For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വിമര്‍ശകര്‍ക്ക് വായടക്കാം, തകര്‍പ്പന്‍ ക്യാപ്റ്റന്‍സി റെക്കോഡുമായി കോലി, കണക്കുകളിതാ

പൂനെ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ടി20 പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഏകദിന പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യയുടെ ജയം. അവസാന പന്തുവരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ ജയം. ഡെത്ത് ഓവറുകളിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തോടൊപ്പം വിരാട് കോലിയെന്ന ക്യാപ്റ്റന്റെ മികവ് കൂടി ചേര്‍ന്നപ്പോള്‍ ഒറ്റക്ക് പൊരുതിനിന്ന സാം കറാന് തോല്‍വി സമ്മതിക്കേണ്ടി വന്നു. ഇതോടെ ഇംഗ്ലണ്ടിന് പരമ്പരയും നഷ്ടമായി.

ഇന്ത്യയുടെ നായകനെന്ന നിലയില്‍ 200ാം മത്സരം കളിച്ച കോലി വിജയത്തോടെ 200ാം മത്സരം അവിസ്മരണീയമാക്കി. നാട്ടില്‍ കോലിയുടെ ക്യാപ്റ്റന്‍സി റെക്കോഡുകള്‍ ആരെയും മോഹിപ്പിക്കുന്നതാണ്. മൂന്ന് ഫോര്‍മാറ്റിലുമായി നാട്ടില്‍ 88 മത്സരങ്ങളിലാണ് കോലി ഇന്ത്യയെ നയിച്ചത്. ഇതില്‍ 60 മത്സരത്തിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കോലിക്കായി. 21 മത്സരങ്ങള്‍ തോറ്റപ്പോള്‍ ഒരു മത്സരം ടൈയായപ്പോള്‍ അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

viratkohli

ഇംഗ്ലണ്ടിനെതിരേ മൂന്ന് ഫോര്‍മാറ്റിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചുവെന്നത് നായകനെന്ന നിലയില്‍ കോലിയുടെ മികവ് തന്നെയാണ്. കോലി നായകനാവുന്ന 95ാമത്തെ ഏകദിന മത്സരമായിരുന്നു ഇത്. ഇതില്‍ 65 മത്സരത്തിലും ടീമിനെ ജയിപ്പിക്കാന്‍ കോലിക്കായപ്പോള്‍ 27 മത്സരത്തില്‍ തോറ്റു. 1 ടൈയും 2 സമനിലയും അദ്ദേഹം നേരിട്ടു. 200 മത്സരത്തില്‍ നിന്ന് 110 ജയം നേടിയ ധോണിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 174 മത്സരത്തില്‍ നിന്ന് 90 ജയം നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ രണ്ടാം സ്ഥാനത്തും 146 മത്സരത്തില്‍ നിന്ന് 76 ജയം നേടിയ സൗരവ് ഗാംഗുലി മൂന്നാം സ്ഥാനത്തുമുണ്ട്.

വിദേശത്ത് ഇന്ത്യക്ക് ഇത്രയധികം വിജയം നേടിത്തന്ന മറ്റൊരു ക്യാപ്റ്റനില്ലെന്ന് പറയാം. പ്രത്യേകിച്ച് ടെസ്റ്റില്‍. ചരിത്രത്തിലാദ്യമായി ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത് 2019ല്‍ കോലിയുടെ ക്യാപ്റ്റന്‍സിയിലാണ്. ഇത്തവണ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയും ചെയ്തു. ന്യൂസീലന്‍ഡില്‍ ടി20 പരമ്പര 5-0ന് നേടിയെടുക്കാന്‍ കോലിക്ക് സാധിച്ചിരുന്നു. ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും നായകനെന്ന നിലയില്‍ കോലിക്ക് മികച്ച റെക്കോഡാണുള്ളത്.

ഇതുവരെ ഐസിസി കിരീടം നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഇത്തവണ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പും നടക്കാനുള്ളതിനാല്‍ ഐസിസി കിരീട ക്ഷാമം കോലി മറികടക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, March 29, 2021, 12:57 [IST]
Other articles published on Mar 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+