വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിങ്ങളിലാര്‍ക്കാ നല്ല ബുദ്ധിയുള്ളത്? ആരാധകരെ കുഴപ്പിച്ച് വസീം ജാഫറിന്റെ പ്ലെയിംഗ് ഇലവന്‍!

By Abin MP

ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും സോഷ്യല്‍ മീഡിയയിലൂടേയും തന്റെ വിദഗ്ധ അഭിപ്രായങ്ങളിലൂടേയും ആരാധകരുടെ മനസില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന താരമാണ് വസീം ജാഫര്‍. ട്വിറ്ററില്‍ വസീം ജാഫറിന്റെ ഹ്യൂമര്‍ സെന്‍സ് പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. പലപ്പോഴും ഇതിഹാസതാരത്തിന്റെ ട്വീറ്റുകള്‍ പൊട്ടിച്ചിരിപ്പിക്കാറുണ്ട്.

ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള തന്റെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് വസീം ജാഫര്‍. പക്ഷെ തന്റേതായ രീതിയിലാണ് ജാഫറിന്റെ ടീം പ്രഖ്യാപനം. മുമ്പും ഇത്തരത്തില്‍ ആരാധകരെ കുഴക്കിയ ട്വീറ്റുമായി വസീം ജാഫര്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ട്വീറ്റിലൂടേയും അദ്ദേഹം ആരാധകരെ കുഴക്കുകയാണ്.

Wasim Jaffer

താരങ്ങളുടെ പേരുകള്‍ക്ക് പകരം ചില വ്യക്തികളുടെ ചിത്രങ്ങളാണ് വസീം ജാഫര്‍ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ നിന്നും അവര്‍ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ താരത്തെ കണ്ടു പിടിച്ച് ഇന്ത്യന്‍ ടീം എന്താണെന്ന് സ്വയം കണ്ടെത്തണമെന്നതാണ് വസീം ജാഫര്‍ ആരാധകര്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന ടാസ്‌ക്. ഇതോടെ ജാഫറിന്റെ ട്വീറ്റ് ഡീകോഡ് ചെയ്യാനുള്ള ശ്രമത്തിലാണ് ആരാധകര്‍.

ഹൃത്വിക് റോഷന്‍, ഷാരൂഖ് ഖാന്‍, സ്റ്റീവ് ഓസ്റ്റിന്‍, ജോണ്‍ എബ്രഹാം, സൗരഭ് പന്ത്, മുഹമ്മദ് അലി, രണ്‍വീര്‍ സിംഗ്, നാനി തുടങ്ങിയ താരങ്ങളുടെ ചിത്രമാണ് വസീം ജാഫര്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ചില ബുദ്ധിശാലികള്‍ ജാഫറിന്റെ ട്വീറ്റ് ഡീകോഡ് ചെയ്‌തെടുക്കുന്നുണ്ട്. അത് പ്രകാരം ജാഫറിന്റെ പ്ലെയിംഗ് ഇലവന്‍ ഇങ്ങനെയാണ്- രോഹിത്, രാഹുല്‍, പുജാര, വിരാട്, രഹാനെ, പന്ത്, ജഡേജ, അശ്വിന്‍, ഷമി, ഇശാന്ത്, ബുംറ.

Story first published: Monday, August 2, 2021, 21:13 [IST]
Other articles published on Aug 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X