വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റിഷഭ് പന്ത് 'മുട്ടികളിക്കണ്ട', ആക്രമണോത്സുകതയാണ് ഇന്ത്യക്ക് നല്ലത്, മൂന്ന് കാരണങ്ങള്‍

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് സമനിലയിലായിരിക്കുകയാണ്. ഇനിയും നാല് ടെസ്റ്റുകള്‍ പരമ്പരയില്‍ ശേഷിക്കെ ഇന്ത്യ വളരെ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം അര്‍ഹിച്ചിരുന്നെങ്കിലും അവസാന ദിനം മഴ കളിച്ചതോടെയാണ് സമനിലയില്‍ പിരിയേണ്ടി വന്നത്. ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ കരുത്ത് കാട്ടിയതും വരും മത്സരങ്ങളില്‍ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും.

IND vs ENG: രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് 11 തിരഞ്ഞെടുത്ത് സഞ്ജയ്, ജഡേജ പുറത്ത്IND vs ENG: രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് 11 തിരഞ്ഞെടുത്ത് സഞ്ജയ്, ജഡേജ പുറത്ത്

1

ഇതിനോടകം മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കാന്‍ റിഷഭ് പന്തിന് സാധിച്ചിട്ടുണ്ട്. ധോണി ഒഴിച്ചിട്ട വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് നിലവിലെ ഏറ്റവും യോഗ്യനായ താരമാണ് 23കാരനായ റിഷഭ്.22 ടെസ്റ്റില്‍ നിന്ന് 43.27 എന്ന മികച്ച ശരാശരിയില്‍ 1428 റണ്‍സും 18 ഏകദിനത്തില്‍ നിന്ന് 33.06 ശരാശരിയില്‍ 529 റണ്‍സും 32 ടി20യില്‍ നിന്ന് 21.33 ശരാശരിയില്‍ 2292 റണ്‍സും റിഷഭിന്റെ പേരിലുണ്ട്.

Also Read:'ബാറ്റിങ്ങില്‍ നീ പ്രതിഭയാണ്', ദ്രാവിഡും ധോണിയും നല്‍കിയ പിന്തുണയെക്കുറിച്ച് ദിനേഷ് കാര്‍ത്തിക്

ഇന്ത്യന്‍ ടീമിലെ എക്‌സ് ഫാക്ടറാണ് റിഷഭ് പന്ത്. മത്സരഗതിയെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണവന്‍. ന്യൂസീലന്‍ഡ് സീനിയര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ പോലും റിഷഭിന്റെ പ്രതിഭയെ അംഗീകരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ആക്രമണോത്സുകതയുള്ള താരമാണ് റിഷഭ്. താരത്തിന്റെ ഈ സ്വഭാവമാണ് ഇന്ത്യന്‍ ടീമിന് നല്ലതും. അതിന്റെ മൂന്ന് കാരണങ്ങളിതാ.

Also Read: IND vs ENG: 'ഈ ചോദ്യത്തിന് പ്രസക്തിയില്ല, അവന്‍ ഞങ്ങളുടെ ഒന്നാം നമ്പര്‍ ബൗളറാണ്'- കെ എല്‍ രാഹുല്‍

ആക്രമിച്ച് കളിക്കുമ്പോള്‍ കൂടുതല്‍ മികച്ച പ്രകടനം

ആക്രമിച്ച് കളിക്കുമ്പോള്‍ കൂടുതല്‍ മികച്ച പ്രകടനം

റിഷഭ് പന്ത് പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിച്ച മത്സരങ്ങളിലെല്ലാം നേരത്തെ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. അതിനാല്‍ ടെസ്റ്റിലും താരം സ്വന്തം ശൈലിക്കനുസരിച്ച് കളിക്കുന്നതാണ് നല്ലത്. നോട്ടിങ്ഹാം ടെസ്റ്റില്‍ 20 പന്തില്‍ 25 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും റിഷഭിന്റെ ചെറിയ അതിവേഗ ഇന്നിങ്‌സ് പോലും എതിര്‍ ടീമിന്റെ ബൗളര്‍മാരെ മാനസികമായി തളര്‍ത്തു. ഏത് തരം ഷോട്ടും കളിക്കുമെന്നതാണ് റിഷഭിന്റെ മറ്റൊരു സവിശേഷത. ജെയിംസ് ആന്‍ഡേഴ്‌സനെയും ജോഫ്രാ ആര്‍ച്ചറയുമെല്ലാം റിവേഴ്‌സ് സ്‌കൂപ്പും റിവേഴ്‌സ് സ്വീപും ചെയ്യാന്‍ റിഷഭിന് സാധിച്ചുവെന്നത് വലിയ കാര്യം തന്നെയാണ്.

Also Read: കലിപ്പ് തീരണില്ലല്ലോ! സാം കറനുമായി വഴക്കുണ്ടാക്കി സിറാജ്; പരിഹരിക്കാന്‍ ഇടപ്പെട്ട് വിരാട്, വീഡിയോ

ടീമിന്റെ സമ്മര്‍ദ്ദം കുറക്കുന്നു

ടീമിന്റെ സമ്മര്‍ദ്ദം കുറക്കുന്നു

റിഷഭ് പന്തിന്റെ ആക്രമണോത്സക ബാറ്റിങ് ടീമിന്റെ സമ്മര്‍ദ്ദം കുറക്കുന്നു. അതിവേഗം ബാറ്റ് ചെയ്ത് റിഷഭ് അതിവേഗം റണ്‍സുയര്‍ത്തുമ്പോള്‍ ടീമിലെ സഹതാരങ്ങള്‍ക്കും സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാനാവുന്നു. റിഷഭ് അല്‍പ്പ നേരം മാത്രമാണ് ക്രീസില്‍ നില്‍ക്കുന്നതെങ്കിലും താരത്തിന്റെ ആക്രമണോത്സുകതയും ധൈര്യത്തോടെ ഷോട്ട് കളിക്കുന്ന ശൈലിയും മത്സരത്തിന്റെ അന്തരീക്ഷത്തെ മാറ്റിമറിക്കുന്നതാണ്. സഹതാരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു എന്നതിനാല്‍ത്തന്നെ റിഷഭ് ഇതേ ആക്രമണോത്സുകതയോടെ കളിക്കുന്നതാണ് നല്ലത്.

Also Read: IND vs ENG: കോലിയുടെ ഫോം ഔട്ടില്‍ ആശങ്കപ്പെടേണ്ട, ശക്തമായി തിരിച്ചുവരും- സല്‍മാന്‍ ബട്ട്

കിപ്പീങ്ങിലും ആക്രമണോത്സുകത സഹായിക്കുന്നു

കിപ്പീങ്ങിലും ആക്രമണോത്സുകത സഹായിക്കുന്നു

Also Read: IPL 2021: അഞ്ച് കിരീടങ്ങള്‍ മാത്രമല്ല, രോഹിതിനെ ഇതിഹാസ നായകനാക്കുന്ന അഞ്ച് കാര്യങ്ങളിതാ

റിഷഭ് പന്തിന്റെ ആക്രമണോത്സുകത കീപ്പിങ്ങിലും അദ്ദേഹത്തെ സഹായിക്കുന്നു. വിക്കറ്റിന് പിന്നില്‍ എതിരാളികളെ സ്ലെഡ്ജ് ചെയ്യുകയും എപ്പോഴും പ്രസരിപ്പോടെയും കാണുന്ന റിഷഭ് ടീമിനുള്ളില്‍ വലിയ പോസിറ്റീവ് അന്തരീക്ഷമാണ് ഒരുക്കുന്നത്. ഇന്ത്യ ഫീല്‍ഡിങ് ചെയ്യുന്ന സമയത്ത് റിഷഭ് ആക്രമണോത്സുകത കാത്ത് സൂക്ഷിക്കുന്നത് ടീമിന് വലിയ ആത്മവിശ്വാസവും പ്രസരിപ്പും നല്‍കുന്നു. അതിനാല്‍ത്തന്നെ റിഷഭിന്റെ ഈ ആക്രമണോത്സുകത സ്വഭാവം തുടരുന്നതാണ് ടീമിന് നല്ലത്.

Also Read: IND vs ENG: 'അശ്വിന്‍ വേണ്ട ജഡേജ മതി', കാരണങ്ങള്‍ പലത്, ബാറ്റിങ് കണക്കുകളില്‍ കോലിക്കും മുകളില്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ റിഷഭ് പന്തും ഓസീസ് നായകന്‍ ടിം പെയ്‌നും തമ്മിലുള്ള രസകരമായ സ്ലെഡ്ജിങ്ങ് വലിയ ചര്‍ച്ചയായിരുന്നു. വിക്കറ്റിന് പിന്നില്‍ നിന്ന് നിര്‍ത്താതെ സംസാരിക്കുന്ന റിഷഭ് എതിരാളികളുടെ ശ്രദ്ധ നഷ്ടപ്പെടുത്താനും സഹായിക്കുന്നുണ്ട്.

Story first published: Monday, August 9, 2021, 17:32 [IST]
Other articles published on Aug 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X