വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: സഞ്ജു അവസരം മുതലെടുത്തു, പക്ഷെ പ്രശ്‌നമുണ്ട്! ചൂണ്ടിക്കാട്ടി മുന്‍ പാക് താരം

ഓപ്പണറായി ഇറങ്ങിയ സഞ്ജു 77 റണ്‍സ് നേടിയിരുന്നു

അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20 മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ മിന്നുന്ന പ്രകടനം ആരാധകരെ മുഴുവന്‍ ഹാപ്പിയാക്കിയിരിക്കുകയാണ്. പ്രതിഭയുണ്ടായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതു പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതായിരുന്നു നേരത്തേ അദ്ദേഹത്തിനെതിരായ പരാതി.

IPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണി കിട്ടി!- ടീമുടമ പറയുന്നുIPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണി കിട്ടി!- ടീമുടമ പറയുന്നു

പക്ഷെ ഈ കുറവുകളെല്ലാം തീര്‍ക്കുന്ന പ്രകടനമായിരുന്നു ഐറിഷ് പടയ്‌ക്കെതിരേ സഞ്ജു പുറത്തടുത്തത്. കരിയര്‍ ബെസ്റ്റ് സ്‌കോറായ 77 റണ്‍സ് കുറിക്കാന്‍ മല്‍സരത്തില്‍ അദ്ദേഹത്തിനായിരുന്നു. 42 ബോളില്‍ ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുമടക്കമായിരുന്നു ഇത്.

1

കരിയറിലെ കന്നി ഫിഫ്റ്റി കൂടിയാണ് സഞ്ജു ഈ മല്‍സസരത്തില്‍ കുറിച്ചത്. നേരത്തേ 39 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. അതു തിരുത്തിയാണ് സഞ്ജു 70 പ്ലസ് സ്‌കോറിലേക്കു മുന്നേറിയത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഒപ്പം ആശങ്കയും തുറന്നുപറയുകയും ചെയ്തു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കനേരിയ.

2

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കു വിക്കറ്റ് കീപ്പറുടെ റോളിലേക്കു റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങി ഒരുപാട് ഓപ്ഷനുകളുമുണ്ടെന്നു ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു. അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ സഞ്ജു സാംസണിനു അവസരം ലഭിച്ചു. അതു അദ്ദേഹം നന്നായി തന്നെ വിനിയോഗിക്കുകയും ചെയ്തു. പക്ഷെ സഞ്ജുവിന് ഈ സ്ഥിരത ഇനി തുടര്‍ന്നും നിലനിര്‍ത്താന്‍ സാധിക്കുമോയെന്നാണ് കാണാനുള്ളതെന്നു കനേരിയ ചൂണ്ടിക്കാട്ടി.

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

3

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണിനു ബാറ്റിങില്‍ മികച്ച ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. 2008ലെ പ്രഥമ സീസണിനു ശേഷം റോയല്‍സ് ആദ്യമായി ഫൈനലിലെത്തിയ സീസണ്‍ കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്.
17 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 458 റണ്‍സാണ് റോയല്‍സിനു വേണ്ടി സഞ്ജു സ്‌കോര്‍ ചെയ്തത്. ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ കഴിഞ്ഞാല്‍ ടീമിനായി ഏറ്റവുമധികം റണ്‍സെടുത്തതും സഞ്ജുവായിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടമാണ് ഇപ്പോള്‍ അദ്ദേഹത്തിനു ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിനു അവസരമൊരുക്കിയത്.

ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

4

ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് തുടങ്ങിയവര്‍ക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ രണ്ടു പേരും സ്ഥിരത പുലര്‍ത്തുന്ന കാര്യത്തില്‍ ബുദ്ധിമുട്ടിയതായി ഡാനിഷ് കനേരിയ പറഞ്ഞു. അയര്‍ലാന്‍ഡിനെതിരേ രണ്ടു കളിയിലും ഇഷാന്‍ ഓപ്പണറുടെ റോളിലുണ്ടായിരുന്നു. റുതുരാജാവട്ടെ ആദ്യ കളിയില്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കിലും പരിക്കു കാരണം ബാറ്റ് ചെയ്യാനായില്ല. രണ്ടാമത്തെ കളിയിലാവട്ടെ റുതുരാജിനു പകരമാണ് സഞ്ജു ടീമിലേക്കു വന്നത്. ഇഷാന്‍ ആദ്യ കളിയില്‍ 11 ബോളില്‍ 26 റണ്‍സെടുത്ത് പുറത്തായിരുന്നു. രണ്ടാംടി20യിലാവട്ടെ മൂന്നു റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ.

5

അയര്‍ലാന്‍ഡിനെതിരേ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട ദീപക് ഹൂഡയുടെ പ്രകടനത്തെ ഡാനിഷ് കനേരിയ പ്രശംസിച്ചു. ആദ്യ ടി20യില്‍ പുറത്താവാതെ 47ഉം രണ്ടാം ടി20യില്‍ 104ഉം റണ്‍സാണ് ഹൂഡ അടിച്ചെടുത്തത്. കരിയറിലെ മൂന്നാമത്തെ ടി20യില്‍ തന്നെയാണ് താരം കന്നി സെഞ്ച്വറി കണ്ടെത്തിയത്.
ദീപക് ഹൂഡ തകര്‍പ്പന്‍ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ കളിയിലും താരം മികച്ച ബാറ്റിങായിരുന്നു പുറത്തെടുത്തത്. രണ്ടാം ടി20യില്‍ ഹൂഡയുടെ ഇന്നിങ്‌സ് ഉജ്വലമായിരുന്നു. സഞ്ജു സാംസണിനൊപ്പം അദ്ദേഹം വളരെ നന്നായി ബാറ്റ് ചെയ്തു. ഹൂഡ ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ള താരമായിരിക്കുകയാണെന്നും കനേരിയ നിരീക്ഷിച്ചു.

Story first published: Wednesday, June 29, 2022, 13:50 [IST]
Other articles published on Jun 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X