.66 സ്‌ട്രൈക്ക് റേറ്റോടെ 451 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. നാലു ഫിഫ്റ്റികളടക്കമായിരുന്നു ഇത്. 59 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍

5

അതേസമയം, അയര്‍ലാന്‍ഡിനെതിരേ റണ്‍ചേസില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റ വിജയമാണ് ആദ്യ ടി20യില്‍ സ്വന്തമാക്കിയത്. മഴയെ തുടര്‍ന്നു 12 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ 109 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആതിഥേയര്‍ ഇന്ത്യക്കു നല്‍കിയത്. മറുപടിയില്‍ വെറും 9.2 ഓവറില്‍ മൂന്നു വിക്കറ്റിനു ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു.

6

പുറത്താവാതെ 47 റണ്‍സെടുത്ത ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. 29 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ഇന്നങ്‌സിന്റെ തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും പിന്നീട് വെടിക്കെട്ട് ബാറ്റിങാണ് താരം കാഴ്ചവച്ചത്. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം 64 റണ്‍സ് ഹൂഡ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. ബൗണ്ടറിയിലൂടെ ഹൂഡയാണ് ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്. ഇഷാന്‍ കിഷന്‍ (26), ഹാര്‍ദിക് (24) എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ജയത്തോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തിയിരിക്കുകയാണ്.രണ്ടാം ടി20 ചൊവ്വാഴ്ച ഇതേ വേദിയില്‍ തന്നെ നടക്കും.

Story first published: Monday, June 27, 2022, 11:41 [IST]
Other articles published on Jun 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X