വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വിരാട് കോലി പൂജ്യത്തിന് പുറത്ത്, ഇനി നാണംകെട്ട റെക്കോഡിന്റെ തലപ്പത്ത്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ സെഞ്ച്വറി കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. എട്ട് പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെയാണ് കോലി പുറത്തായത്. ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫോക്‌സിന്റെ ക്യാച്ചിലാണ് കോലിയുടെ മടക്കം. പ്രതീക്ഷക്കൊത്ത് ഉയരാതെ ഒരിക്കല്‍ക്കൂടി കോലി നിരാശപ്പെടുത്തിയതോടെ വലിയൊരു നാണംകെട്ട റെക്കോഡിന്റെ തലപ്പത്തെത്തിയിരിക്കുകയാണ്.

കോലിയുടെ സെഞ്ച്വറി കാത്തിരുന്നവർക്ക് നിരാശ | Oneindia Malayalam

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡില്‍ സൗരവ് ഗാംഗുലിക്കൊപ്പമെത്തിയിരിക്കുകയാണ് കോലി. ഇരുവരും 13 മത്സരങ്ങളിലാണ് ക്യാപ്റ്റനായിരിക്കെ പൂജ്യത്തിന് പുറത്തായത്. എംഎസ് ധോണി (11),കപില്‍ ദേവ് (10) എന്നിവരാണ് ഈ റെക്കോഡില്‍ കോലിക്ക് താഴെയുള്ള മറ്റ് നായകന്മാര്‍.

kohlitest

നിരവധി അഭിമാന റെക്കോഡുകള്‍ പ്രതീക്ഷിച്ചിരുന്ന കോലിക്ക് വലിയ നിരാശയോടെയാണ് മടങ്ങേണ്ടിവന്നത്. നാലാം ടെസ്റ്റില്‍ 17 റണ്‍സ് നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12000 റണ്‍സ് ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് പൂര്‍ത്തിയാക്കാമായിരുന്നു. ഇനി രണ്ടാം ഇന്നിങ്‌സിലൂടെ കോലി ഈ നേട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ് (15440) മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് എന്നിവരാണ് ഈ പട്ടികയില്‍ കോലിക്ക് മുന്നിലുള്ളത്.

ദീര്‍ഘനാളുകളായി സെഞ്ച്വറി നേടാന്‍ സാധിക്കാത്തതിന്റെ സമ്മര്‍ദ്ദവും കോലിയെ വേട്ടയാടുന്നുണ്ട്. 2019ലെ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന് ശേഷം സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഒരുകാലത്ത് തുടര്‍ച്ചയായി സെഞ്ച്വറിയടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്ന കോലി സമീപകാലത്തായി മൂന്നക്കം കാണാനായി കൊതിക്കുകയാണ്.

ഒരു സെഞ്ച്വറിയകലെ പോണ്ടിങ്ങിന്റെ ചരിത്ര റെക്കോഡ് തകര്‍ക്കാനുള്ള സുവര്‍ണ്ണാവസരവും കോലിക്ക് മുന്നിലുണ്ട്. നിലവില്‍ ക്യാപ്റ്റനെന്ന നിലയില്‍ 41 സെഞ്ച്വറിയാണ് കോലിയുടെ പേരിലുള്ളത്. ഒരു സെഞ്ച്വറി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള ക്യാപ്റ്റനെന്ന റെക്കോഡ് കോലിക്ക് സ്വന്തം പേരിനൊപ്പം ചേര്‍ക്കാനാവും.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് ജയമുള്ള നായകനെന്ന റെക്കോഡ് സ്വന്തമാക്കാനും ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ നയിച്ച നായകനെന്ന റെക്കോഡ് സ്വന്തമാക്കാനും കോലിക്കായിരുന്നു. എന്നാല്‍ എല്ലാവരും കാത്തിരിക്കുന്നത് കോലിയുടെ മികച്ചൊരും ബാറ്റിങ് പ്രകടനം കാണാനാണ്. എന്നാല്‍ അത്തരമൊരു ബാറ്റിങ് വിരുന്നൊരുക്കാന്‍ കോലിക്ക് സാധിക്കുന്നുമില്ല.

Story first published: Friday, March 5, 2021, 11:24 [IST]
Other articles published on Mar 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X