IND vs ENG: പൃഥ്വി ഷായെ ഇംഗ്ലണ്ട് പരമ്പരയിലേക്ക് ഇന്ത്യ തിരിച്ചുവിളിക്കേണ്ട, മൂന്ന് കാരണങ്ങളിതാ
സതാംപ്റ്റണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആഗസ്റ്റ് നാലിന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പരിക്ക് ഇന്ത്യയെ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ്. ഓപ്പണിങ്ങില്‍ അവസരം തേടി കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ടീമിലുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തിലുള്ള പൃഥ്വി ഷായെ ഇന്ത്യ തിരിച്ചുവിളിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനം നടത്തിയതോടെ ടെസ്റ്റ് ടീമിന് പുറത്തായ പൃഥ്വിയെ ഓപ്പണര്‍ സ്ഥാനത്തേക്ക് തിരിച്ചുവിളിക്കുന്നതിനോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. നിലവിലെ സാഹചര്യത്തില്‍ പൃഥ്വിയെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിക്കേണ്ട ആവിശ്യമുണ്ടോ? പൃഥ്വിയെ തിരിച്ചുവിളിക്കേണ്ട ആവിശ്യമില്ലെന്ന് പറയാനുള്ള മൂന്ന് കാരണങ്ങളിതാ.

ടെസ്റ്റിനായി തയ്യാറെടുത്തിട്ടില്ല
പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ടെസ്റ്റ്. അതിനാല്‍ത്തന്നെ കൃത്യമായ മുന്നൊരുക്കം നടത്തേണ്ടത് ആവിശ്യമാണ്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്പര കളിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിയുള്ളത്. സമീപകാലത്തായി കൂടുതല്‍ കളിച്ചത് ടി20യുമാണ്. ടെസ്റ്റിനായി മുന്നൊരുക്കം നടത്താന്‍ ഇനി പൃഥ്വിക്ക് മുന്നില്‍ സമയമില്ല. കൂടാതെ അമിത ആക്രമണോത്സുകതയുള്ള പൃഥ്വിക്ക് ഇംഗ്ലണ്ടിലെ സ്വിങ്ങും പേസും നേരിടുക പ്രയാസമാവും.

മായങ്കിനോടും രാഹുലിനോടുമുള്ള ക്രൂരത
ഓപ്പണര്‍മാരെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരങ്ങളാണ് മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും. യുവതാരം ശുഭ്മാന്‍ ഗില്ലിനെ വളര്‍ത്തിക്കൊണ്ട് വരുന്നതിന്റെ ഭാഗമായി നിലവില്‍ ഇരുവരും ടീമിന് പുറത്താണ്. ഗില്ലിന് പരിക്കേറ്റ സാഹചര്യത്തില്‍ ഇവരിലൊരാള്‍ക്കാണ് അവസരം ലഭിക്കേണ്ടത്. ഈ സമയത്ത് ഇവരെ മറികടന്ന് പൃഥ്വിയെ കളിപ്പിച്ചാല്‍ അത് തെറ്റായ സന്ദേശം നല്‍കും. ഇരുവരോടുമുള്ള ചതിയായി മാത്രമെ ഇത്തരമൊരു നടപടിയെ വിശേഷിപ്പിക്കാനാവു.

ക്വാറന്റെയ്‌ന്റെ സമ്മര്‍ദ്ദം ബുദ്ധിമുട്ടിക്കും
നിലവില്‍ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഭാഗമായി കൊളംബോയിലാണ് പൃഥ്വി ഷായുള്ളത്. ക്വാറന്റെയ്‌ന് ശേഷം ബയോബബിള്‍ സുരക്ഷയിലാണ് താരമുള്ളത്. ഇവിടെ നിന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്നതും വീണ്ടും ക്വാറന്റെയ്ന്‍ നോക്കുന്നതും പൃഥ്വിയെ സംബന്ധിച്ച് വളരെ പ്രയാസമാണ്. ഇത് താരത്തിന്റെ മാനസികാവസ്ഥയെ ബാധിക്കും. ഇത് പ്രകടനത്തെയും ബാധിച്ചേക്കും. അതിനാല്‍ത്തന്നെ ഇത്തരമൊരു സാഹസനീക്കം നടത്തേണ്ട ആവിശ്യം നിലവിലില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications