IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ആര് നേടും? സ്വാനിന്റെ പ്രവചനം
ലണ്ടന്‍: ശ്രീലങ്കന്‍ പരമ്പരയും അവസാനിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ ഇനി ഇംഗ്ലണ്ട് പരമ്പരയിലേക്കാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ വേഗമൈതാനത്ത് ഓസ്‌ട്രേലിയയിലെ ചരിത്രം ആവര്‍ത്തിക്കാന്‍ കോലിക്കും സംഘത്തിനും സാധിക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
എന്നാല്‍ അത് അത്ര എളുപ്പമല്ല. ജോഫ്രാ ആര്‍ച്ചറെന്ന പേസറുടെ അഭാവം ആശ്വാസം നല്‍കുമെങ്കിലും ജെയിംസ് ആന്‍ഡേഴ്‌സന്‍,സ്റ്റുവര്‍ട്ട് ബ്രോഡ് തുടങ്ങിയ സീനിയര്‍ പേസര്‍മാരുടെ വെല്ലുവിളി മറികടക്കുക എളുപ്പമല്ല. ഇരുവരും 500ന് മുകളില്‍ ടെസ്റ്റ് വിക്കറ്റുള്ളവരാണ്. തട്ടകത്തില്‍ ഇവരുടെ ബൗളിങ്ങിന് മൂര്‍ച്ചകൂടും. വിരാട് കോലിയുടെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുമ്പോള്‍ ഇംഗ്ലണ്ട് കോലിക്കായി കാത്തുവെച്ചിരിക്കുന്ന ആയുധം ആന്‍ഡേഴ്‌സനാണ്. ഇരുവരുടെയും നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ആര് നേടും?ഗ്വെയിം സ്വാനിന്റെ പ്രവചനം ഇതാ.

ഏത് പിച്ചിലും സ്‌കോര്‍ നേടാന്‍ കോലിക്ക് സാധിക്കും
അവസാനമായി കോലി ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോള്‍ പൂര്‍ണ്ണ ആധിപത്യമാണ് നേടിയത്. ആദ്യ പരമ്പരയില്‍ പിഴച്ചെങ്കിലും തന്റെ പിഴവുകള്‍ മനസിലാക്കി തെറ്റുകള്‍ തിരുത്തിയാണ് കോലി രണ്ടാം പര്യടനത്തിലിറങ്ങിയത്. വീഡിയോ കണ്ട് പിഴവുകള്‍ മനസിലാക്കി സാങ്കേതികമായി ഉയര്‍ന്നു. ലോകത്തിലെ ഏത് പിച്ചിലും ഏത് സാഹചര്യത്തിലും കോലിക്ക് റണ്‍സ് നേടാനാവുമെന്നാണ് വിശ്വസിക്കുന്നത്'-സ്വാന്‍ പറഞ്ഞു.

2018ല്‍ വിമര്‍ശകരുടെ വായടപ്പിച്ച് കോലി
2018ല്‍ വിമര്‍ശിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കോലി കാഴ്ചവെച്ചത്. 2014ലെ പരമ്പരയില്‍ വലിയ പ്രതീക്ഷയോടെ ഇംഗ്ലണ്ടിലെത്തിയ കോലിയുടെ സ്‌കോര്‍ 1,8,25,0,39,28,0,7,6,20 എന്നിങ്ങനെയായിരുന്നു. 10 ഇന്നിങ്‌സിലെ ശരാശരി വെറും 13.50 ആണ്. വലിയ വിമര്‍ശനം നേരിട്ടെങ്കിലും കോലി 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇതിനെല്ലാം കണക്കുതീര്‍ത്തു. അഞ്ച് ടെസ്റ്റില്‍ നിന്ന് 59.30 ശരാശരിയില്‍ 593 റണ്‍സാണ് കോലി നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇംഗ്ലണ്ടില്‍ 10 ടെസ്റ്റില്‍ നിന്ന് 36.35 ശരാശരിയില്‍ 727 റണ്‍സാണ് കോലിയുടെ സമ്പാദ്യം.

ആന്‍ഡേഴ്‌സന്‍ വെല്ലുവിളി തന്നെ
ഡ്യൂക്‌സ് ബോളില്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ബൗളിങ് ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാവും. 2018ല്‍ അഞ്ച് മത്സരത്തില്‍ നിന്ന് 24 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്‍ ഇന്ത്യക്കെതിരേ നേടിയത്. 2014ലെ പരമ്പരയില്‍ നാല് തവണയാണ് കോലിയെ ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്. 2018ല്‍ ആന്‍ഡേഴ്‌സണെതിരേ കോലി ആധിപത്യം കാട്ടി. എന്നാല്‍ സമീപകാലത്തെ കോലിയുടെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. 2019 സെപ്തംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications