
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (120,2011 ലോകകപ്പ്)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2011ലെ ഏകദിന ലോകകപ്പില്‍ നേടിയ 120 റണ്‍സ് ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ 115 പന്തിലാണ് സച്ചിന്‍ 120 റണ്‍സ് നേടിയത്. ആക്രമിച്ച് കളിച്ച സച്ചിന്‍ 10 ഫോറും അഞ്ച് സിക്‌സും പറത്തി. ഇന്ത്യ 338 എന്ന വമ്പന്‍ സ്‌കോര്‍ അടിച്ചെടുത്തെങ്കിലും മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ആന്‍ഡ്രൂ സ്‌ട്രോസ് സെഞ്ച്വറിയോടെ തിളങ്ങിയതോടെ മത്സരം സമനിലയായി.

വീരേന്ദര്‍ സെവാഗ് (126,2002 ചാമ്പ്യന്‍സ് ട്രോഫി)
2002ല്‍ ശ്രീലങ്കയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ വീരേന്ദര്‍ സെവാഗ് ഇംഗ്ലണ്ടിനെതിരേ നേടിയ 126 റണ്‍സ് ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 270 എന്ന മികച്ച സ്‌കോര്‍ നേടിയതിന് ശേഷമാണ് സെവാഗിലൂടെ ഇന്ത്യ തിരിച്ചടിച്ചത്. 104 പന്തില്‍ നിന്നാണ് സെവാഗിന്റെ വെടിക്കെട്ട് പ്രകടനം. ഗാംഗുലി ഇതേ മത്സരത്തില്‍ 109 പന്തില്‍ 117 റണ്‍സും നേടിയതോടെ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.

നവജ്യോത് സിദ്ദു (134*,1993)
1993ലെ ഇംഗ്ലണ്ട് പരമ്പരയിലെ ആറാം മത്സരത്തിലാണ് സിദ്ദുവിന്റെ തകര്‍പ്പന്‍ പ്രകടനം. 257 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി സിദ്ദു പുറത്താവാതെ 134 റണ്‍സ് നേടി ടീമിനെ വിജയ തീരത്തെത്തിച്ചു. ഓപ്പണറായിറങ്ങിയാണ് സദ്ദുവിന്റെ നേട്ടം. 160 പന്തുകള്‍ നേരിട്ട് 15 ഫോറുകള്‍ ഉള്‍പ്പെടെയാണ് സദ്ദുവിന്റെ നേട്ടം.

യുവരാജ് സിങ് (150*,2017 ജനുവരി)
2017 ജനുവരിയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായി പരമ്പരയില്‍ 127 പന്തില്‍ 150 റണ്‍സാണ് യുവരാജ് നേടിയത്. 35ന് മൂന്ന് എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ യുവരാജും ധോണിയും ചേര്‍ന്നാണ് മികച്ച സ്‌കോറിലേക്കെത്തിച്ചത്. യുവരാജിന്റെ കരിയറിലെ ഉയര്‍ന്ന ഏകദിന സ്‌കോറാണിത്. 21 ഫോറും മൂന്ന് സിക്‌സുമാണ് അദ്ദേഹം പറത്തിയത്. ധോണിയോടൊപ്പം (134) 254 റണ്‍സാണ് യുവരാജ് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 381 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യ 15 റണ്‍സിനാണ് വിജയിച്ചത്.

രോഹിത് ശര്‍മ (137*,2018 നോട്ടിങ്ഹാം)
ഇന്ത്യയുടെ ഹിറ്റ്മാന്‍ 2018ല്‍ നോട്ടിങ്ഹാമില്‍ പുറത്താവാതെ നേടിയ 137 റണ്‍സ് ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. 114 പന്തുകളില്‍ നിന്നാണ് രോഹിത് 137 റണ്‍സ് നേടിയത്. 15 ഫോറും നാല് സിക്‌സും ഇതില്‍ ഉള്‍പ്പെടും. 269 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയപ്പോഴാണ് രോഹിത് ശര്‍മയുടെ നേട്ടം. കുല്‍ദീപ് യാദവ് ആറ് വിക്കറ്റുമായി മത്സരത്തില്‍ തിളങ്ങിയിരുന്നു.


Click it and Unblock the Notifications