വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'റിഷഭ് പന്തില്‍ നിന്ന് പ്രതീക്ഷിച്ചതാണ് ശര്‍ദുല്‍ ചെയ്തത്', പ്രശംസിച്ച് സഹീര്‍ ഖാന്‍

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ പോരാട്ടം കടുക്കുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 191 റണ്‍സിനുള്ളില്‍ കൂടാരം കയറി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാള്‍ 138 റണ്‍സിന് പിന്നിലാണ് ആതിഥേയര്‍. ഡേവിഡ് മലാന്‍ (26),ക്രയ്ഗ് ഓവര്‍ട്ടന്‍ (1) എന്നിവരാണ് ക്രീസില്‍.

INDvENG: എന്തൊരടി, സൂപ്പര്‍ ഹീറോയായി ശര്‍ദ്ദുല്‍- സെവാഗിന്റെ റെക്കോര്‍ഡ് തിരുത്തി!INDvENG: എന്തൊരടി, സൂപ്പര്‍ ഹീറോയായി ശര്‍ദ്ദുല്‍- സെവാഗിന്റെ റെക്കോര്‍ഡ് തിരുത്തി!

1

ഇന്ത്യന്‍ നിര പതിവ് ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ ശര്‍ദുല്‍ ഠാക്കൂര്‍ (57),വിരാട് കോലി (50) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. ഇതില്‍ എടുത്തുപറയേണ്ടത് ശര്‍ദുലിന്റെ പ്രകടനമാണ്. ആദ്യ മൂന്ന് മത്സരവും കളിക്കാതിരുന്ന ശര്‍ദുല്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ കരയിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 36 പന്ത് നേരിട്ട് ഏഴ് ഫോറും മൂന്ന് സിക്‌സുമാണ് അദ്ദേഹം പറത്തിയത്.

Also Read: IND vs ENG: ഓവലില്‍ ആദ്യ ദിനം തിളങ്ങുക ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

2

ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് ശര്‍ദുലിന്റെ പ്രകടനമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യ റിഷഭ് പന്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതാണ് ശര്‍ദുല്‍ ഠാക്കൂറില്‍ നിന്ന് ലഭിച്ചതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍.

Also Read: IND vs ENG: 'അവന്‍ എപ്പോഴും എന്റെ ടീമിലുണ്ടാവും', ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരത്തെക്കുറിച്ച് മോയിന്‍ അലി

3

'ചില വ്യത്യസ്തമായ ബാറ്റിങ് പ്രകടനങ്ങള്‍ ആദ്യ ദിനം നമ്മള്‍ കണ്ടു. ശര്‍ദുല്‍ ഠാക്കൂറിന്റെ അതിവേഗ അര്‍ധ സെഞ്ച്വറി പ്രകടനത്തിനും സാക്ഷികളായി. കൃത്യമായ പ്രത്യാക്രമണമാണ് അവനില്‍ നിന്നുണ്ടായത്. റിഷഭ് പന്ത് ചെയ്യുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്ന കാര്യമാണ് ശര്‍ദുല്‍ ചെയ്തത്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിച്ച് പ്രത്യാക്രമണം നടത്തുകയാണ് അവന്‍ ചെയ്തത്.

Also Read: ഞാന്‍ വിറച്ചു, ഇതുവരെ ആരും അങ്ങനെ സംസാരിച്ചത് കേട്ടിരുന്നില്ല!- ശാസ്ത്രിയെക്കുറിച്ച് കോലി

4

ഈ പ്രകടനത്തിന്റെ കരുത്തിലാണ് ഭേദപ്പെട്ട നിലയില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് അവസാനിപ്പിക്കാനായത്. ലീഡ്‌സിലെ ബാറ്റിങ് തകര്‍ച്ച നമ്മള്‍ കണ്ടതാണ്. ബൗളര്‍മാര്‍ക്ക് എപ്പോഴും ടീമിന്റെ രക്ഷാപ്രവര്‍ത്തനം നടത്താനായേക്കില്ല. ഓവലിലെ ആദ്യ ദിനത്തില്‍ ശര്‍ദുലിനോടാണ് നന്ദി പറയേണ്ടത്. ഇന്ത്യന്‍ ബൗളര്‍മാരും പൊരുതാവുന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്'-സഹീര്‍ ഖാന്‍ പറഞ്ഞു.

Also Read: IND vs ENG: കോലിയെ പുറത്താക്കുമ്പോള്‍ ഇത്രയും ആഹ്ലാദം എന്തിന്? വെളിപ്പെടുത്തി ആന്‍ഡേഴ്‌സന്‍

5

ഇന്ത്യയുടെ സീനിയര്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനത്തില്‍ മാറ്റമില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നു. തുടര്‍ച്ചയായി രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി വിരാട് കോലി പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ചേതേശ്വര്‍ പുജാര (4),അജിന്‍ക്യ രഹാനെ (14),റിഷഭ് പന്ത് (9) എന്നിവരെല്ലാം നിരാശപ്പെടുത്തുന്നത് തുടരുന്നു. ഓവലില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ (11),കെ എല്‍ രാഹുല്‍ (17) എന്നിവര്‍ക്കും തിളങ്ങാനായില്ല.

Also Read: T20 World Cup: ഇന്ത്യന്‍ ടീം വൈകാതെ പ്രഖ്യാപിക്കും, നിര്‍ണായക സൂചനകള്‍ പുറത്ത്

6

റിഷഭ് ടീമിന്റെ എക്‌സ് ഫാക്ടറാണ്.താരത്തിന്റെ പ്രകടനം ഓസ്‌ട്രേലിയയില്‍ കണ്ടതാണ്. എന്നാല്‍ അത്തരമൊരു പ്രകടനം ഇംഗ്ലണ്ടില്‍ കാഴ്ചവെക്കാന്‍ റിഷഭിനാവുന്നില്ല. താരത്തിനെതിരേ വിമര്‍ശനം ഉയരുമ്പോള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സഹീര്‍ ഖാന്‍. 'പന്ത് 25 ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. അതിനുള്ള ശരാശരിയും അവനുണ്ട്. അവന് നല്‍കിയിരിക്കുന്ന ഉത്തരവാദിത്തം അതാണ്. അതിനാലാzaheerണ് അത്തരത്തില്‍ അവന്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നത്.

Also Read: 'നിങ്ങള്‍ ആരായാലും പ്രശ്‌നമല്ല, വൈകിയാല്‍ ബസ് വിടും', ഗാംഗുലിക്ക് സംഭവിച്ചത് വെളിപ്പെടുത്തി രവി

7

Also Read: IND vs ENG: 'കോലിക്ക് ഈ പരമ്പരയില്‍ നഷ്ടമായത് അതാണ്', മോശം പ്രകടനത്തെക്കുറിച്ച് ലക്ഷ്മണ്‍

പ്രത്യാക്രമണം നടത്തുമ്പോള്‍ എപ്പോഴും കാര്യങ്ങള്‍ നമുക്ക് അനുകൂലമായി വരുമെന്ന് കരുതരുത്. എന്നാല്‍ ഇന്ത്യ ഈ റോളില്‍ അവനെ വിശ്വസിക്കുന്നുണ്ടെന്ന് മറക്കാതിരിക്കുക.ടീമിന് അവനെ വിശ്വാസമുണ്ടെങ്കില്‍ മറ്റെന്താണ് പ്രശ്‌നം.അവന് ഒന്ന് രണ്ട് മോശം ഇന്നിങ്‌സുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പ്രത്യാക്രമണം നടത്താന്‍ തനിക്ക് മികവുണ്ടെന്ന് തെളിയിക്കാന്‍ അവന് സാധിച്ചിട്ടുണ്ട്'-സഹീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, September 3, 2021, 9:32 [IST]
Other articles published on Sep 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X