വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് കളിക്കാന്‍ സൂര്യയെക്കാള്‍ യോഗ്യന്‍ ദേവ്ദത്തോ? എന്തുകൊണ്ട് പരിഗണിച്ചില്ല, കാരണമിതാ

മുംബൈ: ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ പരിക്ക് വില്ലനായതോടെ മാറ്റങ്ങള്‍ വരുത്തിയുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ ശുഭ്മാന്‍ ഗില്‍,വാഷിങ്ടണ്‍ സുന്ദര്‍,ആവേഷ് ഖാന്‍ എന്നിവര്‍ക്ക് പകരക്കാരായി ശ്രീലങ്കന്‍ പര്യടനത്തിന്റെ ഭാഗമായിരുന്ന പൃഥ്വി ഷായേയും സൂര്യകുമാര്‍ യാദവിനെയുമാണ് ഇന്ത്യ പരിഗണിച്ചത്.

ഇതില്‍ പൃഥ്വിയെ പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ സൂചനയുണ്ടായിരുന്നെങ്കിലും ഐപിഎല്ലിലും പരിമിത ഓവറിലും തിളങ്ങുന്ന സൂര്യയെ ഇന്ത്യ പരിഗണിച്ചത് ശരിക്കും അത്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നു. ഈ തീരുമാനത്തിനെതിരേ പലതരത്തിലുള്ള പ്രതികരണങ്ങളും ഉയര്‍ന്നിരുന്നു. സൂര്യകുമാറിനെക്കാള്‍ കൂടുതല്‍ അവസരം അര്‍ഹിച്ചത് ദേവ്ദത്ത് പടിക്കലായിരുന്നുവെന്നാണ് ചിലര്‍ വാദിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് ദേവ്ദത്ത് പടിക്കലിന് അവസരം ലഭിക്കാതിരുന്നത്. മൂന്ന് കാരണങ്ങളിതാ.


ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടുന്ന താരം

ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടുന്ന താരം

ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ പരിഗണനയിലുള്ള താരമാണ് ദേവ്ദത്ത് പടിക്കല്‍. അതിനാല്‍ത്തന്നെ ശ്രീലങ്കന്‍ പരമ്പരയിലൂടെ ദേവ്ദത്തിന് അരങ്ങേറ്റത്തിന് അവസരം നല്‍കേണ്ടതായുണ്ട്. ഇംഗ്ലണ്ടിലേക്ക് ദേവ്ദത്തിനെ അയച്ചാല്‍ ശ്രീലങ്കയിലെ ടി20 പരമ്പര നഷ്ടമാവും. ഇത് താരത്തിന്റെ ടി20 ലോകകപ്പ് പ്രവേശനത്തെ ബാധിച്ചേക്കും. ഇംഗ്ലണ്ടിലേക്ക് അയച്ചാലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ടീമിനൊപ്പം ഒരു മാസത്തോളം കളിക്കാതിരുന്നാല്‍ യുവതാരത്തെ അത് പ്രതികൂലമായി ബാധിച്ചേക്കും.

പരിചയസമ്പത്ത് കുറവ്

പരിചയസമ്പത്ത് കുറവ്


ഇംഗ്ലണ്ടിലെ പ്രതികൂല സാഹചര്യത്തില്‍ കളിക്കാനുള്ള അനുഭവസമ്പത്ത് ദേവ്ദത്ത് പടിക്കലിനില്ല. 15 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 34.88 ആണ് ദേവ്ദത്തിന്റെ ശരാശരി. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇതുവരെ കളിക്കാത്ത ദേവ്ദത്തിനെ ഇംഗ്ലണ്ടിലേക്ക് അയച്ചാല്‍ ടീമിന് പ്രതീക്ഷിച്ച ഗുണം ചെയ്‌തേക്കില്ല. ഡ്യൂക്‌സ് ബോളില്‍ പന്ത് നന്നായി സ്വിങ് ചെയ്യിക്കുന്ന ബ്രോഡും ആന്‍ഡേഴ്‌സണെയുമെല്ലാം നേരിടാന്‍ കൂടുതല്‍ അനുഭവസമ്പത്ത് വേണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്.

ഓപ്പണര്‍ താരത്തെ വേണ്ട

ഓപ്പണര്‍ താരത്തെ വേണ്ട

മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍,അഭിമന്യും ഈശ്വരന്‍ തുടങ്ങിയവര്‍ ഓപ്പണറായി അവസരം തേടി ടീമിലുള്ളപ്പോള്‍ ഇനിയൊരു ഓപ്പണര്‍ താരത്തെക്കൂടി ഇന്ത്യക്ക് ആവിശ്യമില്ല. ദേവ്ദത്തിനെ പരിഗണിച്ചാലും ഓപ്പണറായി അവസരം നല്‍കുക പ്രയാസമാണ്. സൂര്യകുമാര്‍ യാദവിനെ ഏത് പൊസിഷനിലേക്കും പരിഗണിക്കാം. ടോപ് ഓഡറിലും മധ്യനിരയിലും കളിച്ച് അനുഭവസമ്പത്തുമുണ്ട്. അത്തരമൊരു ഫ്‌ളക്‌സിബിള്‍ താരത്തെയാണ് ഇന്ത്യ പരിഗണിക്കുന്നത്. ഇതാണ് ദേവ്ദത്തിനെ മറികടന്ന് സൂര്യകുമാര്‍ ടെസ്റ്റ് ടീമിലിടം പിടിക്കാന്‍ കാരണം.

Story first published: Tuesday, July 27, 2021, 18:11 [IST]
Other articles published on Jul 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X