Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജോണി ബെയര്‍സ്‌റ്റോ എവിടെ? നാണംകെടുത്തുന്ന നിലപാട്- വിമര്‍ശനവുമായി ബോയ്‌കോട്ട്

ചെന്നൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പറായി ഇടം പിടിച്ചത് ബെന്‍ ഫോക്‌സായിരുന്നു. ജോസ് ബട്‌ലര്‍ക്ക് വിശ്രമം നല്‍കിയതോടെയാണ് ഫോക്‌സിന് അവസരം ലഭിച്ചത്. സീനിയര്‍ താരം ജോണി ബെയര്‍സ്‌റ്റോയെ തഴഞ്ഞാണ് ഫോക്‌സ് പ്ലേയിങ് ഇലവനിലേക്കെത്തിയത്. ഇപ്പോഴിതാ ബെയര്‍സ്‌റ്റോയെ തഴഞ്ഞ ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജിയോഫ്രി ബോയ്‌കോട്ട്.ഇംഗ്ലണ്ട് ക്രിക്കറ്റിലെ നാണംകെടുത്തുന്ന നടപടിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

'ആദ്യ ടെസ്റ്റിന് ശേഷം ജോസ് ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. എന്നാല്‍ പകരക്കാരനായി ജോണി ബെയര്‍സ്‌റ്റോയെ ഉള്‍പ്പെടുത്താത്തത് കഷ്ടമാണ്. മുഖ്യ സെലക്ടര്‍ ഈഡ് സ്മിത്തിന് ഫോക്‌സിനെ കളിപ്പിക്കാനാണ് താല്‍പര്യം. ജോണിയെ വിക്കറ്റ് കീപ്പറായി കളിക്കാന്‍ സ്മിത്ത് ആഗ്രഹിക്കുന്നില്ല'-ബോയ്‌കോട്ട് പറഞ്ഞു.

jonnybairstowtest

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര കളിച്ചതിന് ശേഷമാണ് ബെയര്‍സ്‌റ്റോയ്ക്ക് ആദ്യ രണ്ട് മത്സരത്തിലും അവസരം നല്‍കാതിരുന്നത്. ശ്രീലങ്കയ്‌ക്കെതിരേ ഭേദപ്പെട്ട പ്രകടനം മാത്രമാണ് ബെയര്‍സ്‌റ്റോയ്ക്ക് നടത്താനായത്.47*,35,28,29 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോര്‍. ബെയര്‍സ്‌റ്റോയോട് ചെയ്തത് ഇംഗ്ലണ്ടിന് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും ബോയ്‌കോട്ട് അഭിപ്രായപ്പെട്ടു.

'ബെയര്‍‌സ്റ്റോക്ക് ഇപ്പോള്‍ വിശ്രമത്തിന്റെ ആവിശ്യമില്ലായിരുന്നു. എന്നാല്‍ അതിനവന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ജോണി ശ്രീലങ്കയില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കളിച്ച് ഇന്ത്യയില്‍ മികച്ച റെക്കോഡുകള്‍ ഉണ്ടാക്കിയിട്ടുള്ളവനാണവന്‍'-ബോയ്‌കോട്ട് പറഞ്ഞു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ബെയര്‍‌സ്റ്റോ സെഞ്ച്വറി പ്രകടനം അടക്കം നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ റൊട്ടേഷന്‍ പോളിസിയുടെ ഭാഗമായാണ് ബെയര്‍സ്‌റ്റോയ്ക്ക് വിശ്രമം നല്‍കിയതെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്.

നാല് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ് ഇംഗ്ലണ്ട്. രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. പരമ്പരയിലെ മൂന്നാം മത്സരം അഹമ്മദാബാദില്‍ ഡെ നൈറ്റായാണ് നടക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇരു കൂട്ടര്‍ക്കും പരമ്പര നേട്ടം അനിവാര്യമാണ്.

നാല് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിറങ്ങിയത്. പരിക്കേറ്റ ജോഫ്രാ ആര്‍ച്ചര്‍ പുറത്തിരുന്നപ്പോള്‍ ആന്‍ഡേഴ്‌സന് വിശ്രമം നല്‍കി.സ്റ്റുവര്‍ട്ട് ബ്രോഡും ഒല്ലി സ്‌റ്റോണുമാണ് പേസ് നിരയില്‍ ഇടം പിടിച്ചത്. ഡോം ബെസ്സിന് പകരം മോയിന്‍ അലി ടീമില്‍ ഇടം പിടിച്ചപ്പോള്‍ ജോസ് ബട്‌ലറിന് പകരക്കാരനായി ബെന്‍ ഫോക്‌സും ടീമിലെത്തി.

Story first published: Saturday, February 13, 2021, 13:17 [IST]
Other articles published on Feb 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+