വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ ഹാര്‍ദിക്! സര്‍പ്രൈസ് നീക്കം

അയര്‍ലാന്‍ഡില്‍ അദ്ദേഹം ടീമിനെ നയിച്ചേക്കും

ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി സീസണില്‍ തന്നെ കിരീടത്തിനു തൊട്ടരികിലെത്തിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തലവര മാറിയേക്കും. ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അദ്ദേഹം വന്നേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി ഹാര്‍ദിക്കിനെ നിയമിച്ചേക്കുമെന്നാണ് വിവരം.

സൗത്താഫ്രിക്കയുമായി അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയ്ക്കു ശേഷമാണ് ഇന്ത്യക്കു ഇംഗ്ലണ്ടിലും അയര്‍ലാന്‍ഡിലും പരമ്പരകളുള്ളത്. അയര്‍ലാന്‍ഡുമായി രണ്ടു ടി20കളിലാണ് ഇന്ത്യന്‍ ടീം ഏറ്റുമുട്ടുക. ഇതേ സമയത്തു തന്നെയാണ് ഇന്ത്യയുടെ മറ്റൊരു ടീം ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കുന്നത്.

1

ഹാര്‍ദിക് പാണ്ഡ്യയുടെ ഐപിഎല്ലിലെ ക്യാപ്റ്റന്‍സി വളരെ മികച്ചതാണെന്നു ഒരു സെലക്ഷന്‍ കമ്മിറ്റിയംഗത്തെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. വളരെ ഉത്തരവാദിത്വമുള്ള നായകനായി ഹാര്‍ദിക് മാറിയെന്നതാണ് ഏറെ ആഹ്ലാദം നല്‍കുന്ന കാര്യം. അയര്‍ലാന്‍ഡ് പര്യടനതത്തില്‍ അദ്ദേഹം തീര്‍ച്ചയായും ക്യാപ്റ്റന്‍സി റോളിലേക്കു പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തി.
ഹാര്‍ജിദ് നയിക്കുന്ന ജിടി ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ്- റോയല്‍ ചാലഞ്ചേഴ്്‌സ് മല്‍സരത്തിലെ വിജയികളാണ് ഞായറാഴ്ചത്തെ ഫൈനലില്‍ ടൈറ്റന്‍സിന്റെ എതിരാളികള്‍.

2

നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ക്യാപ്റ്റനായിട്ടില്ലാത്ത ഹാര്‍ദിക് പാണ്ഡ്യയെ ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനാക്കിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. നായകനായി ഒട്ടും തന്നെ അനുഭവസമ്പത്തില്ലാത്ത ഹാര്‍ദിക് ഫ്‌ളോപ്പാവുമെന്നായിരുന്നു പ്രവചനം.
എന്നാല്‍ എല്ലാ പ്രവചനങ്ങളും തെറ്റിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളിലും വിജയം കൊയ്ത ഹാര്‍ദിക് ജിടിയെ ഒന്നാംസ്ഥാനക്കാരായിട്ടാണ് പ്ലേഓഫിലെത്തിച്ചത്. ക്വാളിഫയര്‍ വണ്ണില്‍ റോയല്‍സിനെതിരേ ആധികാരിക വിജയവുമായി ടൈറ്റന്‍സിനെ അദ്ദേഹം ഫൈനലിലുമെത്തിച്ചു.

3

ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് പര്യടനങ്ങള്‍ ഒരേ സമയത്തായതിനാല്‍ രണ്ടു വ്യത്യസ്ത ടീമുകളെ ഇന്ത്യക്കു തിരഞ്ഞെടുക്കേണ്ടി വരും. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിനു മുമ്പ് ഒരു ചതുര്‍ദിന സന്നാഹ മല്‍സരവും ഇന്ത്യ കളിക്കുന്നുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരടക്കമുള്ള മുന്‍ നിര താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യചനത്തിലെ ടീമിനൊപ്പമായിരിക്കും. അതുകൊണ്ടു തന്നെ അയര്‍ലാന്‍ഡിലേക്കു മറ്റൊരു സംഘത്തെ അയക്കേണ്ടി വരും. നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യക്കു നായകനായി നറുക്കു വീഴാനുള്ള സാധ്യതയും കൂടുതലാണ്.

4

പരിചയസമ്പന്നനായ ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടി20 ടീമിന്റെ പ്ലാനുകളുടെ ഭാഗമല്ലെന്നു സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ തന്നെ വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ പരിചയസമ്പന്നനായ ഒരാളെയാണ് അയര്‍ലാന്‍ഡിനെതിരേ ഇന്ത്യക്കു നായകനായി വേണ്ടത്. അതുകൊണ്ടു തന്നെ ഹാര്‍ദിക് തീര്‍ച്ചയായും ഈ റോളിനു അനുയോജ്യനായ താരവുമാണ്.
പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് ടി20 ടീമിന്റെ നായകസ്ഥാനത്തേക്കു പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരാള്‍. പക്ഷെ ഐപിഎല്ലിലെ ക്യാപ്റ്റന്‍സി പ്രകടനം വിലയിരുത്തുമ്പോള്‍ ഏറ്റവും മികച്ച ഓപ്ഷന്‍ ഹാര്‍ദിക് തന്നെയാണ്.

5

ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനമാണ് ഹാര്‍ദിക് പാണ്ഡ്യ ഈ സീസണില്‍ കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും 45.30 ശരാശരിയില്‍ 132.84 സ്‌ട്രൈക്ക് റേറ്റോടെ 453 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

6

അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയ്ക്കു ശേഷം ഹാര്‍ദിക് ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കായി ടീമിനൊപ്പം ചേരും. ഒരു ടെസ്റ്റിനു ശേഷം ടി20, ഏകദിന പരമ്പരകളും ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുന്നുണ്ട്. വൈറ്റ് ബോള്‍ പരമ്പരയ്ക്കു മുമ്പ് രണ്ടു ടി20കളുടെ സന്നാഹ മല്‍സരവും ഇന്ത്യക്കുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കു ശേഷമായിരിക്കും അയര്‍ലാന്‍ഡ് പര്യടനത്തിനും ഇംഗ്ലണ്ടുമായുള്ള വൈറ്റ് ബോള്‍ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ഇംഗ്ലണ്ട് പര്യടനത്തില്‍ നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡായിരിക്കും ടീമിനെ പരിശീലിപ്പിക്കുക. എന്നാല്‍ അയര്‍ലാന്‍ഡ് പര്യടനത്തില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ കോച്ച്.

Story first published: Friday, May 27, 2022, 17:19 [IST]
Other articles published on May 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X