വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'പരിചയസമ്പത്തിന്റെ കുറവുണ്ട്, രോഹിതിന് മികവ് തെളിയിക്കാനുള്ള അവസരം'- ലക്ഷ്മണ്‍

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് രണ്ടാം ദിവസത്തിലേക്ക് കടക്കവെ എല്ലാ കണ്ണുകളും രോഹിത് ശര്‍മയിലേക്കാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 183 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സെന്ന നിലയിലാണ്. ഒമ്പത് റണ്‍സുമായി രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണ് ക്രീസില്‍.

IND vs ENG: 'സഹായിക്കാന്‍ ആരുമുണ്ടായില്ല', 2014ലെ ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ച് വിരാട് കോലിIND vs ENG: 'സഹായിക്കാന്‍ ആരുമുണ്ടായില്ല', 2014ലെ ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ച് വിരാട് കോലി

1

ആദ്യ ദിനം ഇംഗ്ലണ്ട് ബാറ്റ് ചെയ്ത പിച്ചില്‍ ബാറ്റ് ചെയ്തതിനാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അല്‍പ്പം കൂടി എളുപ്പമായിരുന്നു. എന്നാല്‍ രണ്ടാം ദിവസം ന്യൂബോളില്‍ പിടിച്ചുനില്‍ക്കുകയെന്നത് പ്രയാസം തന്നെയാണ്. അതിനാല്‍ത്തന്നെ രോഹിതും രാഹുലും ചേര്‍ന്ന് നല്‍കുന്ന തുടക്കം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഒന്നാം ഇന്നിങ്‌സില്‍ 350 റണ്‍സെങ്കിലും നേടാനായാല്‍ മാത്രമെ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുള്ളു. കാരണം തട്ടകത്തില്‍ ശക്തമായി തിരിച്ചെത്താന്‍ ഇംഗ്ലണ്ടിന് മികവുണ്ട്. സീനിയര്‍ താരമായ രോഹിതില്‍ ഇന്ത്യ വളരെ പ്രതീക്ഷവെക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

Also Read: IND vs ENG: 'ഈ തകര്‍ച്ച ഹൃദയഭേദകം', ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് സ്‌ട്രോസ്

മനോഹരമായ പദ്ധതി അവനുണ്ട്

മനോഹരമായ പദ്ധതി അവനുണ്ട്

രോഹിത് ശര്‍മയുടെ ഗെയിം പ്ലാനാണ് ആദ്യ ദിനത്തില്‍ കണ്ടത്. പ്രത്യേകിച്ച് വിദേശ പിച്ചിലെ സാഹചര്യത്തില്‍. വെള്ളബോള്‍ ക്രിക്കറ്റിലെ അത്ര പരിചയസമ്പത്ത് ടെസ്റ്റില്‍ രോഹിതിന് ലഭിക്കുന്നില്ല. അവന്റേതായ സമയം എടുത്ത് നല്ല പന്തുകളെ ബഹുമാനിച്ചുമാണ് കളിക്കുന്നത്. ഷോര്‍ട്ട് ബോളുകളില്‍ ബാക് ഫൂട്ട് പഞ്ചും കട്ട് ഷോട്ടുമാണ് രോഹിത് പ്രയോഗിക്കുന്നത്. സ്റ്റംപിലേക്കെത്തുന്ന പന്തുകളെ മിഡ്ഓണ്‍ ലക്ഷ്യമാക്കി സ്റ്റംപും പാഡും മറച്ച് സ്‌ട്രൈയ്റ്റ് ബാറ്റുവെച്ചാണ് അവന്‍ കളിച്ചത്. ഇതില്‍ നിന്നെല്ലാം അവന് കൃത്യമായ മത്സര പദ്ധതിയുണ്ടെന്നുറപ്പ്. കെ എല്‍ രാഹുല്‍ എങ്ങനെയാവും രണ്ടാം ദിനം കളിക്കുകയെന്നത് നിര്‍ണ്ണായകമാണ്‌ലക്ഷ്മണ്‍ പറഞ്ഞു.

