
രാഹുല്‍ ദ്രാവിഡ്
മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് മൊട്ടേറയിലെ കേമന്‍. 1996-2010 കാലയളവില്‍ 7 മത്സരത്തില്‍ നിന്ന് 59.30 ശരാശരിയില്‍ അദ്ദേഹം നേടിയത് 771 റണ്‍സ്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 222 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ മൈതാനത്ത് അഞ്ച് മത്സരത്തിലധികം കളിച്ച താരങ്ങളില്‍ കൂടുതല്‍ ശരാശരിയും ദ്രാവിഡിന്റെ പേരിലാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 1994-2012 കാലയളവിലായി 9 മത്സരത്തില്‍ നിന്ന് 642 റണ്‍സാണ് സച്ചിന്‍ നേടിയത്. 42.80 ആണ് ഇവിടുത്തെ സച്ചിന്റെ ശരാശരി. മൂന്ന് സെഞ്ച്വറിയാണ് സച്ചിന്‍ ഇവിടെ നേടിയത്. 217 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സച്ചിനെ സംബന്ധിച്ച് മറ്റ് വേദികളേക്കാള്‍ പ്രയാസപ്പെടുത്തിയ പിച്ചായിരുന്നു മൊട്ടേറയിലേത്. 173 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

സൗരവ് ഗാംഗുലി
മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 1999-2008 കാലയളവിനുള്ളില്‍ 4 ടെസ്റ്റില്‍ നിന്ന് 411 റണ്‍സാണ് ഗാംഗുലി നേടിയത്. 68.50 ആണ് ഗാംഗുലിയുടെ ശരാശരി.രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയ ഗാംഗുലി ഒരു തവണ പൂജ്യത്തിനും പുറത്തായി.

വിവിഎസ് ലക്ഷ്മണ്‍
ഇന്ത്യയുടെ ടെസ്റ്റിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളായിരുന്ന വിവിഎസ് ലക്ഷമണിന്റെ പേരിലാണ് ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍. 1996-2010 കാലയളവില്‍ 7 മത്സരം കളിച്ച ലക്ഷ്മണ്‍ 47.83 ശരാശരിയില്‍ നേടിയത് 574 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയും നേടിയ ലക്ഷ്മണ്‍ ഒരു തവണ പൂജ്യത്തിനും പുറത്തായി. 104ലാണ് സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍.

വീരേന്ദര്‍ സെവാഗ്
മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഈ പട്ടികയിലെ നാലാമന്‍. 2001-2012 കാലയളവില്‍ 7 മത്സരത്തില്‍ നിന്ന് 492 റണ്‍സാണ് അദ്ദേഹം നേടിയത്. 37.84ആണ് സെവാഗിന്റെ ശരാശരി.രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും നേടിയ സെവാഗ് ഒരു തവണ പൂജ്യത്തിനും പുറത്തായിട്ടുണ്ട്. 125 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

നിലവിലെ താരങ്ങളില്‍ പുജാര മുന്നില്‍
നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ചേതേശ്വര്‍ പുജാരയ്ക്കാണ് മൊട്ടേറയില്‍ കൂടുതല്‍ റണ്‍സുള്ളത്. 2012ല്‍ 1 ടെസ്റ്റ് കളിച്ച അദ്ദേഹം 247 റണ്‍സാണ് നേടിയത്. 206 റണ്‍സാണ് പുജാരയുടെ ഉയര്‍ന്ന സ്‌കോര്‍. നിലവിലെ ഇംഗ്ലണ്ട് താരങ്ങളിലാരും ഈ മൈതാനത്ത് കളിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സന്ദര്‍ശകരായ ഇംഗ്ലണ്ടിന് മുന്നില്‍ വലിയ വെല്ലുവിളി തന്നെയാവും ഉണ്ടാവുക.


Click it and Unblock the Notifications