For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും കസറി കോലി, നെറ്റ്‌സില്‍ പരിശീലനം ഉഷാര്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അഞ്ചാം തീയ്യതി ആരംഭിക്കാനിരിക്കെ ഇരു ടീമും അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ഇന്നലെയാണ് ടീമുകള്‍ നെറ്റ്‌സ് പരിശീലനം ആരംഭിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ വിരാട് കോലി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ചെന്നൈയില്‍ നെറ്റ്‌സ് പരിശീലനത്തില്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കോലി കാഴ്ചവെച്ചത്. ഫ്രണ്ട് ഫൂട്ടിലും ബാക്ക്ഫൂട്ടിലും ഒരുപോലെ മികവ് കാട്ടാന്‍ കോലിക്ക് സാധിച്ചു.

കോലി നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിന്റെ ചിത്രം താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. 'തലകുനിച്ച് പ്രവര്‍ത്തി ചെയ്യുന്നത് തുടരൂ' എന്ന ക്യാപ്ഷനോടെയാണ് കോലി ചിത്രം പങ്കുവെച്ചത്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. അതിനാല്‍ത്തന്നെ ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടം കൂടിയാണിത്. കൂടാതെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സീറ്റുറപ്പിക്കാന്‍ ഇംഗ്ലണ്ടിനെതിരേ വമ്പന്‍ ജയം തന്നെ ഇന്ത്യക്ക് വേണം.

വിരാട് കോലി-അനുഷ്‌ക ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് പിറന്ന ശേഷമുള്ള കോലിയുടെ ആദ്യ മത്സരം കൂടിയാണിത്. മകള്‍ക്കുവേണ്ടി അവിസ്മരണീയ പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് സാധിക്കുമോയെന്ന് കണ്ടറിയണം. നിരവധി റെക്കോഡുകളും ഇംഗ്ലണ്ട് പരമ്പരയില്‍ കോലിയെ കാത്തിരിപ്പുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍, ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ കൂടുതല്‍ ജയം നേടുന്ന നായകന്‍,ഇന്ത്യയില്‍ കൂടുതല്‍ ജയമുള്ള നായകന്‍ എന്നീ റെക്കോഡെല്ലാം സ്വന്തം പേരിലാക്കാന്‍ കോലിക്ക് അവസരമുണ്ട്.

viratkohli

ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള ഇന്ത്യക്ക് തന്നെയാണ് പരമ്പരയില്‍ മുന്‍തൂക്കം. താരങ്ങളെല്ലാം പരിശീലനത്തില്‍ വളരെ ഉന്മേഷവാന്മായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ യുവതാരങ്ങളെല്ലാം തിളങ്ങിയ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ പ്ലേയിങ് ഇലവനെ കണ്ടെത്തുക വളരെ പ്രയാസമായിരിക്കും. രോഹിതിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്നതാണ് പ്രധാന സംശയം. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് ശരാശരിയുള്ള താരം മായങ്ക് അഗര്‍വാള്‍. എന്നാല്‍ ഓസ്‌ട്രേലിയയില്‍ തിളങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. അതിനാല്‍ മായങ്കിന് പകരം ശുബ്മാന്‍ ഗില്‍ രോഹിതിനൊപ്പം ഓപ്പണറായെത്തിയേക്കും.

സ്പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം ലഭിക്കുമോയെന്നതും കണ്ടറിയണം. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും ഇന്ത്യ പരീക്ഷിച്ചാല്‍ കുല്‍ദീപിന് പുറത്തിരിക്കേണ്ടി വരും. ഓസ്‌ട്രേലിയയിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ആര്‍ അശ്വിനൊപ്പം അക്‌സര്‍ പട്ടേല്‍/വാഷിങ്ടണ്‍ സുന്ദര്‍ ഇവരിലൊരാള്‍ക്കാവും അവസരം ലഭിക്കുക. ഇടം കൈയന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ അക്‌സര്‍ പട്ടേലിനാണ് മുന്‍തൂക്കം.

Story first published: Wednesday, February 3, 2021, 11:44 [IST]
Other articles published on Feb 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+