Also Read: IPL: ഇവരെ എന്തിനു നിലനിര്‍ത്തി? ദുരന്തമായി മാറിയ ഫ്രാഞ്ചൈസി തീരുമാനങ്ങള്‍

രണ്ട് ഓപ്പണര്‍മാര്‍ക്കും മികവ് കാട്ടാനുള്ള അവസരം

രണ്ട് ഓപ്പണര്‍മാര്‍ക്കും മികവ് കാട്ടാനുള്ള അവസരം

ഇംഗ്ലണ്ടില്‍ കളിക്കാന്‍ തങ്ങള്‍ക്ക് മികവുണ്ടെന്ന് രണ്ട് താരങ്ങള്‍ക്കും തെളിയിക്കേണ്ടതായുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഓപ്പണറായി രോഹിത് കളിക്കുന്ന രണ്ടാം മത്സരമാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അവന്‍ മോശമില്ലാതെ ബാറ്റ് ചെയ്‌തെന്നാണ് കരുതുന്നത്. എന്നാല്‍ ലഭിച്ച മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാനായില്ലെന്ന് മാത്രം. കെ എല്‍ രാഹുല്‍ മികച്ച സാങ്കേതികതയുള്ള താരമാണ്. നിരവധി ഷോട്ടുകള്‍ അവന്റെ കൈവശമുണ്ട്. എന്നാല്‍ ന്യൂബോളിലെ പുതിയൊരു ദിനത്തില്‍ എങ്ങനെ കളിക്കുമെന്നത് വെല്ലുവിളിയാണ്. പുതിയൊരു തുടക്കം പ്രതീക്ഷിച്ചാവും ഇംഗ്ലണ്ട് ഇറങ്ങുക-ലക്ഷ്മണ്‍ പറഞ്ഞു.

Also Read: IND vs ENG: ചരിത്ര നേട്ടവുമായി ഷമി, കൈയടി നേടി കറെന്‍, ആദ്യ ദിനത്തെ എല്ലാ റെക്കോഡുകളുമറിയാം

സീനിയര്‍ ബാറ്റിങ് നിര ഉയരണം

സീനിയര്‍ ബാറ്റിങ് നിര ഉയരണം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത് ബാറ്റ്‌സ്മാന്‍മാരാണ്. സമനിലയെങ്കിലും പിടിക്കാന്‍ ഇന്ത്യക്ക് മുന്നില്‍ അവസരമുണ്ടായിരുന്നെങ്കിലും ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനം ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടു. ഇതേ സാഹചര്യമാണ് ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ കളിക്കുന്നത്. രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,വിരാട് കോലി എന്നിവരുടെ പ്രകടനത്തെയും ആശ്രയിച്ചാവും ഇന്ത്യയുടെ വിധി തീരുമാനിക്കപ്പെടുക.

Also Read: IND vs ENG: 'മഞ്ഞക്കണ്ണടയില്‍' തിളങ്ങി റിഷഭ്, ഇത് സാം കറാന്റേതെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

സീനിയര്‍ ബാറ്റിങ് നിര ഉയരണം

Also Read: IND vs ENG: തട്ടകത്തില്‍ ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച, ഇന്ത്യക്കെതിരായ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ

രോഹിത് ശര്‍മ ആദ്യമായാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഓപ്പണറായി ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത്. അദ്ദേഹത്തിന് മികച്ച തുടക്കം നല്‍കാനായാല്‍ ഇന്ത്യക്കത് വലിയ ആശ്വാസമാവും. എന്നാല്‍ 2019 നവംബറിന് ശേഷം സെഞ്ച്വറി നേടാനാവാത്ത കോലിയുടെയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 28.3 ശരാശരിയില്‍ കളിച്ച പുജാരയുടെയും സ്ഥിരതകാട്ടാനാവാത്ത രഹാനെയുടെയുമെല്ലാം പ്രകടനം കണ്ടറിയണം. എട്ട് താരങ്ങള്‍ക്ക് ബാറ്റ് ചെയ്യാന്‍ മികവുണ്ടെന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നു.

Story first published: Thursday, August 5, 2021, 16:11 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X