വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്താണ് ബാസ്‌ബോള്‍? ഇംഗ്ലീഷ് തന്ത്രം- ആദ്യം കിവികള്‍ വീണു, ഇപ്പോള്‍ ഇന്ത്യയും!

ബ്രെന്‍ഡന്‍ മക്കെല്ലത്തിന്റെ കീഴില്‍ നാലാം ജയമാണിത്

ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ലോക റെക്കോര്‍ഡ് കുറിച്ച വിജയം കൊയ്തപ്പോള്‍ എങ്ങും ചര്‍ച്ചയാവുന്നത് ബാസ്‌ബോളാണ് (Bazball). സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിങായി മാറിയിരിക്കുകയാണ് ബാസ്‌ബോള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ടീമിന്റെ മാറിയ സമീപനത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് ഇന്ത്യക്കെതിരായ അവിശ്വസനീയ വിജയം.

IND vs ENG: 'കൈവിട്ട കളി', ഇന്ത്യയുടെ ഈ അബദ്ധങ്ങള്‍ തിരിച്ചടിയായി, എന്തൊക്കെയെന്നറിയാംIND vs ENG: 'കൈവിട്ട കളി', ഇന്ത്യയുടെ ഈ അബദ്ധങ്ങള്‍ തിരിച്ചടിയായി, എന്തൊക്കെയെന്നറിയാം

1

378 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം വെറും മൂന്നു വിക്കറ്റിനാണ് ഇംഗ്ലീഷ് ടീം മറികടന്നത്. ഇതോടെ പല റെക്കോര്‍ഡുകളും കടപുഴകുകയും ചെയ്തിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ റണ്‍ചേസായിരുന്നു ഇത്. മറുഭാഗത്ത് ഇതാദ്യമായിട്ടാണ് 350ന് മുകളില്‍ വിജയലക്ഷ്യം പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വിയിലേക്കു വീണത്.

2

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ നിലവില്‍ പരിശീലിപ്പിക്കുന്നത് ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ ബ്രെന്‍ഡന്‍ മക്കെല്ലമാണ്. അദ്ദേഹത്തിന്റെ വരവ് ഇംഗ്ലീഷ് ക്രിക്കറ്റിനു പുതിയ ഊര്‍ജവും ഉണര്‍വുമാണ് നല്‍കിയിരിക്കുന്നത്. ജോ റൂട്ടിനു പകരം ബെന്‍ സ്റ്റോക്‌സ് നായകസ്ഥാനത്തേക്കു വന്നതും ഇംഗ്ലണ്ടിനു നേട്ടമായിരിക്കുകയാണ്.
ന്യൂസിലാന്‍ഡുമായുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പരയാണ് മക്കെല്ലം- സ്‌റ്റോക്‌സ് കോംബോയ്ക്കു കീഴില്‍ ഇംഗ്ലണ്ട് ആദ്യം കളിച്ചത്. ഈ പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് തങ്ങളുടെ പുതിയ യുഗത്തിനു തുടക്കമിട്ടത്. മൂന്നിലും റണ്‍ചേസ് നടത്തിയായിരുന്നു ഇംഗ്ലണ്ടിന്റെ ഉജ്ജ്വല വിജയം. ഇപ്പോഴിതാ ഇന്ത്യക്കെതിരേയും റെക്കോര്‍ഡ് വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നിരിക്കുകയാണ്.

സഞ്ജു ഹിറ്റോ, ഫ്‌ളോപ്പോ? സന്നാഹ ടി20കളില്‍ മിന്നിച്ചവരും നിരാശപ്പെടുത്തിയവരും

3

ബാസ്‌ബോളെന്ന പേര് ഇംഗ്ലണ്ടിന്റെ പുതിയ കോച്ച് ബ്രെന്‍ഡന്‍ മക്കെല്ലവുമായി ബന്ധപ്പെട്ടതാണ്. മക്കെല്ലത്തിന്റെ വിളിപ്പേരായ ബാസില്‍ (Baz) നിന്നാണ് ഈ പേരിന്റെ വരവ്. ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റ് തകര്‍ച്ചയുടെ പടുകുഴിയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വി ഇംഗ്ലണ്ടിനു മേല്‍ അടിച്ച അവസാനത്തെ ആണി കൂടിയായിരുന്നു.

