വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഒന്നാമിന്നിങ്‌സില്‍ എത്ര റണ്‍സെടുക്കണം? ഇന്ത്യക്കു ലക്ഷ്യം നല്‍കി ഗാംഗുലി

ആദ്യദിനം 338 റണ്‍സാണ് ഇന്ത്യക്കു നേടാനായത്

ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ നേടേണ്ട സ്‌കോര്‍ എത്രയായിരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹസ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം മികച്ച ടോട്ടലിലേക്കു മുന്നേറുകയായിരുന്നു. ഏഴു വിക്കറ്റിനു 338 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ആദ്യദിനം കളി അവസാനിപ്പിച്ചത്.

IPL: ബട്‌ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാംIPL: ബട്‌ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാം

റിഷഭ് പന്തിന്റെ വെടിക്കെട്ട് സെഞ്ച്വറിയും രവീന്ദ്ര ജഡേജയുടെ ഫിഫ്റ്റിയുമായിരുന്നു ഇന്ത്യയെ മോശമല്ലാത്ത ടോട്ടലിലെത്തിച്ചത്. റിഷഭ് 146 റണ്‍സെടുത്തു മടങ്ങി. ജഡേജ 83 റണ്‍സുമായി പുറത്താവാതെ ക്രീസിലുണ്ട്.

1

ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെയായിരുന്നു ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ എത്ര റണ്‍സ് എടുക്കാന്‍ ശ്രമിക്കമെന്നതിനെക്കുറിച്ച് സൗരവ് ഗാംഗുലി അഭിപ്രായം വ്യക്തമാക്കിയത്. 375 റണ്‍സായിരിക്കണം ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ലക്ഷ്യമിടേണ്ടതെന്നാണ് ദാദയുടെ ഉപദേശം. റിഷഭ് പന്തിന്റെ കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സിനെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.
സമ്മര്‍ദ്ദത്തിനിടയിലും സ്‌പെഷ്യല്‍ ബാറ്റിങ് വിരുന്നായിരുന്നു റിഷഭ് പന്തും രവീന്ദ്ര ജഡേജയും കാഴ്ചവച്ചത്. ഇതിനേക്കാള്‍ മെച്ചപ്പെട്ടതായി നേടാന്‍ കഴിയില്ല. 375 റണ്‍സ് നേടൂയെന്നായിരുന്നു ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്.

2

ടി20 ശൈലിയില്‍ ബാറ്റ് വീശിയ റിഷഭ് പന്തിന്റെ പ്രകനമാണ് ഒരു ഘട്ടത്തില്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കിയ ഇംഗ്ലണ്ടിനെ സ്തബ്ധരാക്കിയത്. 100 റണ്‍സിനുള്ളില്‍ അഞ്ചു വിക്കറ്റ് നഷ്ടമായിട്ടും അതു വകവയ്ക്കാതെ ബൗളര്‍മാര്‍ക്കു മേല്‍ റിഷഭ് കത്തിക്കയറുകയായിരുന്നു. പേസ്- സ്പിന്‍ വ്യത്യാസമില്ലാതെ ഇംഗ്ലണ്ടിന്റെ ലോകോത്തര ബൗളിങ് ആക്രമണത്തെ താരം കൈകാര്യം ചെയ്തു.
അഞ്ചാമത്തെ ടെസ്റ്റ് സെഞ്ച്വറിയിലെത്താന്‍ 89 ബോളുകള്‍ മാത്രമേ റിഷഭിനു ആവശ്യമായി വന്നുള്ളൂ. 150ലേക്കു ഒരു ബൗണ്ടറി മാത്രം വേണമെന്നിരിക്കെയായിരുന്നു അദ്ദേഹം പുറത്തായത്. 111 ബോളില്‍ 20 ബൗണ്ടറികളും നാലു സിക്‌സറും റിഷഭിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

3

ഇന്ത്യ ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിനു 98 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. 150 റണ്‍സ് പോലും ഇന്ത്യ തികയ്ക്കുമോയെന്നു ഇതോടെ സംശയമുയരുകയും ചെയ്തു. എന്നാല്‍ റിഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും കൗണ്ടര്‍ അറ്റാക്ക് ഇംഗ്ലണ്ടിന്റെ താളം തെറ്റിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് വാരിക്കൂട്ടിയത് 222 റണ്‍സാണ്. ടീം സ്‌കോര്‍ 320ല്‍ വച്ചാണ് ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ ഇംഗ്ലണ്ടിനായത്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന് എഡ്ജായ റിഷഭിനെ ജോ റൂട്ടിന്റെ ബൗളിങില്‍ സാക്ക് ക്രോളി സ്ലിപ്പില്‍ പിടികൂടുകയായിരുന്നു.

4

റിഷഭ് പന്തിന്റെ സെഞ്ച്വറിക്കു പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സെഞ്ച്വറിക്കു വേണ്ടിയാണ് ഇന്ത്യ കാത്തിരിക്കുന്നത്. ഇതിനായി അദ്ദേഹത്തിനു 17 റണ്‍സ് കൂടി മതി. വാലറ്റത്തെ കൂട്ടുപിടിച്ച് രണ്ടാംദിനം ജഡ്ഡു ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ടെസ്റ്റിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് ജഡേജയെ കാത്തിരിക്കുന്നത്. ഇവയില്‍ ഏറ്റവും നിര്‍ണായകമായ ഇന്നിങ്‌സ് കൂടിയായിരിക്കും ഇത്. മാത്രമല്ല വിദേശ മണ്ണിലെ ആദ്യ സെഞ്ച്വറിയായിരിക്കും അദ്ദേഹം നേടുന്നത്.

5

ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ മൊഹാലിയില്‍ പുറത്താവാതെ 175ഉം 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പുറത്താവാതെ 100ഉം റണ്‍സ് ജഡേജ നേടിയിരുന്നു. എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷമിയാണ് ജഡേജയ്‌ക്കൊപ്പം ക്രീസിലുള്ളത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഷമി ഫിഫ്റ്റിയുമായി ബാറ്റിങിലും ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു.

Story first published: Saturday, July 2, 2022, 13:04 [IST]
Other articles published on Jul 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X