വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത്തില്ലെങ്കില്‍ ഇന്ത്യയെ കോലി നയിക്കണം! ഇതാ കാരണങ്ങള്‍

ജൂലൈ ഒന്നു മുതലാണ് ടെസ്റ്റ്

ഇംഗ്ലണ്ടുമായി ജൂലൈ ഒന്നിന് തുടങ്ങുന്ന ടെസ്റ്റിലേക്കു ടീം ഇന്ത്യക്കു പുതിയ നായകനെ തിരയേണ്ടി വന്നിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കൊവിഡ് പിടിപെട്ടതാണ് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക വിതച്ചിരിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പരിക്കു കാരണം നേരത്തേ തന്നെ പിന്‍മാറിയിരിക്കുകയാണ്. പുതിയ വൈസ് ക്യാപ്റ്റനെ നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നില്ല. ഇതിനിടെയാണ് ഇപ്പോള്‍ രോഹിത്തിന്റെയും പിന്‍മാറ്റം.

രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

1

രോഹിത്തിന് കളിക്കാനായില്ലെങ്കില്‍ മുന്‍ നായകന്‍ വിരാട് കോലിയെ നായകസ്ഥാനത്തേക്കു ഇന്ത്യ കൊണ്ടുവരുന്നതയാരിക്കും ഏറ്റവും ഉചിതം. ബിസിസിഐ ഇങ്ങനെയൊരു തീരുമാനമെടുത്താലും കോലി കൂടി സമ്മതം മൂളിയാല്‍ മാത്രമേ അതു സംഭവിക്കുകയുള്ളൂ. കോലി തന്നെ നിര്‍ണായകമായ ടെസ്റ്റില്‍ ടീമിനെ നയിക്കേണ്ടതിന്റെ മൂന്നു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

കോലിയുടെ അനുഭവസമ്പത്ത്

കോലിയുടെ അനുഭവസമ്പത്ത്

ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ അനുഭവസമ്പത്ത് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നെല്ലാം വേറിട്ടു നിര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയെ നയിക്കുകയും പരമ്പരയില്‍ 2-1ന് മുന്നിലെത്തിക്കുകയും ചെയ്തത് കോലിയാണ്. നടക്കാനിരിക്കുന്ന ടെസ്റ്റില്‍ സമനില മാത്രം നേടിയാല്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യക്കു ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കാം.

യുവിയെക്കൊണ്ട് ക്രിക്കറ്റ് പറ്റില്ല! അച്ഛനോടു അന്നു സിദ്ധു പറഞ്ഞു- കാരണമറിയാം

3

രോഹിത്തിന്റെ അഭാവത്തില്‍ നിലവിലെ ടീമില്‍ നായകസ്ഥാനത്തേക്കു വരാനിടയുള്ളവര്‍ റിഷഭ് പന്തും ജസ്പ്രീത് ബുംറയാണ്. സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലൂടെയായിരുന്നു റിഷഭ് നായകനായി അരങ്ങറിയത്. പക്ഷെ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് മറ്റൊരു ലെവലിലുള്ളതാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ താരത്തിനാവില്ല. ബുംറയുടെ കാര്യമെടത്താല്‍ ഇതുവരെ ഒരിക്കല്‍പ്പോലും ടീമിനെ നയിച്ചിട്ടില്ലാത്ത അദ്ദേഹത്തെ ഇത്രയും കടുപ്പമേറിയ ഒരു ടെസ്റ്റില്‍ നായകനാക്കുന്നത് വലിയ അബദ്ധമായി മാറും.

4

സാധാരണയായി ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പടിയിറങ്ങിയ ഒരാളോടു ടീം മാനേജ്‌മെന്റ് വീണ്ടും ആവശ്യപ്പെടാറില്ല. പക്ഷെ കഴിഞ്ഞ ഐപിഎല്ലില്‍ എംഎസ് ധോണി നായകസ്ഥാനമൊഴിഞ്ഞ ശേഷം സീസണിന്റെ പകുതിയില്‍ വച്ച് വീണ്ടും ചുമതലയേറ്റെടുക്കുകയും ചെയ്തിരുന്നു. സമാനമായൊരു കാര്യം കോലിയും ചെയ്യുന്നതായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റിനു ഏറ്റവുമധികം ഗുണം ചെയ്യുക. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ള വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ വളരെ പെട്ടെന്നു ഈ റോള്‍ കോലിക്കു ഏറ്റെടുക്കാനും സാധിക്കും.

ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍

തുടക്കമിട്ട കോലി തന്നെ തീര്‍ക്കണം

തുടക്കമിട്ട കോലി തന്നെ തീര്‍ക്കണം

ഒരു ദൗത്യം തുടങ്ങി വച്ചയാള്‍ തന്നെ അവസാനിപ്പിക്കുന്നതായിരിക്കും ഏറ്റവും നല്ല കാര്യം. വിരാട് കോലിയാണ് ഇംഗ്ലീഷ് ദൗത്യം തുടങ്ങിവച്ചത്. അതുകൊണ്ടു തന്നെ അതു ഏറ്റവും മികച്ച രീതിയില്‍ അവസാനിപ്പിക്കാനും സാധിക്കുക അദ്ദേഹത്തിനു തന്നെയായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിനെ ഉജ്ജ്വലമായി നയിക്കാന്‍ കോലിക്കായിരുന്നു. ഇന്ത്യ 2-1ന്റെ പരമ്പര വിജയത്തിലേക്കു നീങ്ങവെയാണ്. ഇന്ത്യന്‍ ടീമിലെ ചിലര്‍ക്കു കൊവിഡ് പിടിപെടുന്നത്. ഇതോടെ അഞ്ചാം ടെസ്റ്റ് മാറ്റിവയ്ക്കുകയായിരുന്നു. ഈ ടെസ്റ്റാണ് അടുത്ത മാസം നടക്കാനിരിക്കുന്നത്.

6

ഈ വര്‍ഷമാദ്യം നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി കോലി ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. അല്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിലും അദ്ദേഹം നായകസ്ഥാനത്തുണ്ടാവുമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്, പ്രത്യേകിച്ചും ടെസ്റ്റില്‍ പല അവിസ്മരണീയ വിജയങ്ങളും സമ്മാനിച്ച ക്യാപ്റ്റനാണ് കോലി. അതുകൊണ്ടു തന്നെ ഒരു രാജകീയ യാത്രയയപ്പ് അദ്ദേഹം അര്‍ഹിക്കുകയും ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1നു സ്വന്തമാക്കി പടിയിറങ്ങാനായാല്‍ അദ്ദേഹത്തിനു നല്‍കാന്‍ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം തന്നെയായിരിക്കും അത്.

വിവാദങ്ങള്‍ തണുപ്പിക്കാം

വിവാദങ്ങള്‍ തണുപ്പിക്കാം

ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് വിരാട് കോലിയും ബിസിസിഐയും തമ്മിലുള്ള ഏറ്റുമുട്ടുകള്‍ ഏറെ കോളിളക്കമുണ്ടായിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹത്തിനെ നീക്കി പകരം രോഹിത് ശര്‍മയെ കൊണ്ടു വന്നത് നല്ല രീതിലായിരുന്നില്ല സ്വീകരിക്കപ്പെട്ടത്. ഈ സംഭവത്തിന്റെ പേരില്‍ കോലിയും ബിസിസിഐയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കോലി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി തീര്‍ത്തും അപ്രതീക്ഷിതമായി രാജിവച്ചത്.

8

കോലിയും ബിസിസിഐയും തമ്മിലുള്ള ഈ ഉടക്ക് തീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. വരാനിരിക്കുന്ന ടെസ്റ്റില്‍ കോലിയെ ബിസിസിഐ നായകനാക്കിയാല്‍ അതു ഇതുവരെയുള്ള വിവാദങ്ങളെല്ലാം ഒരുപരിധി വരെ തണുപ്പിക്കാന്‍ സാധിക്കും. മാത്രമല്ല കോലി വിഷയത്തില്‍ തങ്ങള്‍ക്കു നേരെയുണ്ടായ ആരാധക രോഷവും ഇല്ലാതെയാക്കാന്‍ ബിസിസിഐയെ ഇതു സഹായിക്കും. ബോര്‍ഡിനെ സംബന്ധിച്ച് തങ്ങളുടെ മുഖച്ഛായ വീണ്ടെടുക്കാനുള്ള സുവര്‍ണാവസരം തന്നെയായിരിക്കും ഇത്. ഒരിക്കല്‍ അടിച്ചുപിരിഞ്ഞ കോലിയും ബിസിസിഐയും ഒന്നിച്ചാല്‍ അതിന്റെ നേട്ടം ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെയായിരിക്കും.

Story first published: Sunday, June 26, 2022, 16:32 [IST]
Other articles published on Jun 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X