For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇംഗ്ലണ്ട് താരങ്ങള്‍ക്ക് സ്പിന്‍ ദൗര്‍ബല്യം, വെറുതെ സ്വീപ് ഷോട്ട് കളിക്കും'- അക്ഷര്‍ പട്ടേല്‍

മുംബൈ: ഇംഗ്ലണ്ട് ടീമിന്റെ അവസാന ഇന്ത്യന്‍ പര്യടനത്തില്‍ ടീം വലിയ തോല്‍വി ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് ഇംഗ്ലണ്ട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞത്. രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി ടീമിലെത്തിയ അക്ഷര്‍ പട്ടേല്‍ 27 വിക്കറ്റാണ് പരമ്പരയില്‍ നേടിയത്. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. അക്ഷറിന്റെ ഇടം കൈ സ്പിന്‍ ബൗളിങ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ശരിക്കും വട്ടം കറക്കി.

ഇപ്പോഴിതാ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് സ്പിന്‍ നേരിടുന്നതില്‍ പ്രയാസമാണെന്നും പന്തിന്റെ ടേണ്‍ പോലും നോക്കാതെ വെറുതെ സ്വീപ് ഷോട്ട് കളിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് അക്ഷര്‍ പട്ടേല്‍. 'പിച്ച് സ്പിന്നാണോ അല്ലെയോ എന്ന് സംശയം തോന്നിയാല്‍ അവര്‍ സ്വീപ് ഷോട്ടും റിവേഴ്‌സ് സ്വീപും കളിക്കാന്‍ തുടങ്ങും. സ്റ്റംപിന് നേര്‍ക്കുനേര്‍ പന്തെറിഞ്ഞാല്‍ അവര്‍ നന്നായി പ്രയാസപ്പെടുന്നു. എന്നാല്‍ പന്ത് സ്റ്റംപിന് പുറത്തായാല്‍ അവര്‍ അപ്പോള്‍ സ്വീപ് ചെയ്യും.എന്റെ അഭിപ്രായത്തില്‍ പന്തിനെ ശ്രദ്ധിക്കാതെയാണ് അവര്‍ സ്വീപ് ഷോട്ട് കളിക്കുന്നത്'-അക്ഷര്‍ പറഞ്ഞു.

axarpateltest

ഇന്ത്യക്കായി നേരത്തെ തന്നെ പരിമിത ഓവറില്‍ അരങ്ങേറ്റം നടത്തിയെങ്കിലും ടെസ്റ്റില്‍ കഴിഞ്ഞിടെയാണ് അക്ഷറിന് അവസരം ലഭിച്ചത്. ആദ്യ ടെസ്റ്റിന്റെ അനുഭവവും അക്ഷര്‍ തുറന്ന് പറഞ്ഞു. 'ആദ്യ ടെസ്റ്റിന്റെ തലേ ദിവസം എന്റെ കൈക്കുഴക്ക് വേദന അനുഭവപ്പെട്ടു. ലോക്ഡൗണിന്റെ ഇടവേളയില്‍ പന്തെറിയാന്‍ സാധിച്ചിരുന്നില്ല. ഈ ഇടവേളയെത്തുടര്‍ന്നാണ് ഇത്തരമൊരു വേദനയെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്‌കാനിങ്ങിന് വിധേയനാക്കാമെന്ന് പറഞ്ഞപ്പോള്‍ ആശങ്കപ്പെട്ടു. ടെസ്റ്റ് അരങ്ങേറ്റമാണ്. വീട്ടില്‍ അച്ഛനെയും അമ്മയേയും വിളിച്ച് ആശങ്ക പങ്കുവെച്ചു. ഇതിന് മുമ്പ് ചെന്നൈയില്‍ കളിക്കാനെത്തിയപ്പോഴും പരിക്കേറ്റിരുന്നു. ഇവിടെ ഫുട്‌ബോള്‍ കളിച്ചപ്പോഴും പരിക്കേറ്റിരുന്നു. ഞാന്‍ ഒരുപാട് ഭയന്നെങ്കിലും സ്‌കാനിങ്ങില്‍ പ്രശ്‌നമൊന്നും കണ്ടില്ല.അടുത്ത മത്സരത്തിനായി ഞാന്‍ ഫിറ്റായിരുന്നു'-അക്ഷര്‍ പറഞ്ഞു.

നിരവധി കാര്യങ്ങള്‍ എന്റെ മനസിലൂടെ കടന്ന് പോയി. എനിക്ക് ടെസ്റ്റ് തൊപ്പി നല്‍കുമ്പോള്‍ വിരാട്,രോഹിത്,രവിഭായി എന്നിവരെല്ലാം അവിടെയുണ്ട്.നിനക്കൊന്നും തെളിയിക്കാനില്ലെന്നും നേരത്തെ തന്നെ നീ തെളിയിച്ചതിനാലാണ് ഇന്ന് ഈ ടീമില്‍ കളിക്കുന്നതെന്നും കോലി പറഞ്ഞു. ഞാന്‍ ചിന്തിച്ചപ്പോള്‍ അത് സത്യമാണ്. എന്റെ ശൈലിയില്‍ സ്വാഭാവികമായി കളിക്കാനാണ് ശ്രമിച്ചത്. സമ്മര്‍ദ്ദമില്ലാതെയാണ് കളിച്ചത്'-അക്ഷര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 27, 2021, 16:07 [IST]
Other articles published on May 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+