Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പിച്ചില്‍ വലിയ മാറ്റങ്ങളില്ല, എന്നാല്‍ ബാറ്റിങ് എളുപ്പമാകുമെന്ന് പ്രതീക്ഷ- സാക്ക് ക്രോളി

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് വലിയ വിവാദം സൃഷ്ടിച്ച മത്സരമാണ്. ഇന്ത്യ 10 വിക്കറ്റിന് ജയിച്ച മത്സരത്തില്‍ പിച്ച് സ്പിന്നിന് അനുകൂലമായിരുന്നുവെന്നതാണ് വിവാദത്തിന് കാരണമായത്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ നിഷ്പ്രഭമായ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ സാക്ക് ക്രോളി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. ഇപ്പോഴിതാ നാലാം ടെസ്റ്റിലെ പിച്ചിനെക്കുറിച്ച് തന്റെ പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ഇംഗ്ലീഷ് ഓപ്പണര്‍.

നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ചില്‍ വലിയ മാറ്റങ്ങളൊന്നും കാണുന്നില്ലെങ്കിലും നാലാം മത്സരത്തില്‍ ബാറ്റിങ് അല്‍പ്പംകൂടി എളുപ്പമായിരിക്കുമെന്ന പ്രതീക്ഷയാണ് ക്രോളി പങ്കുവെച്ചത്. 'ഈ ആഴ്ചയിലേതും സമാനമായ പിച്ചാണെന്നാണ് ഞാന്‍ കരുതുന്നത്. സ്‌കോര്‍ നേടുക എളുപ്പമാകില്ലെന്ന് ഉറപ്പാണ്. രണ്ട് കൂട്ടര്‍ക്കും പിച്ച് ഒരുപോലെ ദുഷ്‌കരമാണ്. എന്നാല്‍ അവര്‍ ഞങ്ങളേക്കാള്‍ നന്നായി കളിച്ചു. ആദ്യം ബാറ്റ് ചെയ്ത് മികച്ച റണ്‍സ് നേടാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് നന്നായി കളിക്കാനായില്ല'-ക്രോളി പറഞ്ഞു.

zakcrawleytest

നേരത്തെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ നാലാം ടെസ്റ്റില്‍ ബാറ്റിങ് പിച്ചൊരുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്പിന്‍ പിച്ച് തന്നെയാണ് അവസാന ടെസ്റ്റിലേതുമെന്നാണ് വിവരം. നാല് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. അവസാന മത്സരം തോല്‍ക്കാതെ നോക്കിയാലെ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താനാവൂ.

അതിനാല്‍ത്തന്നെ ബാറ്റിങ് പിച്ചൊരുക്കി സാഹസത്തിന് ഇന്ത്യ മുതിരില്ല. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെയും വാക്കുകളില്‍ നിന്ന് നാലാം മത്സരത്തിലും സ്പിന്‍ പിച്ച് തന്നെയാണെന്ന് വ്യക്തം. ഇംഗ്ലണ്ടിനെ സംബന്ധിച്ച് സ്പിന്നിനെ നേരിടുകയെന്നത് വളരെ ദുഷ്‌കരമാണ്. അവസാന രണ്ട് ടെസ്റ്റിലും ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് ഇതേ സ്പിന്‍ കെണിയിലാണ്.

'ചുവപ്പ് പന്തിലേക്ക് കളിയെത്തുമ്പോള്‍ അല്‍പ്പം കൂടി എളുപ്പമാവുമെന്ന് കരുതുന്നില്ല. അത് പിച്ചിനെ ആശ്രയിച്ചിരിക്കും. എന്നാല്‍ മൂന്നാം ടെസ്റ്റിനെക്കാള്‍ ബാറ്റിങ് അല്‍പ്പം കൂടി എളുപ്പമായിരിക്കുമെന്നാണ് പ്രതീക്ഷ. പിങ്ക് ബോള്‍ അല്‍പ്പം കൂടി കട്ടിയുള്ളതാണ്. വേഗത്തില്‍ തെന്നിമാറാനും ഈ പന്തുകള്‍ക്ക് സാഘിക്കും. അതിനാലാണ് അക്ഷറിന് എല്‍ബിയും ക്ലീന്‍ബൗള്‍ഡ് വിക്കറ്റും കൂടുതല്‍ ലഭിച്ചത്'-ക്രോളി പറഞ്ഞു.

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ കൂടുതല്‍ വിക്കറ്റ് വീണതും സ്‌ട്രെയ്റ്റ് പന്തുകളിലാണ്. അതിനാല്‍ത്തന്നെ അക്ഷറിന്റെ ബൗളിങ്ങാണ് ഇംഗ്ലണ്ടിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. അവസാന മൂന്ന് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അക്ഷര്‍ തുടര്‍ച്ചയായ നാലാം ഇന്നിങ്‌സിലും ഈ നേട്ടത്തിലെത്തുമോയെന്ന് കണ്ടറിയാം.

Story first published: Wednesday, March 3, 2021, 13:26 [IST]
Other articles published on Mar 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+