4

ഇതോടെ ഇംഗ്ലീഷ് ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡ് തുടങ്ങുകയും ചെയ്തു. കോച്ച് സ്ഥാനത്തേക്കു മക്കെല്ലത്തെ കൊണ്ടു വന്നപ്പോള്‍ ജോ റൂട്ടിനു പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനു ചുമതലയും നല്‍കി. ഇപ്പോഴിതാ ഇംഗ്ലണ്ട് ക്രിക്കറ്റ് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. തുടര്‍ച്ചയായ നാലു ടെസ്റ്റ് വിജയങ്ങളോടെ അവര്‍ മാസ് തിരിച്ചുവരവാണ് റെഡ് ബോള്‍ ക്രിക്കറ്റിലേക്കു നടത്തിയിരിക്കുന്നത്.

കോലിയേക്കാള്‍ മികച്ച ബാറ്റര്‍ രോഹിത്ത്! പറഞ്ഞത് അക്തര്‍- ഇതായിരുന്നു കാരണം

5

ഫിയര്‍ലെസ് ബാറ്ററെന്നായിരുന്നു ബ്രെന്‍ഡന്‍ മക്കെല്ലം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കളി മതിയാക്കി കോച്ചിങിലേക്കു വന്ന ശേഷവും ഇതേ നിര്‍ഭയമായ സമീപനമാണ് അദ്ദേഹം തന്റെ ടീമുകളെയും പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് ടീമിന്റെ ഫിയര്‍ലെസ് സമീപനത്തിനു പിന്നില്‍ മക്കെല്ലത്തിന്റെ ഈ ശൈലി തന്നെയാണെന്നു നിസംശയം പറയാം. എന്തു തന്നെ സംഭവിച്ചാലും തുടക്കം മുതല്‍ ആക്രമണോത്സുക ക്രിക്കറ്റ് കാഴ്ചവച്ച് വിജയം പിടിച്ചെടുക്കുകയെന്നതാണ് ഇംഗ്ലണ്ടിനെ മക്കെല്ലം പഠിപ്പിച്ച മന്ത്രം.
ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ വിജയങ്ങള്‍ക്കു പിന്നിലും ഇതു തന്നെയാണ്. അവസാനമായി ജയിച്ച നാലു ടെസ്റ്റുകളിലും 250ന് മുകളില്‍ സ്‌കോര്‍ ചേസ് ചെയ്താണ് ഇംഗ്ലണ്ട് വിജയിച്ചത്.

6

ബ്രെന്‍ഡന്‍ മക്കെല്ലം കോച്ചായ ശേഷം ഇംഗ്ലീഷ് ബാറ്റര്‍മാര്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ആത്മവിശ്വാസത്തോടെയാണ് റണ്‍സ് അടിച്ചുകൂട്ടുന്നത്. ഇന്ത്യക്കെതിരേ സമാപിച്ച അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും സെഞ്ച്വറി കുറിച്ച ജോണി ബെയര്‍സ്‌റ്റോ ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്.
ലക്ഷ്യം എത്ര തന്നെ വലുതായാലും റണ്‍ചേസ് നടത്താന്‍ ഭയമില്ലാത്ത ടീമായി ഇംഗ്ലണ്ട് ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിലെ ടോസിനു ശേഷം ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് പറഞ്ഞത് ചേസിങ് തങ്ങള്‍ക്കു ഇഷ്ടമാണെന്നായിരുന്നു. മക്കെല്ലത്തിന്റെ ഈ ഫിയര്‍ലെസ് സമീപനത്തെയാണ് ബാസ്‌ബോള്‍ എന്നു വിശേഷിപ്പിക്കുന്നത്.

7

ബാസ്‌ബോള്‍ തന്ത്രം ഇതുവരെയുള്ള ടെസ്റ്റുകളില്‍ വലിയ വിജയമായി മാറിയെങ്കിലും ഇതിനു ഒരു നെഗറ്റീവ് വശം കൂടിയുണ്ട്. ചിലപ്പോള്‍ കൂട്ടത്തകര്‍ച്ചയിലേക്കും ഈ ശൈലി ഇംഗ്ലണ്ടിനെ നയിച്ചേക്കാം. പക്ഷെ അതും ഗെയിന്റെ ഭാഗം തന്നെയായതിനാല്‍ ഈ സമീപനം മക്കെല്ലമോ, ഇംഗ്ലണ്ടോ മാറ്റാനിടയില്ല. ബാസ്‌ബോള്‍ ശൈലിയിലൂടെ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ വരാനിരിക്കുന്ന പരമ്പരകളില്‍ കുറിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ.

Story first published: Tuesday, July 5, 2022, 19:12 [IST]
Other articles published on Jul 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X