Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോല്‍വി പാഠം; ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് സന്നാഹ മത്സരം ആവിശ്യപ്പെട്ട് ഇന്ത്യ

സതാംപ്റ്റണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വലിയ പാഠമാണ് ഇക്കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. അടുത്തതായി ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ് ഇംഗ്ലണ്ട് പരമ്പര. ഇന്ത്യയില്‍ വെച്ച് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഇതിന് മറുപടി പറയാനുറച്ചാവും ഇംഗ്ലണ്ട് കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സന്നാഹ മത്സരത്തിന് അവസരം നല്‍കണമെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് ബിസിസിഐ. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് (ഇസിബി) ഇക്കാര്യം ഔദ്യോഗികമായി ആവിശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഇസിബി പരിഗണിച്ചേക്കും. കാരണം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ച ശേഷവും ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ തുടരുന്നുണ്ട്.

teamindiapractise

ആഗസ്റ്റ് നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. സെപ്തംബര്‍ 15വരെ നീണ്ട് നില്‍ക്കുന്ന പരമ്പരയാണിത്. ആദ്യ ടെസ്റ്റ് ആരംഭിക്കാന്‍ ഇനിയും ഒരു മാസത്തിന് മുകളില്‍ സമയമുണ്ട്. അതിനാല്‍ത്തന്നെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ താളം താരങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ സന്നാഹ മത്സരം നടത്താനുള്ള സാധ്യത കൂടുതലാണ്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് സന്നാഹ മത്സരം കളിക്കാന്‍ അവസരം ലഭിക്കാത്തത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്കും ബൗളിങ് നിരയ്ക്കും സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കൂടുതല്‍ സമയം വേണ്ടി വന്നു. എന്നാല്‍ ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പര കളിച്ച് ജയിച്ചുവന്ന ന്യൂസീലന്‍ഡിന് സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാനായി. ഫൈനലിന് മുമ്പ് ടീം തിരിഞ്ഞ് പരിശീലന മത്സരം ഇന്ത്യ നടത്തിയിരുന്നു.

ഇതേ പിഴവ് ഇംഗ്ലണ്ട് പരമ്പരയിലും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരമ്പരയ്ക്ക് മുന്നോടിയായി സന്നാഹ മത്സരം നല്‍കണമെന്നാണ് ബിസിസിഐയുടെ നിലപാട്. അങ്ങനെയാണെങ്കില്‍ ജൂലൈ മാസത്തില്‍ രണ്ടോ മൂന്നോ സന്നാഹ മത്സരം കളിക്കാനുള്ള അവസരമെങ്കിലും ഇന്ത്യക്ക് ലഭിച്ചേക്കും. പരമ്പരയില്‍ ഇത് വളരെയധികം ഗുണം ചെയ്യുകയും ചെയ്യും.

അതേ സമയം ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കും. ശുഭ്മാന്‍ ഗില്ലിന് പകരം മായങ്ക് അഗര്‍വാളും ചേതേശ്വര്‍ പുജാരയ്ക്ക് പകരം കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയ്ക്ക് പകരം ഹനുമ വിഹാരിയെത്താനും സാധ്യതയുണ്ട്. മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍ തുടങ്ങിയവര്‍ക്കും മറ്റ് താരങ്ങളുടെ പ്രകടനത്തിനനുസരിച്ച് അവസരം ലഭിച്ചേക്കുമെന്നാണ് വിവരം.

Story first published: Friday, June 25, 2021, 14:15 [IST]
Other articles published on Jun 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+