വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ദുരന്തമാകുന്ന രഹാനെയും പുജാരയും, എവിടെയാണ് പിഴക്കുന്നത്? ലക്ഷ്മണ്‍ വിലയിരുത്തുന്നു

ലോര്‍ഡ്‌സ്: ഇന്ത്യയുടെ ടെസ്റ്റ് ടീം സമീപകാലത്തെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏത് പിച്ചിലും വിജയം സ്വന്തമാക്കാന്‍ കെല്‍പ്പുള്ള നിരയായി വിരാട് കോലിയും സംഘവും മാറിക്കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും എത്തിയിരുന്നു. നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇന്ത്യ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ENG vs IND-Cheteshwar Pujara & Ajinkya Rahane Repeating The Same Mistake, Says VVS Laxman

ഇനിയും രഹാനെ വേണോ? വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും? മൂന്ന് താരങ്ങള്‍ ഇതാഇനിയും രഹാനെ വേണോ? വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും? മൂന്ന് താരങ്ങള്‍ ഇതാ

1

എന്നാല്‍ അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര എന്നിവര്‍ ഇന്ത്യക്ക് ബാധ്യതയായി മാറിക്കഴിഞ്ഞു. സമീപകാലത്തൊന്നും അവര്‍ക്ക് തിളങ്ങാനായിട്ടില്ല. 27,49,15,5,1 എന്നിങ്ങനെയാണ് അവസാന അഞ്ച് ഇന്നിങ്‌സിലെ രഹാനെയുടെ സ്‌കോര്‍. ചേതേശ്വര്‍ പുജാരയുടെ അവസാന അഞ്ച് ഇന്നിങ്‌സിലെ സ്‌കോര്‍ 8,15,4,12,9 എന്നിങ്ങനെയാണ്. പഴയ മികവിലേക്കെത്താന്‍ ഇരുവര്‍ക്കും സാധിക്കുന്നില്ല. ഇപ്പോഴിതാ ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ ബാറ്റിങ് വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

Also Read: ശാസ്ത്രി പോയാല്‍ പകരമാര്? ദ്രാവിഡ് ഉറപ്പിക്കുമോ?- സാധ്യത അഞ്ചു പേര്‍ക്ക്

2

'പുറത്ത് നടക്കുന്ന വിമര്‍ശനങ്ങള്‍ രഹാനെയുടെയും പുജാരയുടെയും തലയില്‍ കടന്ന് കൂടിയിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു. സീനിയര്‍ താരങ്ങള്‍ക്ക് സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിവുണ്ടെന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. എന്നാല്‍ എന്റെ അനുഭവത്തില്‍ സീനിയര്‍ താരങ്ങള്‍ക്കാണ് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവുക. ഓരോ മോശം പ്രകടനവും ഈ സമ്മര്‍ദ്ദം ഉയര്‍ത്തും.

Also Read: INDvENG: സിറാജ് ഹീറോടാ... അടുത്തടുത്ത ബോളില്‍ രണ്ട് വിക്കറ്റ്! ഇംഗ്ലണ്ട് സ്തബ്ധരായി

3

നോട്ടിങ്ഹാമില്‍ നോക്കുക രഹാനെ റണ്ണൗട്ടാവുകയായിരുന്നു. അതിന് തൊട്ടുമുമ്പ് ഒരു റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടതാണ്. ലോര്‍ഡ്‌സിലേത് നോക്കുക. മോശം ഫുട്‌വര്‍ക്കായിരുന്നു അത്. വലിയ ആത്മവിശ്വാസം ഇല്ലാതിരിക്കുന്ന സമയങ്ങളില്‍ ഇത്തരം ഷോട്ടുകള്‍ക്ക് ശ്രമിക്കരുത്. രഹാനെയുടെ കാര്യത്തില്‍ അതാണ് സംഭവിക്കുന്നത്. രഹാനെയും പുജാരയും ഒരേ തെറ്റാണ് ആവര്‍ത്തിക്കുന്നത്.കഴിഞ്ഞ ആറ് ഏഴ് മാസങ്ങളായി അവര്‍ക്ക് ഈ പിഴവിലൂടെത്തന്നെയാണ് വിക്കറ്റ് നഷ്ടമാവുന്നത്'-ലക്ഷ്മണ്‍ പറഞ്ഞു.

Also Read: INDvENG: 31ാമതും ഫൈവ്സ്റ്റാര്‍! അശ്വിനെ കടത്തിവെട്ടി ആന്‍ഡേഴ്‌സന്‍- ലോര്‍ഡ്‌സിലെ ഹീറോ

4

രോഹിത് ശര്‍മയും കെ എല്‍ രാഹുലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കുമ്പോള്‍ പിന്നാലെ എത്തുന്ന ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ എന്നിവര്‍ ചെറിയ ഇടവേളയില്‍ മടങ്ങുന്നു. മധ്യനിരയില്‍ റിഷഭ് പന്തും രവീന്ദ്ര ജഡേജയും നടത്തുന്ന പ്രകടനത്തിന്റെ കരുത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടുന്നു. ഇതാണ് സമീപകാലത്തായി ഇന്ത്യന്‍ ടീമിന്റെ അവസ്ഥ. ഈ മൂന്ന് പേരും ഫോമിലേക്ക് തിരിച്ചെത്താത്തത് ഇന്ത്യക്ക് വലിയ തലവേദനയാണ് ഉയര്‍ത്തുന്നത്.

Also Read: INDvENG: നൈറ്റ് വാച്ച്മാന്റെ റോള്‍ ഭംഗിയാക്കി! കൂടുതല്‍ പ്രതീക്ഷിക്കരുത്- രഹാനെയ്ക്കു ട്രോള്‍

5

Also Read: എക്കാലത്തെയും മികച്ച ഏകദിന 11 തിരഞ്ഞെടുത്ത് ഷോണ്‍ ടെയ്റ്റ്; നാല് ഇന്ത്യക്കാര്‍, രോഹിത്തിന് ഇടമില്ല

രഹാനെയുടെ ശരീര ഭാഷയിലെ പ്രശ്‌നങ്ങളും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. ആദ്യ ടെസ്റ്റുകളിലൊന്നും തിളങ്ങാന്‍ കഴിയാതെ നാലാമത്തെയോ അഞ്ചാമത്തെയോ ടെസ്റ്റില്‍ കളിക്കേണ്ടി വരുമ്പോഴുള്ള ശരീര ഭാഷയാണ് ആദ്യ മത്സരത്തില്‍ത്തന്നെ രഹാനെ കാഴ്ചവെച്ചത്. അവനെപ്പോലൊരു പരിചയസമ്പന്നനും പ്രതിഭാശാലിയുമായ താരത്തില്‍ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത്. 2014ല്‍ ലോര്‍ഡ്‌സില്‍ രഹാനെ സെഞ്ച്വറി നേടിയിട്ടുണ്ട്. അവസാന ഓസീസ് പര്യടനത്തില്‍ മെല്‍ബണില്‍ അദ്ദേഹം സെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്കയും തിളങ്ങി. എന്നാല്‍ ചില സമയങ്ങളില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്നില്ല'-ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, August 14, 2021, 10:53 [IST]
Other articles published on Aug 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X