Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ആ റെക്കോഡ് മറികടക്കുക എന്നത് എനിക്ക് വലിയ കാര്യമല്ല'- വിരാട് കോലി

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ന് ഉച്ചക്ക് ആരംഭിക്കാനിരിക്കുകയാണ്. അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് മത്സരത്തിലും ഇരു ടീമും 1-1 എന്ന നിലയിലായതിനാല്‍ മൂന്നാം മത്സരത്തില്‍ ആവേശം ഇരട്ടിക്കും. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്ത് നിരവധി റെക്കോഡുകളാണ് മൊട്ടേറയില്‍ കാത്തിരിക്കുന്നത്. ഒരു ജയമകലെ ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് ജയിച്ച ഇന്ത്യന്‍ നായകനെന്ന റെക്കോഡില്‍ എം എസ് ധോണിയെ മറികടക്കാന്‍ കോലിക്കാവും.

കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡ് സ്വന്തമാക്കാനും കോലിക്ക് മുന്നില്‍ അവസരമുണ്ട്. ഇപ്പോഴിതാ ധോണിയെ മറികടക്കാനുള്ള സുവര്‍ണ്ണാവസരത്തെക്കുറിച്ച് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് വിരാട് കോലി. തന്നെ സംബന്ധിച്ച് ആ റെക്കോഡ് മറികടക്കുന്നത് വലിയ സംഭവമായി കാണുന്നില്ലെന്നാണ് കോലി പറഞ്ഞത്.

'ആ റെക്കോഡ് എന്നെ സംബന്ധിച്ച് ഒന്നുമല്ല.റെക്കോഡ് എന്നത് വ്യക്തിഗതമായ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണുന്നതാണ്. ബാറ്റ്‌സ്മാനെന്ന നിലയിലെ റെക്കോഡായും ക്യാപ്റ്റനെന്ന നിലയിലെ റെക്കോഡായാലും അങ്ങനെ തന്നെയാണ്. എനിക്ക് നല്‍കിയിരിക്കുന്ന ഉത്തരവാദിത്തം എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഞാന്‍ ചെയ്യുകയാണ്. ഞാന്‍ കളിക്കുന്ന അവസാന നിമിഷം വരെ അത് തുടരുകയും ചെയ്യും'-വിരാട് കോലി പറഞ്ഞു.

viratkohli

നിലവില്‍ 21 ജയങ്ങളുമായി കോലിയും ധോണിയും തുല്യത പങ്കിടുകയാണ്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ജയിച്ചാല്‍ 22 ജയങ്ങള്‍ കോലിയുടെ പേരിലാവും. ഇതോടെ ഈ റെക്കോഡില്‍ അദ്ദേഹം തലപ്പത്തെത്തുകയും ചെയ്യും. കണക്കുകള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ കോലിയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ആദ്യമായി ടെസ്റ്റ് പരമ്പര നേടിത്തന്നതും കോലിയാണ്.

'എന്റെ ഉത്തരവാദിത്തങ്ങള്‍ ഞാന്‍ നിറവേറ്റുകളാണ്. റെക്കോഡുകള്‍ എക്കാലത്തും നിലനില്‍ക്കുന്നതല്ല. പുറത്തുള്ള ആളുകളാണ് ഈ റെക്കോഡുകളെ വലിയ സംഭവമായി കാണുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ ഈ റെക്കോഡുകള്‍ ആരും വലിയ കാര്യമായി എടുക്കാറില്ല'- കോലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരാധകര്‍ ഈ റെക്കോഡുകളെയെല്ലാം വളരെ വലുതായിതന്നെയാണ് കാണുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ കോലിയുടെ മറ്റൊരു സെഞ്ച്വറി പ്രകടനം കാണാനുള്ള ആകാംക്ഷ നിരവധി ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.

2019ലെ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന് ശേഷം സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഇന്ന് നടക്കുന്ന മറ്റൊരു പിങ്ക് ബോള്‍ ടെസ്റ്റിലൂടെ കോലി സെഞ്ച്വറിയുടെ വഴിയേ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Wednesday, February 24, 2021, 10:44 [IST]
Other articles published on Feb 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+