Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പരിക്കില്‍ വലഞ്ഞ് ഇന്ത്യ, പകരക്കാരെ ആവിശ്യപ്പെട്ടു, ഭുവിയും പൃഥ്വിയും ഇംഗ്ലണ്ടിലേക്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിനെ വലച്ച് പരിക്ക്. മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഇതിനോടകം പരിക്കിന്റെ പിടിയിലായത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിനാണ് ആദ്യം പരിക്കേറ്റത്. ഇതോടെ അദ്ദേഹത്തെ നാട്ടിലേക്ക് മടക്കി അയച്ചു.

20ന് ആരംഭിച്ച മൂന്ന് ദിന സന്നാഹ മത്സരത്തിനിടെയാണ് വാഷിങ്ടണ്‍ സുന്ദറിനും ആവേഷ് ഖാനും പരിക്കേറ്റത്. സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദര്‍ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ തിളങ്ങിയിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഭേദപ്പെട്ട പ്രകടനമാണ് സുന്ദര്‍ കാഴ്ചവെച്ചത്. സന്നാഹ മത്സരത്തില്‍ കൗണ്ടി 11നുവേണ്ടി കളിച്ച സുന്ദറിന്റെ കൈവിരലിനാണ് പരിക്കേറ്റത്.

ഐപിഎല്‍ 2021 സീസണിന്റെ ആദ്യ പാദത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി തിളങ്ങിയതാണ് ഇംഗ്ലണ്ട് പര്യടനത്തിലേക്ക് ആവേഷ് ഖാനെ ഉള്‍പ്പെടുത്താന്‍ കാരണം. എന്നാല്‍ പരിക്കേറ്റതോടെ താരത്തിനും പരമ്പര നഷ്ടമായിരിക്കുകയാണ്. മൂന്ന് താരങ്ങള്‍ പരിക്കിന്റെ പിടിയിലായതോടെ ടീം മാനേജ്‌മെന്റ് പകരക്കാരെ ആവിശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള താരങ്ങളില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് താരങ്ങളെ എത്തിക്കുക എളുപ്പമല്ല.

ഇന്‍സൈഡ് സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം പൃഥ്വി ഷാ,ഭുവനേശ്വര്‍ കുമാര്‍ എന്നീ രണ്ട് താരങ്ങളെ വിട്ടുനല്‍കണമെന്നാണ് ടീം മാനേജ്‌മെന്റ് ബിസിസിഐയോട് ആവിശ്യപ്പെട്ടിരിക്കുന്നത്. ഗില്ലിന് പകരം പൃഥ്വി ഷാ ഓപ്പണറായി എത്തുമ്പോള്‍ സ്വിങ് ബൗളറായ ഭുവനേശ്വറിന്റെ സേവനവും ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും. ഇംഗ്ലണ്ടില്‍ കളിച്ച് മികച്ച പ്രകടനത്തിന്റെ റെക്കോഡുള്ള താരമാണ് ഭുവനേശ്വര്‍ കുമാര്‍. എന്നാല്‍ പരിക്കിന് ശേഷം അദ്ദേഹത്തിന് പഴയ ഫോമിലേക്കെത്താനായിട്ടില്ല.

india

ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റപ്പോള്‍ പൃഥ്വി ഷാ,ദേവ്ദത്ത് പടിക്കല്‍ എന്നിവരെ വിട്ടുനല്‍കണമെന്ന് ബിസിസി ഐയോട് ടീം മാനേജ്‌മെന്റ് ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുകൂല നിലപാടല്ല ബിസിസിഐ സ്വീകരിച്ചത്. എന്നാല്‍ മൂന്ന് താരങ്ങള്‍ക്ക് പരിക്കേറ്റതിനാല്‍ത്തന്നെ പകരക്കാരനെ അനുവദിക്കാന്‍ ബിസിസിഐ തയ്യാറായേക്കും. എന്നാല്‍ ആരൊക്കെയാവുമെന്നത് കണ്ടറിയാം.

ഓഗസ്റ്റ് നാലിനാണ് പരമ്പര ആരംഭിക്കുന്നത്. ഇതിന് മുമ്പായി താരങ്ങളെ ഇംഗ്ലണ്ടിലേക്കെത്തിച്ച് ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ടീമിന്റെ ഭാഗമാക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. അത് കൂടാതെ ഇസിബിയുടെ നിയമപ്രകാരം കോവിഡ് സാഹചര്യം പരിഗണിച്ച് പുതിയൊരു താരത്തെ ടീമിലേക്ക് ഉള്‍പ്പെടുത്താനാവില്ലെന്ന നിര്‍ദേശവുമുണ്ട്. കൂടാതെ ഇന്ത്യയെക്കൂടാതെ ശ്രീലങ്കയും ഇംഗ്ലണ്ടിന്റെ റെഡ്‌ലിസ്റ്റിലുള്ള രാജ്യമാണ്. അതിനാല്‍ത്തന്നെ നിലവില്‍ ശ്രീലങ്കയിലുള്ള താരങ്ങളില്‍ നിന്ന് പുതിയ താരങ്ങളെ പരിഗണിക്കുക ഇന്ത്യക്ക് എളുപ്പമാവില്ല.

Story first published: Friday, July 23, 2021, 13:34 [IST]
Other articles published on Jul 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+