വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡ് കോലി മറികടക്കുമോ? കണക്കുകള്‍ നിരത്തി സാധ്യത പരിശോധിക്കാം

മുംബൈ: ലോക ക്രിക്കറ്റിലെത്തന്നെ രണ്ട് ബാറ്റിങ് വിസ്മയങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും. സച്ചിന്‍ ലോക ക്രിക്കറ്റിലെ രാജാവായി മാറുമ്പോള്‍ യുവരാജാവ് സിംഹാസനത്തില്‍ വിരാട് കോലിയാണ്. സച്ചിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡ്. ഇതിനെ മറികടക്കാന്‍ കെല്‍പ്പുള്ള നിലവിലെ ഏക താരമായി വിശേഷിപ്പിക്കുന്നത് വിരാട് കോലിയെയാണ്. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളുമായി ഞെട്ടിച്ചിരുന്ന കോലി സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡ് മറികടക്കുമോ? സാധ്യതകള്‍ കണക്കുകള്‍ നിരത്തി പരിശോധിക്കാം.

സച്ചിന്‍, കോലി ഇതുവരെയുള്ള പ്രകടനം

സച്ചിന്‍, കോലി ഇതുവരെയുള്ള പ്രകടനം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 329 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 53.78 ശരാശരിയില്‍ 15921 റണ്‍സും 452 ഏകദിന ഇന്നിങ്‌സില്‍നിന്ന് 44.83 ശരാശരിയില്‍ 18426 റണ്‍സുമാണ് നേടിയത്. ഒരു ടി20യില്‍ നിന്ന് 10 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 51 സെഞ്ച്വറിയും ഏകദിനത്തില്‍ 49 സെഞ്ച്വറിയും സച്ചിന്റെ പേരിലുണ്ട്. ആകെ 782 ഇന്നിങ്‌സില്‍ നിന്ന് 34357 റണ്‍സാണ് സച്ചിന്‍ കരിയറില്‍ നേടിയത്.

വിരാട് 155 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 52.04 ശരാശരിയില്‍ 7547 റണ്‍സും 245 ഏകദിന ഇന്നിങ്‌സില്‍ നിന്ന് 59.07 ശരാശരിയില്‍ 12169 റണ്‍സും 84 ടി20യില്‍ നിന്ന് 52.65 ശരാശരിയില്‍ 3159 റണ്‍സുമാണ് നേടിയത്. ടെസ്റ്റില്‍ 27,ഏകദിനത്തില്‍ 43 സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ആകെ 484 ഇന്നിങ്‌സില്‍ നിന്ന് 55.65 ശരാശരിയില്‍ 22875 റണ്‍സ്. 70 സെഞ്ച്വറികള്‍ നിലവില്‍ കോലിയുടെ പേരിലുണ്ട്.

484 ഇന്നിങ്‌സിലെ സച്ചിന്റെ പ്രകടനം

484 ഇന്നിങ്‌സിലെ സച്ചിന്റെ പ്രകടനം

കോലി നിലവില്‍ 484 ഇന്നിങ്‌സുകളാണ് കളിച്ചിട്ടുള്ളത്. സച്ചിന്‍ 484 ഇന്നിങ്‌സുകള്‍ കളിച്ചപ്പോഴുള്ള കണക്കുകള്‍ പരിശോധിക്കാം. 173 ടെസ്റ്റ് ഇന്നിങ്‌സില്‍നിന്ന് 56.57 ശരാശരിയില്‍ 8882 റണ്‍സും 311 ഏകദിന ഇന്നിങ്‌സില്‍ നിന്ന് 45.14 ശരാശരിയില്‍ 12640 റണ്‍സാണ് സച്ചിന്‍ നേടിയത്. ടെസ്റ്റില്‍ 31 സെഞ്ച്വറിയും ഏകദിനത്തില്‍ 36 സെഞ്ച്വറിയും നേടി. 484 ഇന്നിങ്‌സ് പൂര്‍ത്തിയായപ്പോള്‍ 21522 റണ്‍സാണ് അദ്ദേഹം നേടിയത്. 67 സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും.

32 വയസിനുള്ളിലെ സച്ചിന്റെ പ്രകടനം

32 വയസിനുള്ളിലെ സച്ചിന്റെ പ്രകടനം

കോലിയുടെ നിലവിലെ പ്രായമായ 32ാം വയസില്‍ സച്ചിന്റെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് നോക്കാം. 184 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 57.39 ശരാശരിയില്‍ 9470 റണ്‍സ്. ഇതില്‍ 33 സെഞ്ച്വറി. 324 ഏകദിന ഇന്നിങ്‌സില്‍ നിന്ന് 44.82 ശരാശരിയില്‍ 37 സെഞ്ച്വറി ഉള്‍പ്പെടെ 13134 റണ്‍സ്. ആകെ 508 ഇന്നിങ്‌സില്‍ നിന്ന് 22604 റണ്‍സ്. ആകെ 70 സെഞ്ച്വറി.

അരങ്ങേറ്റ വര്‍ഷം-വിരമിക്കല്‍ വര്‍ഷം

അരങ്ങേറ്റ വര്‍ഷം-വിരമിക്കല്‍ വര്‍ഷം

സച്ചിന്‍ 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.40 വയസും 206 ദിവസവും പ്രായം ഉള്ളപ്പോഴായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. വിരാട് കോലി 19 വയസും 287 ദിവസവും പ്രായം ഉള്ളപ്പോഴാണ് അരങ്ങേറ്റം നടത്തിയത്. നിലവില്‍ 32 വയസും 260 ദിവസവുമാണ് കോലിയുടെ പ്രായം. തുടക്കകാലത്തെ മികവ് കോലിക്ക് ഇന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലുമില്ലാത്ത കോലിക്ക് സച്ചിന്റെ റെക്കോഡ് മറികടക്കുക വെല്ലുവിളി തന്നെയാണ്.

Story first published: Wednesday, July 28, 2021, 16:26 [IST]
Other articles published on Jul 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X