വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആവേശ ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം, സാധ്യതാ 11, സമയം, ചാനല്‍, പിച്ച്- എല്ലാം അറിയാം

നോട്ടിങ്ഹാം: ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ തുടക്കം. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ മത്സരത്തിന് നോട്ടിങ്ഹാമാണ് വേദി. ഇത്തവണ വലിയ താരനിരയുമായെത്തുന്ന ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെ ഇറങ്ങുമ്പോള്‍ ഇന്ത്യയില്‍വെച്ച് നാണംകെടുത്തിയതിന് ഇക്കുറി പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് ആരംഭിക്കുന്ന മത്സരം സോണി ചാനലുകളില്‍ തത്സമയം കാണാം.

Also Read: IND vs ENG: മായങ്ക് അഗര്‍വാളിനും പരിക്ക്, പകരക്കാരനാരാവും? സാധ്യത ഈ മൂന്ന് പേരില്‍ ഒരാള്‍ക്ക്

പരിക്കില്‍ വലഞ്ഞ് ഇന്ത്യ

പരിക്കില്‍ വലഞ്ഞ് ഇന്ത്യ

ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തുന്നത് പരിക്കാണ്. ഇതിനോടകം നാല് താരങ്ങള്‍ പരിക്കേറ്റ് പുറത്തായിക്കഴിഞ്ഞു. ശുഭ്മാന്‍ ഗില്‍,വാഷിങ്ടണ്‍ സുന്ദര്‍,ആവേഷ് ഖാന്‍ എന്നിവരെക്കൂടാതെ മായങ്ക് അഗര്‍വാളിനാണ് ഒടുവില്‍ പരിക്കേറ്റിരിക്കുന്നത്. മായങ്കിന് ആദ്യ മത്സരം മാത്രമാവും നഷ്ടമാവുകയെന്നത് ആശ്വാസമാണ്.

സീനിയര്‍ താരങ്ങളായ വിരാട് കോലി,രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരിലാവും ഇന്ത്യയുടെ പ്രതീക്ഷകള്‍. ഡ്യൂക്‌സ് ബോളിലെ അധിക സ്വിങ് ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിക്കുമെന്നുറപ്പ്. രോഹിത് ശര്‍മ നല്‍കുന്ന മികച്ച തുടക്കം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. മുഹമ്മദ് സിറാജടക്കം നാല് പേസര്‍മാരും ഒരു സ്പിന്നറുമായി ഇന്ത്യ ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്‌റ്റോക്‌സില്ലാതെ ഇംഗ്ലണ്ട്

സ്‌റ്റോക്‌സില്ലാതെ ഇംഗ്ലണ്ട്

ബെന്‍ സ്‌റ്റോക്‌സില്ലാതെ ടെസ്റ്റ് പരമ്പരക്കിറങ്ങുന്ന ഇംഗ്ലണ്ടിന് ആശങ്കകളേറെയാണ്. സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നീ പേസര്‍മാരിലാണ് ടീമിന്റെ എല്ലാ പ്രതീക്ഷകളും. ജോഫ്രാ ആര്‍ച്ചര്‍ ടീമിലില്ലാത്തതും ആതിഥേയരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്. ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നിവര്‍ മാത്രമാണ് പരിചയസമ്പന്നരായ ബാറ്റ്‌സ്മാന്‍. അതിനാല്‍ത്തന്നെ ഈ മൂന്ന് പേരിലാവും ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളും. ന്യൂസീലന്‍ഡിനോട് നാട്ടില്‍ പരമ്പര കൈവിട്ട ഇംഗ്ലണ്ടിന് ഇന്ത്യന്‍ പരമ്പര അഭിമാന പോരാട്ടമാണ്.

പിച്ചിന്റെ സ്വഭാവവും കാലാവസ്ഥയും

പിച്ചിന്റെ സ്വഭാവവും കാലാവസ്ഥയും

ചൂടാ കാലാവസ്ഥയും വരണ്ട പിച്ചുമാണെന്നാണ് റിപ്പോര്‍ട്ട്. പിച്ചില്‍ പുല്ലിന്റെ അംശം കൂടുതലുള്ളതായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇത് പ്രകാരം നോക്കിയാല്‍ പിച്ച് പേസിന് അനുകൂലമാവാനാണ് സാധ്യത. ഡ്യൂക്‌സ് ബോളില്‍ അധിക സ്വിങ് ലഭിക്കുന്നതോടൊപ്പം പിച്ചിന്റെ ആനുകൂല്യംകൂടി പേസര്‍മാര്‍ക്ക് ലഭിച്ചാല്‍ ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ക്കുമെന്നുറപ്പ്.

ഇന്ത്യയുടെ സാധ്യതാ 11

ഇന്ത്യയുടെ സാധ്യതാ 11

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ.

Story first published: Friday, August 27, 2021, 12:08 [IST]
Other articles published on Aug 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X