IND vs ENG: പുജാരക്ക് പകരം പൃഥ്വി ഷാ വരണമോ? വന്നാല്‍ ഗുണം ചെയ്‌തേക്കും, മൂന്ന് കാരണങ്ങളിതാ
സതാംപ്റ്റണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കുകയാണ്. ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിന് പിന്നാലെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഇന്ത്യ പൃഥ്വി ഷായെ തിരിച്ചുവിളിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സജീവമാണ്. നിലവില്‍ ശ്രീലങ്കന്‍ പരമ്പര കളിക്കുന്നതിനായി കൊളംബോയിലാണ് പൃഥ്വി ഷായുള്ളത്. ഓപ്പണറാക്കിയില്ലെങ്കില്‍ ചേതേശ്വര്‍ പുജാരക്ക് പകരക്കാരനായി മൂന്നാം നമ്പറില്‍ പുജാരയെ പരിഗണിക്കണമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്ന പുജാരക്ക് ഇംഗ്ലണ്ട് പരമ്പരയില്‍ അവസരം നല്‍കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. പ്രതിരോധിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനായ പുജാര 2019 ജനുവരിക്ക് ശേഷം ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. എന്നാല്‍ ആക്രമിച്ച് കളിക്കുന്ന പൃഥ്വി ഷാ പുജാരയുടെ ഉത്തമ പകരക്കാരനാണോ? പൃഥ്വി ടീമിലേക്ക് വരണമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങളിതാ.

ടെസ്റ്റില്‍ അനുഭവസമ്പത്തുണ്ട്
മൂന്നാം നമ്പറില്‍ കളിക്കാനുള്ള അനുഭവസമ്പത്ത് പൃഥ്വി ഷാക്കുണ്ട്. ഏത് ഫോര്‍മാറ്റിലും തന്റേതായ ശൈലി പിന്തുടരുന്ന താരമാണ് പൃഥ്വി. അഞ്ച് ടെസ്റ്റില്‍ നിന്ന് 339 റണ്‍സ് ഇതിനോടകം താരം നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള പൃഥ്വിയുടെ ഉയര്‍ന്ന സ്‌കോര്‍ 134 റണ്‍സാണ്. 42.38 എന്ന മികച്ച ശരാശരിയിലും 86.04 എന്ന മികച്ച സ്‌ട്രൈക്കറേറ്റും പൃഥ്വിക്കുണ്ട്. ഓസ്‌ട്രേലിയയിലെ രണ്ട് മോശം ഇന്നിങ്‌സിന്റെ പേരില്‍ പൃഥ്വിയെ തഴയുന്നത് ശരിയല്ല.

അതിവേഗം റണ്‍സുയര്‍ത്താനുള്ള കഴിവ്
മൂന്നാം നമ്പറില്‍ റണ്ണൊഴുക്കിന്റെ വേഗത വളരെ കുറവാകുന്നത് ടീമിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അനാവശ്യ സമ്മര്‍ദ്ദം അത് ടീമില്‍ സൃഷ്ടിക്കും. എന്നാല്‍ പൃഥ്വിയെപ്പോലൊരു താരമെത്തിയാല്‍ മൂന്നാം നമ്പറില്‍ വേഗത്തില്‍ റണ്‍സ് നേടാനാവും. ഇത് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സഹതാരങ്ങളെയും സഹായിക്കും. നിലയുറപ്പിച്ചാല്‍ മത്സരഗതിയെ പെട്ടെന്ന് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് പൃഥ്വി ഷാ.

ഭാവി താരമെന്ന നിലയില്‍ പരിഗണിക്കണം
നിലവിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ താരം പൃഥ്വി ഷായാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിച്ച നായകനാണ് പൃഥ്വി ഷാ. ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ കിരീടത്തിലെത്തിക്കാനും പൃഥ്വിക്കായി. സമീപകാലത്തെ ആഭ്യന്തര മത്സരങ്ങളെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. ഭാവിതാരമായി വിലയിരുത്തപ്പെടുന്ന പൃഥ്വിക്ക് അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഓപ്പണിങ്ങിലേക്ക് അവസരം നല്‍കിയില്ലെങ്കില്‍ മൂന്നാം നമ്പറില്‍ പരിഗണിക്കേണ്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications