For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പരിമിത ഓവര്‍ പരമ്പരയിലേക്ക് ദിനേഷ് കാര്‍ത്തികും, കളിക്കാനല്ല, ഇത് പുതിയ റോള്‍

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇരു ടീമും തമ്മില്‍ പരിമിത ഓവര്‍ പരമ്പര കളിക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. ഇപ്പോഴിത പരിമിത ഓവര്‍ പരമ്പരയുടെ ഭാഗമാന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികും തയ്യാറെടുക്കുകയാണ്. പക്ഷേ ഇത്തവണ കളിക്കാരനായല്ല, പകരം കളി പറയാനായാണ് കാര്‍ത്തിക് എത്തുന്നത്.

പരിമിത ഓവര്‍ പരമ്പരയില്‍ കമന്ററി പറയാന്‍ ദിനേഷ് കാര്‍ത്തികും എത്തുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. നിലവില്‍ വിരമിക്കാത്ത താരങ്ങള്‍ക്കും കമന്ററി പറയാന്‍ അവസരം ലഭിക്കാറുണ്ട്. ആ പട്ടികയിലേക്കാണ് കാര്‍ത്തിക് എത്തുന്നത്. നേരത്തെ റോബിന്‍ ഉത്തപ്പയും ഹര്‍ഭജന്‍ സിങ്ങുമെല്ലാം ഇത്തരത്തില്‍ കമന്ററി പറയാന്‍ എത്തിയിരുന്നു. ഗൗതം ഗംഭീര്‍,പാര്‍ഥിപ് പട്ടേല്‍ തുടങ്ങിയ മുന്‍ താരങ്ങളുമെല്ലാം ഇപ്പോള്‍ അവതാരകരായും കമന്റേറ്റര്‍മാരായും സജീവമാണ്.

നിലവില്‍ വിജയ് ഹസാരെ ട്രോഫി കളിക്കുകയാണ് തമിഴ്‌നാട് ക്യാപ്റ്റനായ ദിനേഷ് കാര്‍ത്തിക്. ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കാര്‍ത്തികിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ തമിഴ്‌നാട് കിരീടം നേടിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കാര്‍ത്തിക് ഐപിഎല്ലിന്റെ 14ാം സീസണിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമാണ്.

dineshkarthik

രണ്ട് സീസണില്‍ കെകെആറിനെ നയിച്ച കാര്‍ത്തിക് അവസാന സീസണിന്റെ പാതിയില്‍ കെകെആറിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. കെകെആറിന്റെ കീപ്പര്‍ സ്ഥാനം കാര്‍ത്തികിന് തന്നെയാവും. ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു മടങ്ങിവരവ് എളുപ്പമല്ലെന്ന് വ്യക്തമായതോടെയാണ് കാര്‍ത്തിക് പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. സാധാരണ രീതിയില്‍ വിരമിച്ച ശേഷമാണ് കൂടുതല്‍ താരങ്ങളും കമന്ററി പറയാന്‍ എത്താറുള്ളത്.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ കീപ്പര്‍ സ്ഥാനത്തിനുവേണ്ടി ശക്തമായ മത്സരമാണ്. റിഷഭ് പന്ത്,ഇഷാന്‍ കിഷന്‍,സഞ്ജു സാംസണ്‍,കെ എല്‍ രാഹുല്‍ എന്നിവരെല്ലാം കീപ്പര്‍ സ്ഥാനത്തേക്ക് അവസരം തേടുന്നു. എംഎസ് ധോണി ഒഴിച്ചിട്ട പദവി അലങ്കരിക്കുക അത്ര എളുപ്പമല്ല. ഇനിയും സീനിയര്‍ താരങ്ങളെ പരിഗണിക്കാതെ യുവതാരങ്ങളെ കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഇന്ത്യന്‍ ടീമിന് താല്‍പര്യം.

2019 ജൂലൈയിലാണ് കാര്‍ത്തിക് അവസാനമായി ഏകദിനത്തില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. ഇന്ത്യക്കുവേണ്ടി 94 ഏകദിനത്തില്‍ നിന്ന് 1752 റണ്‍സും 32 ടി20യില്‍ നിന്ന് 399 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 26 ടെസ്റ്റില്‍ നിന്ന് 1025 റണ്‍സും 196 ഐപിഎല്ലില്‍ നിന്ന് 3823 റണ്‍സും 35കാരനായ കാര്‍ത്തികിന്റെ പേരിലുണ്ട്.

Story first published: Tuesday, February 23, 2021, 10:26 [IST]
Other articles published on Feb 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+