വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബുംറയുടെ മൂന്നു പിഴവുകള്‍! മെച്ചപ്പെടുത്തിയാല്‍ കളി മാറിയേനെ

ഏഴു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം

ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റിന്‍ വന്‍ പരാജയമേറ്റു വാങ്ങിയതിന്റെ നിരാശയിലാണ് ടീം ഇന്ത്യ. ഇംഗ്ലീഷ് മണ്ണില്‍ 2007നു ശേഷം ആദ്യമായ ടെസ്റ്റ് പരമ്പര കൈക്കലാക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യ പാഴാക്കിയത്. 2-1ന്റെ ലീഡുമായെത്തിയ ഇന്ത്യക്കു പരമ്പര പോക്കറ്റിലാക്കാന്‍ അഞ്ചാം ടെസ്റ്റില്‍ സമനില മാത്രം മതിയായിരുന്നു. പക്ഷെ ഏഴു വിക്കറ്റിന്റെ വന്‍ പരാജയത്തോടെ ഇന്ത്യ 2-2നു പരമ്പര പങ്കുവയ്‌ക്കേണ്ടി വരികയായിരുന്നു.

IND vs ENG: 'കൈവിട്ട കളി', ഇന്ത്യയുടെ ഈ അബദ്ധങ്ങള്‍ തിരിച്ചടിയായി, എന്തൊക്കെയെന്നറിയാംIND vs ENG: 'കൈവിട്ട കളി', ഇന്ത്യയുടെ ഈ അബദ്ധങ്ങള്‍ തിരിച്ചടിയായി, എന്തൊക്കെയെന്നറിയാം

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ആദ്യമായി ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയിലെ ചില പാളിച്ചകളും ടീമിനു തിരിച്ചടിയായി മാറി. ക്യാപ്റ്റനെന്ന നിലയില്‍ ചില കാര്യങ്ങളില്‍ കൂടുതല്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ടെസ്റ്റിന്റെ ഫലം മറ്റൊന്നാവുമായിരുന്നു. ബുംറയ്ക്കു നായനകനെന്ന നിലയില്‍ മെച്ചപ്പെടുത്താമായിരുന്ന മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഫാസ്റ്റ് ബൗളര്‍മാരുടെ ഉപയോഗം

ഫാസ്റ്റ് ബൗളര്‍മാരുടെ ഉപയോഗം

ഫാസ്റ്റ് ബൗളര്‍മാരെ ശരിയായ സമയത്ത് സ്മര്‍ഥമായി ഉപയോഗിക്കുന്നതില്‍ ജസ്പ്രീത് ബുറയെന്ന ക്യാപ്റ്റന്‍ പരാജയമായി മാറി. ബുംറയെക്കൂടാതെ പരിചയസമ്പന്നനായ മുഹമ്മദ് ഷയി, യുവതാരങ്ങളായ മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരായിരുന്നു ഇന്ത്യന്‍ പേസ് നിരയിലുണ്ടായിരുന്നത്. പക്ഷെ തന്റെ പേസ് ബൗൡ് യൂനിറ്റിനെ ശരിയായി വിനിയോഗിക്കാന്‍ ബുംറയ്ക്കു പൂര്‍ണമായും സാധിച്ചില്ല.

2

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സില്‍ മഴയെ തുടര്‍ന്നുള്ള ബ്രേക്കിനു ശേഷം ബുംറയും ഷമിയും തുടര്‍ച്ചയായി ഓവറുകളെറിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മാനം തെളിഞ്ഞതോടെ ഇന്ത്യന്‍ ബൗളര്‍മാരും പാടുപെട്ടു. ബുംറയും ഷമിയും നന്നായി പന്തെറിഞ്ഞെങ്കിലം മറുവശത്ത് സിറാജും ശര്‍ദ്ദുലും റണ്‍സ് വിട്ടുകൊടുക്കുന്നത് തുടര്‍ന്നു. സിറാജ് നാലു വിക്കറ്റുകള്‍ ഇതിനിടെ നേടിയത് ഇന്ത്യക്കു ആശ്വാസമായി.

IND vs ENG: ടി20യില്‍ നാലാമന്‍ ആര്? മല്‍സരം മൂന്നു പേര്‍ തമ്മില്‍- സഞ്ജുവിന് നോ ചാന്‍സ്

3

പക്ഷെ രണ്ടാമിന്നിങ്‌സില്‍ ഫാസ്റ്റ് ബൗളര്‍മാരെ നാലോവര്‍ സ്‌പെല്ലുകള്‍ക്കു ശേഷം ബുംറ പിന്‍വലിക്കുന്നതാണ് പലപ്പോഴും കണ്ടത്. ഇംഗ്ലീഷ് ബാറ്റര്‍മാര്‍ അനായാസം റണ്‍സ് നേടിയതായിരുന്നു കാരണം. ഓരോ സെഷനുമിടയിലുള്ള ബ്രേക്കുകള്‍ കഴിഞ്ഞയുടന്‍ ബുംറയും ഷമിയും ബൗള്‍ ചെയ്യാതിരുന്നത് അബദ്ധം തന്നെയാണ്. കൂടാതെ കളി തീരുന്നതിനു മുമ്പും ഇരുവരും തുടര്‍ച്ചയായി കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്തതുമില്ല. അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ വേണമെന്നിരിക്കെ ബുംറ ആദ്യത്തെ ഓവര്‍ സിറാജിനു നല്‍കിയതും ശരിയായ നീക്കമായിരുന്നില്ല.

