For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ് ഓഡറില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. രോഹിത് ശര്‍മ ഒഴികെ മറ്റെല്ലാവരും നിരാശപ്പെടുത്തി. ഇതില്‍ ചേതേശ്വര്‍ പുജാര പൂജ്യത്തിന് പുറത്തായതാണ് ആരാധകരെ ഞെട്ടിച്ചത്. നേരിട്ട നാലാം പന്തില്‍ ജാക്ക് ലീച്ചിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് പുജാര പുറത്തായത്. മൊട്ടേറയില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള പുജാരയില്‍ നിന്ന് മികച്ചൊരു ഇന്നിങ്‌സ് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് തിളങ്ങാനായില്ല.

പുജാര

ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായ പുജാര നാട്ടില്‍ ഏറ്റവും കുറവ് പന്തുകള്‍ നേരിട്ട് പുറത്തായ കണക്കുകള്‍ പരിശോധിക്കാം. 2010ല്‍ ബംഗളൂരുവില്‍ നടന്ന മത്സരത്തിലാണ് പുജാര ഏറ്റവും കുറവ് പന്ത് നേരിട്ട് ഇന്ത്യയില്‍ പുറത്തായത്. വെറും മൂന്ന് പന്താണ് അദ്ദേഹത്തിന് നേടാനായത്. രണ്ടാം സ്ഥാനത്താണ് അഹമ്മദാബാദിലെ പുജാരയുടെ പുറത്താകലാണ്. 2017ല്‍ ധര്‍മശാലയില്‍ ഓസ്‌ട്രേലിയക്കെതിരേ അഞ്ച് പന്ത് നേരിട്ടും പുജാര മടങ്ങിയിട്ടുണ്ട്. 2012ല്‍ മുംബൈയില്‍ ഇംഗ്ലണ്ടിനെതിരേ 5 പന്ത് നേരിട്ട് അദ്ദേഹം പുറത്തായി. 2016ല്‍ കൊല്‍ക്കത്തയില്‍ ന്യൂസീലന്‍ഡിനെതിരേ 7 പന്ത് നേരിട്ടും പുജാര പുറത്തായിരുന്നു.

പുജാര

ഇംഗ്ലണ്ട് പരമ്പരയിലുടെനീളം മികച്ച പ്രകടനം കാഴ്ചവെക്കുന്നതില്‍ പുജാര പരാജയപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ വിജയത്തിന് നെടുന്തൂണായ പ്രകടനം നാട്ടില്‍ ആവര്‍ത്തിക്കുന്നതില്‍ പുജാര പരാജയപ്പെട്ടു. മൊട്ടേറയില്‍ നിലവിലെ താരങ്ങളില്‍ ഏറ്റവും അനുഭവസമ്പത്തുള്ള താരമാണ് പുജാര. എന്നാല്‍ ആ പരിചയസമ്പത്തിനെ മുതലാക്കാന്‍ പുജാരയ്ക്ക് സാധിച്ചില്ല.

ഇന്ത്യ

മൊട്ടേറയില്‍ കളി ആദ്യ ദിനം പിന്നിടുമ്പോള്‍ ആധിപത്യം ഇന്ത്യക്കൊപ്പമാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 112 റണ്‍സിന് പുറത്തായി. മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ 13 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ.

രോഹിത് ശര്‍മ

രോഹിത് ശര്‍മ (57*) അര്‍ധ സെഞ്ച്വറിയോടെ ക്രീസിലുണ്ടെങ്കിലും ശുബ്മാന്‍ ഗില്‍ (11),പുജാര (0),വിരാട് കോലി (27) എന്നിവര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. രോഹിത് ശര്‍മയ്‌ക്കൊപ്പം അജിന്‍ക്യ രഹാനെ (1) ക്രീസിലുണ്ട്. ഇരുവരുടെയും കൂട്ടുകെട്ട് രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രോഹിത് ശര്‍മ അതിവേഗം റണ്‍സുയര്‍ത്തുന്നത് ഇംഗ്ലണ്ടിന് സമ്മര്‍ദ്ദം ഉയര്‍ത്തുന്നു.

അക്ഷര്‍

നേരത്തെ ആറ് വിക്കറ്റ് പ്രകടനം നടത്തിയ അക്ഷര്‍ പട്ടേലിന്റെ മികവാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും നേടി. നിലവില്‍ നാല് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. 2-1,3-1 എന്നിങ്ങനെ ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ സാധിക്കൂ.

Story first published: Thursday, February 25, 2021, 12:59 [IST]
Other articles published on Feb 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+