Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ടിന്റെ പ്രശ്‌നമെന്താണ്? നാലാം ടെസ്റ്റിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് വമ്പന്‍ തകര്‍ച്ചയെ നേരിട്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 227 റണ്‍സിന്റെ ജയത്തോടെ തുടങ്ങിയ ഇംഗ്ലണ്ടിന് പിന്നീടുള്ള രണ്ട് ടെസ്റ്റിലും വലിയ നാണക്കേട് നേരിടേണ്ടി വന്നു. രണ്ടാം ടെസ്റ്റില്‍ 315 റണ്‍സിനും മൂന്നാം ടെസ്റ്റ് 10 വിക്കറ്റിനുമാണ് ഇംഗ്ലണ്ട് തോറ്റത്. സ്പിന്‍ കെണിയൊരുക്കി കാത്തിരിക്കുന്ന ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് എവിടെയാണ് പിഴക്കുന്നത്? എവിടെയാണ് തിരുത്തല്‍ വരുത്തേണ്ടത്? പരിശോധിക്കാം.

സ്പിന്‍ കൂട്ടുകെട്ട് വേണം

സ്പിന്‍ കൂട്ടുകെട്ട് വേണം

ഇംഗ്ലണ്ട് വിജയിച്ച ഒന്നാം ടെസ്റ്റില്‍ ജാക്ക് ലീച്ച്- ഡോം ബെസ്സ് എന്നിവരുടെ സ്പിന്‍ ബൗളിങ് കൂട്ടുകെട്ട് വളരെ നിര്‍ണ്ണായകമായിരുന്നു. പിന്നീടുള്ള രണ്ട് ടെസ്റ്റിലും ഇത്തരമൊരു സ്പിന്‍ കൂട്ടുകെട്ട് ഉണ്ടാക്കുന്നതില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു. മോയിന്‍ അലി രണ്ടാം ടെസ്റ്റില്‍ കളിച്ചെങ്കിലും പന്തുകൊണ്ട് കാര്യമായൊന്നും ചെയ്തില്ല. അവസാന ടെസ്റ്റില്‍ ഈ പിഴവ് ഇംഗ്ലണ്ട് നികത്തേണ്ടതുണ്ട്.

ഇന്ത്യയുടെ സ്പിന്‍ മൈതാനത്ത് ഈ പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമെ വരുന്ന മത്സരത്തിലെങ്കിലും ഇംഗ്ലണ്ടിന് തിരിച്ചുവരവ് സാധിക്കൂ. അശ്വിന്‍-അക്ഷര്‍ കൂട്ടുകെട്ട് ഇന്ത്യക്ക് കരുത്തേകുന്നതുപോലെ ജാക്ക് ലീച്ചിന് പിന്തുണ നല്‍കാന്‍ മികച്ചൊരു സ്പിന്നറെ ഇംഗ്ലണ്ട് കണ്ടെത്തേണ്ടതുണ്ട്.

പേസര്‍മാരില്‍ അമിത പ്രതീക്ഷ

പേസര്‍മാരില്‍ അമിത പ്രതീക്ഷ

സീനിയര്‍ പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, യുവ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഏത് മൈതാനത്തും തങ്ങളുടേതായ മികവ് കാട്ടാന്‍ കെല്‍പ്പുള്ളവരാണ് മൂവരും. എന്നാല്‍ ഇംഗ്ലണ്ടിന്റെ പേസ് കരുത്തിനെ മുന്നില്‍ക്കണ്ട് സ്പിന്‍ പിച്ചൊരുക്കിയ ഇന്ത്യന്‍ തന്ത്രത്തിനെതിരേ വീണ്ടും വീണ്ടും പേസില്‍ അമിത പ്രതീക്ഷ നല്‍കി ഇറങ്ങുന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയായിരിക്കുകയാണ്.

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് പേസര്‍മാരെ പരിഗണിക്കുന്നു. ഈ വ്യത്യാസമാണ് മത്സരത്തില്‍ ഇന്ത്യക്ക് ആധിപത്യം നല്‍കുന്നതും. നാലാം മത്സരത്തിലെങ്കിലും പേസര്‍മാരെ കൂടുതല്‍ പരിഗണിക്കാതെ സ്പിന്നിന് മുന്‍തൂക്കം നല്‍കണം.

ടോപ് ഓഡര്‍ ബാറ്റിങ്

ടോപ് ഓഡര്‍ ബാറ്റിങ്

ബാറ്റിങ്ങില്‍ ജോ റൂട്ട് മാത്രമാണ് അല്‍പ്പം പ്രതീക്ഷ നല്‍കുന്നത്. ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയ പ്രതിഭാശാലിയായ താരങ്ങള്‍ ഇംഗ്ലണ്ടിനൊപ്പമുണ്ടെങ്കിലും ആര്‍ക്കും താളം കണ്ടെത്താനാവുന്നില്ല. സ്പിന്നിനെ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ട് നിര നേരിടേണ്ടതുണ്ട്. അമിത പ്രതിരോധം നടത്താന്‍ ശ്രമിക്കുന്നതാണ് ഇംഗ്ലണ്ടിന് കൂടുതല്‍ തിരിച്ചടിയാവുന്നത്. അതിനാല്‍ കൂടുതല്‍ പോസിറ്റീവായി സന്ദര്‍ശകര്‍ കളിക്കേണ്ടിയിരിക്കുന്നു.

Story first published: Friday, February 26, 2021, 14:19 [IST]
Other articles published on Feb 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+