IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍? സാധ്യത ഇവര്‍ക്ക്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനു വെള്ളിയാഴ്ച എഡ്ബാസ്റ്റണില്‍ തുടക്കമാവുകയാണ്. കഴിഞ്ഞ വര്‍ഷം മാറ്റി വയ്ക്കപ്പെട്ട ടെസ്റ്റാണ് നടക്കാനിരിക്കുന്നത്. നിലവില്‍ പരമ്പരയില്‍ ഇന്ത്യ 2-1നു ലീഡ് ചെയ്യുകയാണ്. അതുകൊണ്ടു തന്നെ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റില് സമനില മാത്രം നേടിയാല്‍ ഇന്ത്യക്കു പരമ്പര വിജയികളാവാം.

IPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണി കിട്ടി!- ടീമുടമ പറയുന്നുIPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണി കിട്ടി!- ടീമുടമ പറയുന്നു

ബാറ്റിങ് നിരയുടെ പ്രകടനം നടക്കാനിരിക്കുന്ന ടെസ്റ്റില്‍ ഇന്ത്യക്കു ഏറെ നിര്‍ണായകായിരിക്കും. ശക്തമായ ബൗളിങ് ആക്രമണമുള്ള ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു പിടിച്ചുനില്‍ക്കാനാവുമോയെന്നാണ് ആരാധകരുടെ ആശങ്ക. കൊവിഡ് പിടിപെട്ടതു കാരണം നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായത് ഇന്ത്യന്‍ ബാറ്റിങിന്റെ കരുത്ത് കുറച്ചിട്ടുണ്ട്. എങ്കിലും ബാറ്റിങില്‍ കസറാന്‍ ശേഷിയുള്ള താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ വേറെയുമുണ്ട്. ടെസ്റ്റില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുക്കാന്‍ സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

വിരാട് കോലി

വിരാട് കോലി

മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ അമരക്കാരനായി മാറിയേക്കും. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിലെ മറ്റൊരു പ്രധാനപ്പെട്ട താരമായ കോലിയുടെ ഉത്തരവാദിത്വം ഈ ടെസ്റ്റില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

ലെസ്റ്റര്‍ഷെയറുമായി ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ചതുര്‍ദിന സന്നാഹ മല്‍സരത്തില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചത് ഇന്ത്യന്‍ ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 33ഉം രണ്ടാമിന്നിങ്‌സില്‍ 67ഉം റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. തന്റെ പഴയ ഫോമിലേക്കു മടങ്ങിയെത്തുന്നതിന്റെ സൂചനകളാണ് കോലി ഈ മല്‍സരത്തില്‍ നല്‍കിയത്. നടക്കാനിരിക്കുന്ന ടെസ്റ്റിലും അദ്ദേഹം ഫോം ആവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി മാറും.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

ഫോം തിരിച്ചുപിടിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തന്റെ സ്ഥാനം തിരികെ നേടിയെടുത്തിരിക്കുകയാണ് പരിചയസമ്പന്നനായ ചേതേശ്വര്‍ പുജാര. തുടര്‍ച്ചയായ മോശം ഇന്നിങ്‌സുകള്‍ കാരണം ഒരു ഘട്ടത്തില്‍ അദ്ദേഹം ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിനായി കളിക്കുകയും മികച്ച പ്രകടനങ്ങളിലൂടെ പുജാര വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുകയുമായിരുന്നു.

ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

പക്ഷെ ലെസ്റ്റര്‍ഷെയറുമായുള്ള സന്നാഹ മല്‍സരത്തില്‍ അത്ര മികച്ചതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രകടനം. 0, 22 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. എന്നാല്‍ സ്ന്നാഹ മല്‍സരത്തിലെ ഈ ഇന്നിങ്‌സുകളെ അത്ര കാര്യമായി എടുക്കേണ്ടതില്ല. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ തുടര്‍ച്ചയായി കളിച്ചതിനാല്‍ തന്നെ ഇവിടുത്തെ പിച്ചിനെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം പുജാരയ്ക്കു നല്ല ബോധ്യമുണ്ട്.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനോടൊപ്പം ഓപ്പണറുടെ റോളിലേക്കും അദ്ദേഹം പരീക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. നേരത്തേ ഓപ്പണറുടെ റോളില്‍ കളിച്ച് പരിചയമുള്ളതിനാല്‍ തന്നെ പുജാരയ്ക്കു ഇതു അത്ര വെല്ലുവിളിയായി മാറാന്‍ സാധ്യതയില്ല. പൊസിഷന്‍ ഏതു തന്നെയായാലും മികച്ച ഇന്നിങ്‌സുകള്‍ പടുത്തുയര്‍ത്താനുള്ള ശേഷി അദ്ദേഹത്തിനുണ്ട്.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കൂടുതല്‍ റണ്‍സെടുക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. അഗ്രസീവ് ബാറ്റിങ് ശൈലിയുടെ വക്താവായ താരം ഇപ്പോള്‍ കരിയറിലെ മികച്ച ഫോമിലാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ഓപ്പണ്‍ ചെയ്ത ഗില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സുമായുള്ള ഫൈനലില്‍ സിക്‌സറിലൂടെ വിജയറണ്‍സ് കുറിച്ചതും അദ്ദേഹമായിരുന്നു.

കൂടാതെ അവസാനമായി ലെസ്റ്റര്‍ഷെയറുമായി കളിച്ച സന്നാഹത്തിലും ഗില്‍ തിളങ്ങിയിരുന്നു.

മികച്ച് ഫുട്ട്‌വര്‍ക്കും സാങ്കേതികത്തികവുമാണ് ഗില്ലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇംഗ്ലീഷ് ന്യൂബോള്‍ ആക്രമണത്തെ താരത്തിനു മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനായാല്‍ വലിയ സ്‌കോറുകള്‍ തന്നെ ടെസ്റ്റില്‍ സ്വന്തം പേരില്‍ കുറിക്കാന്‍ ഗില്ലിനു സാധിക്കും.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, June 29, 2022, 23:03 [IST]
Other articles published on Jun 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X