ജഡേജയെ ശരിയായി ഉപയോഗിച്ചില്ല

ജഡേജയെ ശരിയായി ഉപയോഗിച്ചില്ല

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു ഇന്ത്യന്‍ ടീമിലെ ഒരേയൊരു സ്പിന്നര്‍. പക്ഷെ ബൗളറെന്ന നിലയില്‍ ജസ്പ്രീത് ബുംറയ്ക്കു അദ്ദേഹത്തെ വേണ്ടത്ര വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. കുറച്ചു ടേണും ബൗണ്‍സുമുള്ള പിച്ചായിരുന്നു എഡ്ബാസ്റ്റണിലേത്. പക്ഷെ വളരെ വൈകിയാണ് ജഡേജയെക്കൊണ്ട് ബുംറ ബൗള്‍ ചെയ്യിച്ചത്.

കോലിയേക്കാള്‍ മികച്ച ബാറ്റര്‍ രോഹിത്ത്! പറഞ്ഞത് അക്തര്‍- ഇതായിരുന്നു കാരണം

5

പക്ഷെ ജഡേജ ഇംഗ്ലണ്ടിന്റെ വലംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ഓവര്‍ ദി വിക്കറ്റായിരുന്നു ബൗള്‍ ചെയ്തത്. ഈ പ്ലാനും അബദ്ധമായിരുന്നു. വളരെ അനായാസം അദ്ദേഹത്തെ നേരിടാനും എല്‍ബിഡബ്ല്യു സാധ്യത തടയാനും ഇതു അവരെ സഹായിച്ചു. മാത്രമല്ല ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ക്കെതിരേ തന്റെ ഏറ്റവും വലിയ ആയുധമായ ആം ബോള്‍ പരീക്ഷിക്കാനും ജഡ്ഡുവിനായില്ല. വളരെ ഡിഫന്‍സീവായിട്ടാണ് ജഡേജയെ ബുംറ കളിയിലുടനീളം ഉപയോഗിച്ചത്. പകരെ കുറേക്കൂടി അഗ്രസീവായ താരത്തെ കയറൂരി വിടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ഡിഫന്‍സീവ് ഫീല്‍ഡ് ക്രമീകരണം

ഡിഫന്‍സീവ് ഫീല്‍ഡ് ക്രമീകരണം

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഗ്രസീവ് ഫീല്‍ഡ് ക്രമീകരണത്തിലൂടെ എതിര്‍ ബാറ്റര്‍മാരെ വരിഞ്ഞു കെട്ടുന്ന ശൈലിയായിരുന്നു സ്വീകരിച്ചതെങ്കില്‍ ജസ്പ്രീത് ബുംറ ഇതിന്റെ നേര്‍ വിപരീതമായിരുന്നു. വളരെ ഡിഫന്‍സീവായ ഫീല്‍ഡ് ക്രമീകരണമായിരുന്നു അദ്ദേഹത്തിന്റേത്. മറുഭാഗത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും കോച്ച ബ്രെന്‍ഡന്‍ മക്കെല്ലവും അഗ്രസീവ് സമീപനമായിരുന്നു സ്വീകരിച്ചത്. സര്‍ക്കിളിനകത്തു തന്നെ ക്യാച്ചിങ് പൊസിഷനുകളില്‍ അവര്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തുകയും ചെയ്തിരുന്നു.

7

പക്ഷെ ഇന്ത്യന്‍ നായകന്‍ ബുംറയുടെ സമീപനകം ആക്രമണോത്സുകമായിരുന്നില്ല. മികച്ച ഡെലിവെറികളില്‍പ്പോലും ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ഓഫ് സൈഡില്‍ അനായാസം സിംഗിളുകളെടുത്തു കൊണ്ടിരുന്നു. ബെയര്‍‌സ്റ്റോയുടെ ഭീഷണി കാരണം ബുംറ ഫീല്‍ഡര്‍മാരെ മിഡ് ഓഫിലേക്കും മിഡ് ഓണിലേക്കുമെല്ലാം മാറ്റിയതോടെ അദ്ദേഹത്തിനു ആഗ്രഹിച്ചപ്പോഴെല്ലാം സ്‌ട്രൈക്ക് ലഭിക്കുകയും ചെയ്തു.

Story first published: Tuesday, July 5, 2022, 21:35 [IST]
Other articles published on Jul 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X